അഫ്ഗാനിസ്താനില്‍ സമാധാനം പുലരണമെന്ന് ഇന്ത്യ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ താലിബാനുമായി ഉപാധികളില്ലാതെ ചര്‍ച്ചക്ക് തയ്യാറാകണമെന്ന് കരസേനാ മേധാവി ബിപിന്‍ റാവത്ത്

താലിബാനുമായി ചര്‍ച്ചക്ക് ഇന്ത്യ തയ്യാറാകണമെന്ന് കരസേനാ മേധാവി ബിപിന്‍ റാവത്ത്. അഫ്ഗാനിസ്താനില്‍ സമാധാനം പുലരണമെന്ന് ഇന്ത്യ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ താലിബാനുമായി ഉപാധികളില്ലാതെ ചര്‍ച്ച നടത്താന്‍ ഇന്ത്യയും തയ്യാറാകണം.
സമാധാനശ്രമങ്ങളുടെ ഭാഗമായി നിരവധി രാജ്യങ്ങള്‍ താലിബാനുമായുള്ള ചര്‍ച്ചക്ക് മുന്നോട്ടു വന്നുകഴിഞ്ഞു. ഇന്ത്യയും അവരോടൊപ്പം നില്‍ക്കണം. നമ്മള്‍ അതില്‍ നിന്നും പിന്‍മാറരുതെന്നും ചീഫ് ജനറല്‍ ബിപിന്‍ റാവത്ത് പറഞ്ഞു. വാര്‍ഷിക വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
താലിബാനുമായി ഒരുതരത്തിലുള്ള ബന്ധവും പാടില്ലെന്നാണ് ഇന്ത്യയുടെ ഔദ്യോഗിക നയം. യു.എസ്, റഷ്യ, ഇറാന്‍, പാകിസ്താന്‍ തുടങ്ങിയ രാജ്യങ്ങള്‍ താലിബാനുമായി ചര്‍ച്ചക്ക് തയ്യാറായി കഴിഞ്ഞു. സമാധാനത്തിനായുള്ള അനുരഞ്ജന പ്രവര്‍ത്തനങ്ങളുമായി അഫ്ഗാനിസ്താന്‍ മുന്നോട്ടുപോവുകയാണ്. അതിനായി ഇന്ത്യയുടെ പിന്തുണ കൂടി അഫ്ഗാന് വേണമെന്നും ബിപിന്‍ റാവത്ത് കൂട്ടിചേര്‍ത്തു.
"
https://www.facebook.com/Malayalivartha





















