Widgets Magazine
22
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളം വഴി അനധികൃതമായി കടത്താൻ ശ്രമിച്ച അപൂർവയിനം വേഴാമ്പലിനെ കസ്റ്റംസ് പിടികൂടി..കസ്റ്റംസും വനംവകുപ്പും കർശന കേസെടുത്തിട്ടുണ്ട്..


പാകിസ്ഥാന്റെ നീക്കത്തെ കരുതലോടെ വീക്ഷിച്ച് ഇന്ത്യ..ചൈനയിൽനിന്ന് വാങ്ങിയ ഹംഗോർ ക്ലാസിൽപ്പെട്ട 8 അന്തർവാഹിനികളിൽ ആദ്യത്തേത് കറാച്ചിയിലെത്തി..


മൂന്ന് പടുകൂറ്റൻ യുദ്ധക്കപ്പലുകൾ കമ്മീഷൻ ചെയ്ത് ഇന്ത്യ... ‘ദുണഗിരി’, ‘സൻഷോധക്’, ‘അഗ്രയ്’ എന്നീ കപ്പലുകൾ ഇനി നമ്മുടെ കടലിൽ അണിനിരക്കും..പാക്കിസ്ഥാന് മുന്നറിയിപ്പ്..


ഐ. എൻ ടി യു സി സംസ്ഥാന പ്രസിഡന്റ് ആർ. ചന്ദ്രശേഖരന് എതിരെ മുഖ്യമന്ത്രി വി.ഡി. സതീശന്റെ കിടിലം മൂവ്... ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ വിശ്വസ്തനെയാണ് ഇക്കുറി പറപ്പിക്കുന്നത്..

വരാന്‍പോകുന്ന തിരഞ്ഞെടുപ്പില്‍ ദേശീയകോണ്‍ഗ്രസിനു വ്യക്തമായ കാഴ്ചപ്പാട്; ഇന്ത്യയുടെ ജനാധിപത്യത്തിന്റെയും ബഹുസ്വരതയുടെയും അടിസ്ഥാനമൂല്യങ്ങളുടെയും സംരക്ഷണത്തിനായുള്ള യുദ്ധമാണ് നടക്കാന്‍ പോകുന്നതെന്ന് കേരളത്തിലെ നേതാക്കളെ ഓര്‍മ്മപെടുത്തി എകെ ആന്റണി

12 JANUARY 2019 11:00 AM IST
മലയാളി വാര്‍ത്ത

More Stories...

മൂന്ന് പടുകൂറ്റൻ യുദ്ധക്കപ്പലുകൾ കമ്മീഷൻ ചെയ്ത് ഇന്ത്യ... ‘ദുണഗിരി’, ‘സൻഷോധക്’, ‘അഗ്രയ്’ എന്നീ കപ്പലുകൾ ഇനി നമ്മുടെ കടലിൽ അണിനിരക്കും..പാക്കിസ്ഥാന് മുന്നറിയിപ്പ്..

വഴിയാത്രക്കാരനിൽ നിന്ന് മൊബൈൽ ഫോൺ തട്ടിപ്പറിച്ച് ഓടി രക്ഷപ്പെടാൻ ശ്രമിക്കവേ യുവാവിന് ഹൃദയാഘാതം

മഹാരാഷ്ട്രയിലെ നിർമാണത്തിലിരുന്ന ഹനുമാൻ ക്ഷേത്രത്തിൻ്റെ മേൽക്കൂര തകർന്നുവീണ് അഞ്ച് പേർക്ക് ദാരുണാന്ത്യം

വെടിനിര്‍ത്തല്‍ കരാര്‍ പുല്ലാണ് !! ഹിസ്ബുല്ലയെ കയറിയടിച്ച് ജൂതപ്പട... USന്റെ കരാര്‍ കീറിയെറിഞ്ഞു; ഇറാനെ പിളര്‍ന്ന് IDF ഇറങ്ങി

ക്ഷേത്രത്തിന്റെ മേല്‍ക്കൂര തകര്‍ന്നുവീണ് അപകടത്തില്‍ നാലുപേര്‍ക്ക് ദാരുണാന്ത്യം

വരാന്‍പോകുന്ന തിരഞ്ഞെടുപ്പില്‍ ദേശീയകോണ്‍ഗ്രസിനു വ്യക്തമായ കാഴ്ചപ്പാട്. അതില്‍ വെള്ളം ചേര്‍ക്കാന്‍ ശ്രമിക്കരുതെന്ന താക്കീത് നല്‍കുവാന്‍ ആന്റണി കേരളത്തിലെത്തിയത് പാര്‍ട്ടിയിലും മുന്നണിയിലും ചൂടുപിടിച്ച ചര്‍ച്ചകള്‍ക്കു കാരണമായിരിക്കുകയാണ്.

ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ കേളികൊട്ടായി മാറിയ കെപിസിസി ജനറല്‍ ബോഡി യോഗം ഉദ്ഘാടനം ചെയ്തുകൊണ്ട് വ്യക്തവും ശക്തവുമായ ഭാഷയില്‍ ആന്റണി കേരളനേതാക്കളോടു പറഞ്ഞത് നിങ്ങളുടെ ചില ആഗ്രഹങ്ങള്‍ അനുവദിച്ചുതരില്ല എന്നതാണ്. രണ്ടു കാര്യമാണ് അദ്ദേഹത്തിന്റെ പ്രസംഗത്തില്‍ അടിവരയിട്ടു വ്യക്തമാക്കിയത്.

ഒന്ന്, ഈ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് ഒറ്റശത്രുവേ ഉള്ളൂ. അത് ബിജെപിയാണ്. ആ ബിജെപിയെ സഹായിക്കുന്ന ഒരു നടപടിയും സ്വീകരിക്കരുത്.

രണ്ട്, സ്ഥാനാര്‍ഥികളെ കെപിസിസി പ്രസിഡന്റും പ്രതിപക്ഷനേതാവും ഇഷ്ടക്കാരും ചേര്‍ന്ന് വീതം വെക്കുന്ന പരിപാടി അവസാനിപ്പിക്കണം. കോണ്‍ഗ്രസിനെ സ്നേഹിക്കുന്ന അളുകള്‍ക്ക് കേള്‍ക്കുമ്പോള്‍ കൊള്ളാമല്ലോ എന്നു തോന്നുന്ന കാര്യങ്ങളാണ് രണ്ടും. പക്ഷേ,ഇവ രണ്ടുമാണ് നടത്തിയെടുക്കാന്‍ ഏറെ ദുഷ്കരം.

ആദ്യം മുഖ്യശത്രുവിനെ സംബന്ധിച്ച ആന്റണിയുടെ പ്രസ്താവന പരിശോധിക്കാം. ഇന്ത്യയുടെ ജനാധിപത്യത്തിന്റെയും ബഹുസ്വരതയുടെയും അടിസ്ഥാനമൂല്യങ്ങളുടെയും സംരക്ഷണത്തിനായുള്ള യുദ്ധമാണ് നടക്കാന്‍ പോകുന്നതെന്നാണ് അദ്ദേഹം കേരളത്തിലെ നേതാക്കളെ ഓര്‍മ്മിപ്പിച്ചത്. എന്തെങ്കിലും കൈപ്പിഴ സംഭവിച്ച് രണ്ടാമതൊരിക്കല്‍ കൂടി ആര്‍എസ്എസ് നേതൃത്വത്തിലുള്ള സര്‍ക്കാര്‍ അധികാരത്തില്‍ വരികയാണെങ്കില്‍ ആദ്യം തകര്‍ക്കപ്പെടുന്നത് ലോകത്തിന് മാതൃകയായ നമ്മുടെ ഭരണഘടനയായിരിക്കും. ഇതുകേട്ട് അദ്ദേഹത്തിനു മുമ്പിലിരുന്നത് ആരാണ്? ശബരിമല വിഷയത്തില്‍ ബിജെപിയുടെ ബിടീമായിനിന്ന് ഭരണഘടനയല്ല, വിശ്വാസമാണ് പ്രധാനമെന്ന് അലമുറയിട്ടവര്‍. മുല്ലപ്പള്ളി രാമചന്ദ്രനെ നിശബ്ദനാക്കി ഭരണഘടനാ വിധിക്കെതിരെ നിന്ന എന്‍എസ്എസിനുവേണ്ടി സമരരംഗത്ത് കോണ്‍ഗ്രസിനെ ഇറക്കിയവര്‍.അവര്‍ക്കെങ്ങനെ ഭരണഘടനായണെന്ന് പ്രധാനമെന്ന് ഇനിച്ചെന്ന് ജനങ്ങളോടു പറയാനാകും? പറഞ്ഞാല്‌ ജനമെങ്ങനെ വിശ്വസിക്കും? അവര്‍ കാണുന്ന വഴി മതവിശ്വാസത്തിനു മുകളിലല്ല രാജ്യം എന്ന മുദ്രാവാക്യം കേരളത്തില്‍ ഉയര്‍ത്തിപ്പിടിക്കുക എന്നതാണ്. അതിനൊരു ഗുണമുണ്ട്. ഒന്നോ രണ്ടോ സീറ്റ് കിട്ടിയാല്‍പ്പോലും കേരളത്തില്‍ ബിജെപിയ്ക്ക് വമ്പിച്ച വിജയമായി അതിനെ എണ്ണാനാകും. ആ രണ്ടു സീറ്റുകളില്‍ വിട്ടുവീഴ്ച ചെയ്താല്‍ ബാക്കി പതിനെട്ടു സീറ്റ് കോണ്‍ഗ്രസിനും യുഡിഎഫിനുമായി കിട്ടും. വിജയത്തിന്റെ ഏറ്റവും ലളിതമായ ഫോര്‍മുലയാണിത്. പണ്ടു പരീക്ഷിച്ചിട്ടുള്ളതാണ് കോലീബി എന്നറിയപ്പെടുന്ന കോണ്‍ഗ്രസ്-ലീഗ്-ബിജെപി സഖ്യം. ഇതിനുള്ള അന്തര്‍ധാരയാണ് കഴിഞ്ഞ കുറേ മാസങ്ങള്‍ കൊണ്ട് വളര്‍ത്തിയെടുത്തത്. അതിന്റെ കടയ്ക്കല്‍ കത്തിവയ്ക്കാനാണ് ദേശീയ നേതൃത്വം നിലപാടുമായി എത്തിയിരിക്കുന്നത്. പഴയ കാലമല്ല, പഴയ കോണ്‍ഗ്രസുമല്ല. പാര്‍ട്ടിയുടെ ചരിത്രത്തിലാദ്യമായാണ് ഹൈക്കമാന്‍ഡിനെ ധിക്കരിച്ച് സ്വന്തം തീരുമാനം നടപ്പാക്കുവാന്‍ ശബരമില വിഷയത്തില്‍ സംസ്ഥാന നേതൃത്വം തുനിഞ്ഞത്. അങ്ങനെയുണ്ടായ ചില സഖ്യങ്ങളെ ഇല്ലാതാക്കാന്‍ നേതൃത്വത്തിലെ പലര്‍ക്കും താല്‍പര്യമില്ല. അണികള്‍ക്ക് പക്ഷേ, ദേശീയ നേതൃത്വം പറയുന്ന വഴിയേ ദഹിക്കുകയുള്ളൂ. പുറത്ത് ദേശീയ കോണ്‍ഗ്രസാവുകയും അകത്ത് വിശ്വാസ കോണ്‍ഗ്രസാവുകയും ചെയ്യുക എന്ന സര്‍ക്കസ് വിദ്യയാകും ഇനി ഇവിടെ നേതാക്കള്‍ നടപ്പിലാക്കാന്‍ തുനിയുക. അത് എത്രമാത്രം വിജയിക്കുമെന്നത് കാത്തിരുന്നു കാണേണ്ട കാര്യമാണ്.

