പതിനാറുകാരിയായ പെണ്‍കുട്ടി ക്രൂരമായി കൊല്ലപ്പെട്ടതു ദുരഭിമാനക്കൊലയാണോ എന്ന് സംശയിച്ചു പോലീസ്. ബലാൽസംഗമെ ന്ന് ബന്ധുക്കൾ

പതിനാറുകാരിയായ പെണ്‍കുട്ടി ക്രൂരമായി കൊല്ലപ്പെട്ടതു ദുരഭിമാനക്കൊലയാണോ എന്ന് സംശയിച്ചു പോലീസ്. എന്നാൽ ബന്ധുക്കൾ പറയുന്നത് ബലാൽസംഗമെന്നാണ് . ബീഹാറിലെ ഗയയില്‍ ഇതിനെ തുടർന്ന് പൊതുജനപ്രക്ഷോഭം നടക്കുന്നു.
ഒരാഴ്ചയായി പെൺകുട്ടിയെ വീട്ടിൽ നിന്നും കാണാതായിരുന്നു. ക്രൂരമായി കൊലപ്പെടുത്തിയ നിലയിലാണ് പിന്നെ കണ്ടെത്തിയത്
മുഖം ആസിഡൊഴിച്ച് വികൃതമാക്കിയിരുന്നു. പെണ്‍കുട്ടിയുടെ തല ശരീരത്തില്‍ നിന്ന് വേര്‍പെട്ടിരുന്നു. പെണ്‍കുട്ടി ബലാല്‍സംഗത്തിനിരയായതായി ബന്ധുക്കള്‍ ആരോപിക്കുമ്പോൾ ദുരഭിമാനക്കൊലയാണെന്നാണ് പോലീസ് പറയുന്നത്
ഡിസംബര്‍ 28 ന് വീട്ടില്‍ നിന്ന് കാണാതായ പെണ്‍കുട്ടിയുടെ മൃതശരീരം വീടിന് സമീപത്ത് നിന്ന് അഴുകിയ നിലയില്‍ ജനുവരി ആറിന് ആണ് കണ്ടെത്തിയത് .
പെണ്‍കുട്ടിയെ കാണാതായപ്പോള്‍ തന്നെ പരാതി നല്‍കിയതായും എന്നാൽ പോലീസ് കേസ് അന്വേഷണത്തിൽ വീഴ്ച വരുത്തിയെന്നും ആരോപിച്ചാണ് പൊതു ജന പ്രക്ഷോഭം നടക്കുന്നത്. അതെ സമയം പെണ്‍കുട്ടിയെ കാണാതായി നാലുദിവസത്തിനു ശേഷമാണ് പരാതി ലഭിച്ചതെന്ന് പോലീസ് പറയുന്നു. കൂടാതെ ഡിസംബര്‍ 31 ന് പെണ്‍കുട്ടി തിരിച്ച് വീട്ടിലെത്തിയിരുന്നുവെന്ന്പെണ്‍കുട്ടിയുടെ അമ്മയും സഹോദരിമാരും മൊഴി നല്‍കിയിരുന്നുവെന്നും പോലീസ് പറയുന്നു. അന്ന് രാത്രി ഒരു പരിചയക്കാരനൊപ്പം പെണ്‍കുട്ടിയെ അച്ഛന്‍ പറഞ്ഞയക്കുകയായിരുന്നുവെന്നും പോലീസ് കൂട്ടിച്ചേര്‍ത്തു.
പ്രാഥമിക അന്വേഷണത്തില്‍ പെണ്‍കുട്ടിയുടെ കൊലപാതകം ദുരഭിമാനക്കൊലയാണെന്ന് തെളിഞ്ഞതായാണ് പോലീസ് റിപ്പോർട്ടുകൾ .
പെണ്‍കുട്ടിയെ കൂടെ കൊണ്ടുപോയ ആളെ പോലീസ് കസ്റ്റഡിലെടുത്തിട്ടുണ്ട്. ഇയാളുടെ ഫോണ്‍റെക്കോര്‍ഡുകള്‍ പോലീസ് പരിശോധിച്ചു വരികയാണ്.
പെണ്‍കുട്ടി ബലാല്‍സംഗത്തിനിരയായോ എന്നറിയാന്‍ പോസ്റ്റുമോര്‍ട്ട ഫലം പുറത്തുവരണം. രണ്ടു ദിവസമായി പ്രദേശവാസികള്‍ പോലീസിനെതിരെ മെഴുകുതിരി കത്തിച്ച് പ്രതിഷേധമാര്‍ച്ച് നടത്തുകയാണ്
https://www.facebook.com/Malayalivartha





















