മോദി തന്നെ അദ്ദേഹത്തെ വാജ്പേയ്യോട് താരതമ്യപ്പെടത്തുന്നത് എന്തൊരു വിരോധാഭാസമാണ്; ബിജെപിയുമായി സഖ്യത്തിനില്ലെന്ന് ഡിഎംകെ അധ്യക്ഷൻ എം.കെ.സ്റ്റാലിന്

ബിജെപിയുമായി സഖ്യത്തിനില്ലെന്ന് ഡിഎംകെ അധ്യക്ഷൻ എം.കെ.സ്റ്റാലിന്.പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പമുള്ളപ്പമുള്ള സഖ്യം നല്ലരീതിയില്‍ മുന്നോട്ട് പോകില്ലെന്നു പറഞ്ഞ സ്റ്റാലിന് വാജ്പേയെയും മോദിയെയും തമ്മില്‍ എങ്ങനെ താരതമ്യപ്പെടുത്താനാകുമെന്നും ചോദിച്ചു. മോദി തന്നെ അദ്ദേഹത്തെ വാജ്പേയ്യോട് താരതമ്യപ്പെടത്തുന്നത് എന്തൊരു വിരോധാഭാസമാണെന്നും സ്റ്റാലിന് പരിഹസിച്ചു.
രാഹുൽഗാന്ധി പ്രതിപക്ഷപാർട്ടികളുടെ പ്രധാനമന്ത്രിസ്ഥാനാർഥിയാകണമെന്നും നരേന്ദ്ര മോദിയുടെ ഫാസിസ്റ്റ് സർക്കാരിനെ വീഴ്ത്താനുള്ള കഴിവ് രാഹുൽ ഗാന്ധിക്കുണ്ടെന്നും രാഹുലിന്റെ കരങ്ങൾക്കു ശക്തിപകരണമെന്നും സ്റ്റാലിൻ മുൻപ് പറഞ്ഞിരുന്നു. തമിഴ്നാട് മുൻ മുഖ്യമന്ത്രി എം. കരുണാനിധിയുടെ പ്രതിമ അനാച്ഛാദനത്തിനുശേഷം നടന്ന റാലിയെ അഭിസംബോധന ചെയ്യവെയാണ് സ്റ്റാലിൻ രാഹുലിനേയും പ്രതിപക്ഷ ഐക്യത്തെയും പിന്തുണച്ച് രംഗത്തെത്തിയത്.
https://www.facebook.com/Malayalivartha





















