നഴ്‌സ് ശക്തിയായി വലിച്ചതിനെ തുടര്‍ന്ന് കുഞ്ഞിന്റെ ശരീരം രണ്ടായി മുറിഞ്ഞ് ഗര്‍ഭപാത്രത്തില്‍

പ്രസവത്തിനിടെ നവജാത ശിശുവിന്റെ ശരീരം രണ്ടായി മുറിഞ്ഞു. രാജസ്ഥാനിലെ ജയ്‌സാല്‍മേറിലാണ് സംഭവം.
പ്രസവത്തിനിടെ നഴ്‌സ് കുഞ്ഞിനെ ശക്തിയായി പുറത്തേക്കു വലിച്ചതിനെ തുടര്‍ന്നാണ് അപകടം ഉണ്ടായത്. ജയ്‌സാല്‍മേറിലെ റാംഗഡിലുള്ള സര്‍ക്കാര്‍ ആശുപത്രിയിലാണ് അതിഭീതിദമായ സംഭവമുണ്ടായത്.
ദിക്ഷ കന്‍വാറെന്ന യുവതിക്കാണ് ദുരനുഭവം. പ്രസവസമയത്ത് കുഞ്ഞിനെ ശക്തിയായി വലിച്ചതോടെ ശരീരം രണ്ടായി മുറിയുകയായിരുന്നു. ഒരു ഭാഗം അമ്മയുടെ ഗര്‍ഭപാത്രത്തിനുള്ളില്‍ തന്നെ കുടുങ്ങുകയും ചെയ്തു.
ഇതിനു പിന്നാലെ ദിക്ഷയെ ജോധ്പൂരിലുള്ള മറ്റൊരു ആശുപത്രിയിലേക്കു മാറ്റി. ഇവിടെയെത്തിയപ്പോഴാണ് കുഞ്ഞിന്റെ ശരീരം മുറിഞ്ഞ് കുടുങ്ങിയ വിവരം വീട്ടുകാര്‍ അറിയുന്നത്.
കുഞ്ഞിന് ഇത്തരമൊരു അപകടമുണ്ടായ വിവരം തങ്ങളോടു പറഞ്ഞിരുന്നില്ലെന്ന് പിതാവ് തിലോക് ഭാട്ടി പറഞ്ഞു. എന്നാല്‍ റാംഗഡിലെ ഡോക്ടര്‍മാര്‍ ആരോപണം നിഷേധിച്ചു. പ്ലാസന്റ മാത്രമേ പുറത്തേക്കു വരാതിരുന്നുള്ളൂവെന്ന് അവര്‍ പറഞ്ഞു.
സംഭവത്തില്‍ ഐപിസി 304 എ, 336 വകുപ്പുകള്‍ പ്രകാരം ആശുപത്രിയിലെ രണ്ടു ജീവനക്കാര്‍ക്കെതിരെ കേസെടുത്തു. കുഞ്ഞിന്റെ ശരീരഭാഗം പരിശോധനയില്‍ കണ്ടെത്തിയതായി സബ് ഇന്‍സ്‌പെക്ടര്‍ ജലം സിങ് പറഞ്ഞു.
https://www.facebook.com/Malayalivartha





















