പ്രകാശ് രാജിനെപ്പോലെയുള്ളവര് പാര്‍ലമെന്റില്‍ എത്തേണ്ടത് അനിവാര്യമാണെന്ന് കേജരിവാള്‍; നടന് പ്രകാശ് രാജ് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാളുമായി കൂടിക്കാഴ്ച നടത്തി

രാഷ്ട്രീയ പ്രവേശനം പ്രഖ്യാപിച്ച നടന് പ്രകാശ് രാജ് ഡല്‍ഹി മുഖ്യമന്ത്രിയും എഎപി നേതാവുമായ അരവിന്ദ് കേജരിവാളുമായി കൂടിക്കാഴ്ച നടത്തി. കൂടിക്കാഴ്ചയില്‍ വിവിധ വിഷയങ്ങള്‍ ചര്‍ച്ചയായതായി കെജ്രിവാള് പ്രതികരിച്ചു. ട്വിറ്ററിലൂടെ എഎപിയാണ് ഇക്കാര്യം അറിയിച്ചത്.
പ്രകാശ് രാജിനെപ്പോലെയുള്ളവര് പാര്‍ലമെന്റില്‍ എത്തേണ്ടത് അനിവാര്യമാണെന്ന് കേജരിവാള്‍ പിന്നീട് ട്വീറ്ററില്‍ കുറിച്ചു. പ്രകാശ് രാജിനെ ആം ആദ്മി പാര്‍ട്ടി പിന്തുണയ്ക്കും സ്വതന്ത്രനായി മത്സരിക്കാനുള്ള അദ്ദേഹത്തിന്റെ തീരുമാനം സ്വാഗതാര്‍ഹമാണ്. സ്വതന്ത്രരും പ്രത്യേക പക്ഷംപിടിക്കാത്തവരും കൂടി പാര്‍ലമെന്റില്‍ എത്തണമെന്നു കേജരിവാള്‍ പറഞ്ഞു.
പ്രധാനമന്ത്രി മോദിയുടേയും ബിജെപിയുടേയും കടുത്ത വിമര്‍ശകനായ പ്രകാശ് രാജ് കഴിഞ്ഞ വര്‍ഷം അവസാനമാണ് രാഷ്ട്രീയ പ്രവേശനം പ്രഖ്യാപിച്ചത്. ബംഗളൂരു സെന്‍ട്രല്‍ ലോക്സഭാ മണ്ഡലത്തില്‍ നിന്ന് മത്സരിക്കുമെന്ന് ഈ മാസം ആദ്യം അദ്ദേഹം പ്രഖ്യാപിക്കുകയും ചെയ്തു. രാഷ്ട്രീയ പ്രവേശനത്തിന് പിന്തുണ തേടിയാണ് കേജരിവാളുമായി കൂടിക്കാഴ്ച നടത്തിയതെന്ന് പ്രകാശ് രാജ് ട്വീറ്റ് ചെയ്തു.
https://www.facebook.com/Malayalivartha





















