ലോക്സഭാ തിരഞ്ഞെടുപ്പില്‍ യു.പിയും ബിഹാറും എന്‍.ഡി.എ തൂത്തുവാരുമെന്ന് രാം വിലാസ് പസ്വാന്‍

ലോക്സഭാ തിരഞ്ഞെടുപ്പില്‍ യു.പിയും ബിഹാറും എന്‍.ഡി.എ തൂത്തുവാരുമെന്ന് ലോക് ജനശക്തി പാര്‍ട്ടി അദ്ധ്യക്ഷന്‍ രാം വിലാസ് പസ്വാന്‍. മുന്നോക്ക വിഭാഗത്തില്‍ സാമ്ബത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് 10% സംവരണം നല്‍കാനുള്ള നീക്കം ലോക്സഭാ തിരഞ്ഞെടുപ്പില്‍ എന്‍.ഡി.എക്ക് ഗുണകരമാകുമെന്ന് രാം വിലാസ് പസ്വാന്‍ അഭിപ്രായപ്പെട്ടു.
മുന്നോക്ക വിഭാഗത്തില്‍ സാമ്ബത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്കുള്ള സംവരണം ഉത്തര്‍പ്രദേശിലും ബിഹാറിലും വിജയം നേടാന്‍ എന്‍.ഡി.എയെ സഹായിക്കും. സാമ്ബത്തിക സംവരണത്തെ എതിര്‍ത്ത ആര്‍.ജെ.ഡിക്ക് ബിഹാറില്‍ അക്കൗണ്ട് തുറക്കാനാവില്ല എന്നും അദ്ദേഹം പറഞ്ഞു.
രഘുവംശ് പ്രസാദ് സിംഗ്, ജഗ്ദാനന്ദ് സിംഗ് തുടങ്ങിയ ആര്‍.ജെ.ഡി നേതാക്കള്‍ മുന്നാക്ക വിഭാഗത്തില്‍പ്പെടുന്നവരാണ്. സംവരണത്തെ എതിര്‍ത്ത ഇവര്‍ എങ്ങനെയാണ് അവരുടെ സമുദായത്തിലെ ജനങ്ങള്‍ക്കു മുന്നില്‍ വോട്ടുചോദിച്ച് ചെല്ലുകയെന്നും പസ്വാന്‍ ചോദിച്ചു.
മന്‍മോഹന്‍ സിംഗിന്‍റെ ജാതി തനിക്കറിയില്ല. മന്‍മോഹന്‍ സിംഗ് ഒഴികെ കോണ്‍ഗ്രസ് പ്രധാനമന്ത്രിമാര്‍ സവര്‍ണ സമുദായത്തില്‍ നിന്നുള്ളവരാണെന്ന് കരുതുന്നു. അവര്‍ എന്തുകൊണ്ട് സവര്‍ണരിലെ പാവങ്ങള്‍ക്ക് വേണ്ടി സംവരണം നടപ്പാക്കിയില്ലെന്നും പസ്വാന്‍ മാധ്യമങ്ങള്‍ നല്‍കിയ അഭിമുഖത്തില്‍ ചോദിച്ചു.
മുന്നോക്ക വിഭാഗത്തില്‍ സാമ്ബത്തിക സംവരണമെന്ന നിയമഭേദഗതി നിലവില്‍ വന്നിരിക്കുകയാണ്. അതിനെ
സുപ്രീംകോടതിയും എതിര്‍ക്കുമെന്ന് കരുതുന്നില്ല. എന്‍.ഡി.എ വീണ്ടും ഭരണത്തിലെത്തിയാല്‍ സാമ്ബത്തിക സംവരണം ഒമ്ബതാം ഷെഡ്യൂളില്‍ ഉള്‍പ്പെടുത്തുമെന്നും രാം വിലാസ് പസ്വാന്‍ കൂട്ടിച്ചേര്‍ത്തു.
https://www.facebook.com/Malayalivartha





















