ബുലന്ദ്ഷഹറില്‍ പോലീസ് ഉദ്യോഗസ്ഥന്‍ സുബോധ് കുമാറിനെ ആള്‍ക്കൂട്ടം കൊലപ്പെടുത്തിയ കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍

ബുലന്ദ്ഷഹറില്‍ പോലീസ് ഉദ്യോഗസ്ഥന്‍ സുബോധ് കുമാറിനെ ആള്‍ക്കൂട്ടം കൊലപ്പെടുത്തിയ കേസില്‍ ഒരാള്‍ കൂടി അറസ്റ്റിലായി. യുവമോര്‍ച്ച നേതാവായ ശിഖര്‍ അഗര്‍വാളാണ് പിടിയിലായത്. ഹപുര്‍ ജില്ലയില്‍നിന്ന് ഇന്ന് രാവിലെയാണ് ഇയാളെ അറസ്റ്റ് ചെയ്തതെന്ന് പോലീസ് അറിയിച്ചു. സുബോധ് കുമാറിനെ കൊലപ്പെടുത്തിയ സംഭവത്തില്‍ ഇയാള്‍ക്ക് സുപ്രധാന പങ്കുണ്ടെന്ന് പോലീസ് പറഞ്ഞു.
കേസിലെ മുഖ്യപ്രതി ബജ്‌റംഗ്ദള്‍ നേതാവ് യോഗേഷ് രാജിനെ കഴിഞ്ഞയാഴ്ച പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഡിസംബര്‍ മൂന്നിന് നടന്ന ആക്രമങ്ങള്‍ക്കും കലാപത്തിനും ശേഷം ഒളിവില്‍ പോയ ഇയാള്‍ 30 ദിവസമായി ഒളിവിലായിരുന്നു
"
https://www.facebook.com/Malayalivartha





















