നോട്ട് അസാധുവാക്കല്‍ പ്രഖ്യാപിച്ചതിനു പിന്നാലെ സര്‍ക്കാര്‍ ഉദ്യോഗസ്ഥനില്‍ നിന്നും 60 ലക്ഷം രൂപ തട്ടിയെടുത്ത് ഇരുപത്തിയേഴുകാരിയായ ഗായിക ഷിഖ രാഘവ്

നോട്ട് അസാധുവാക്കല്‍ പ്രഖ്യാപിച്ചതിനു പിന്നാലെ 60 ലക്ഷം രൂപയാണ് ഇരുപത്തിയേഴുകാരിയായ ഗായിക ഷിഖ രാഘവ് വിരമിച്ച ഉദ്യോഗസ്ഥനില്‍നിന്നു തട്ടിയെടുത്തത്. 2016ല്‍ രാംലീല മൈതാനത്തു നടന്ന ഒരു ചടങ്ങില്‍ വച്ചാണു ഷിഖയും സുഹൃത്ത് പവനും പാരാമിലിട്ടറി ഉദ്യോഗസ്ഥനായിരുന്ന ആളെ പരിചയപ്പെടുന്നത്. പഴയ നോട്ട് മാറി പുതിയ നോട്ട് നല്‍കാമെന്ന് പറഞ്ഞ് സര്‍ക്കാര്‍ ഉദ്യോഗസ്ഥനില്‍ നിന്നും 60ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ ഗായിക അറസ്റ്റില്‍. 2016 ല്‍ നോട്ടു അസാധുവാക്കിയ സമയത്ത് ഹരിയാനയിലാണു സംഭവം. ഹരിയാനയില്‍ നിന്നു കസ്റ്റഡിയിലെടുത്ത ഷിഖയെ ഡെല്‍ഹിയിലെത്തിച്ചു.
നോട്ട് അസാധുവാക്കിയതിനെ തുടര്‍ന്ന് പണത്തിന് ഏറെ ബുദ്ധിമുട്ടുണ്ടായിരുന്ന സമയത്ത് പഴയ നോട്ടുകള്‍ മാറി പുതിയ നോട്ട് നല്‍കാമെന്ന് ഗായികയും സുഹൃത്തും ഉദ്യോഗസ്ഥനെയും കുടുംബാംഗങ്ങളെയും പറഞ്ഞു വിശ്വസിപ്പിച്ചു. ഇത്തരത്തില്‍ ലഭിച്ച പണവുമായി ഷിഖയും സുഹൃത്തും രക്ഷപെടുകയായിരുന്നു. തുടര്‍ന്ന് ഉദ്യോഗസ്ഥന്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പവനെ പോലീസ് പിടികൂടിയിരുന്നു. എന്നാല്‍ ഒളിവിലായിരുന്ന ഷിഖയെ രണ്ടുവര്‍ഷത്തിനുശേഷമാണ് പോലീസ് പിടിച്ചത്.
https://www.facebook.com/Malayalivartha





















