ലാവ്‌ലിന്‍ കേസ് പരിഗണിക്കുന്നത് സുപ്രീം കോടതി ആറ് ആഴ്ചത്തേക്ക് മാറ്റി

ലാവ്‌ലിന്‍ കേസ് പരിഗണിക്കുന്നത് സുപ്രീം കോടതി ആറ് ആഴ്ചത്തേക്ക് മാറ്റി. മൂന്നാം പ്രതിയും കെ.എസ്.ഇ.ബി മുന്‍ ചെയര്‍മാനുമായ ആര്‍. ശിവദാസന്റെ അവശ്യ പ്രകാരമാണ് നടപടി.സി.ബി.ഐയുടെ സത്യവാങ്മൂലത്തിന് മറുപടി സമര്‍പ്പിക്കാന്‍ കൂടുതല്‍ സമയം വേണമെന്ന് ശിവദാസന്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് കേസ് പരിഗണിക്കുന്നത് മാറ്റിയത്.
ലാവ്‌ലിന്‍ കേസ് പ്രതികളെ കുറ്റവിമുക്തരാക്കിയ ഹൈക്കോടതി നടപടിക്കെതിരെ സി.ബി.ഐ നല്‍കിയ അപ്പീലും മൂന്ന് കെ.എസ്.ഇ.ബി ഉദ്യോഗസ്ഥരുടെ അപ്പീലുമാണ് സുപ്രീംകോടതി പരിഗണിക്കുന്നത്.
https://www.facebook.com/Malayalivartha





