രണ്ടാമത്തെ വിഷയം, സ്ഥാനാര്‍ത്ഥികളെ സംബന്ധിച്ച വിഷയമാണ്. മഹത്തായ കാര്യമാണ് ആന്റണി പറഞ്ഞത്.താഴെതട്ടില്‍ ചര്‍ച്ച നടത്തി ജില്ലാ തലത്തില്‍ പട്ടിക തയ്യാറാക്കിവേണം സ്ഥാനാര്‍ത്ഥികളെ നിശ്ചയിക്കാന്‍. ഗ്രൂപ്പ് ഉള്‍പ്പെടെ ഒരു പ്രത്യേക പരിഗണനയും സ്ഥാനാര്‍ഥി നിര്‍ണയത്തിന് പരിഗണിക്കില്ല. കേന്ദ്രത്തില്‍നിന്ന് നൂലുകെട്ടിയിറക്കുന്ന സംവിധാനവും ഇക്കുറിയുണ്ടാവില്ല. പറയാനെളുപ്പമാണ്. എങ്ങനെ നടപ്പാക്കും എന്നതാണ് വിഷയം. ശബരിമല വിഷയത്തില്‍ത്തന്നെ സ്വന്തം മണ്ഡലം സുരക്ഷിതമാക്കുക എന്ന നിലയില്‍ അതാതു സ്ഥലങ്ങളില്‍ കര്‍മ്മസമിതിയുടെ നല്ല പിള്ളയായി മാറിയ നേതാക്കളുണ്ട്. അവര്‍ പണിപ്പെട്ടുണ്ടാക്കിയ വോട്ടുബാങ്ക് പട്ടിക തയ്യാറാക്കി ജനാധിപത്യരീതിയില്‍ അവതരിക്കാന്‍പോകുന്ന മഹാന് വിട്ടുകൊടുക്കുമെന്നു തോന്നുന്നുണ്ടോ? പൊതുവായിത്തന്നെ,ഗ്രൂപ്പിനതീതമായി വരുന്ന ഏതെങ്കിലുമൊരാളെ പിന്താങ്ങുവാന്‍ ഗ്രൂപ്പുകള്‍ തയ്യാറാകുമോ?

ഒരു കാര്യം കൂടി ആന്റണി പറഞ്ഞു. കോണ്‍ഗ്രസ് മാത്രം വിചാരിച്ചാല്‍ പ്രധാനമന്ത്രി സ്ഥാനത്തുനിന്നും മോദിയെ താഴെയിറക്കാനാകില്ല. എന്നാല്‍ ബി.ജെ.പിയ്‌ക്കെതിരായ സഖ്യത്തിന് നേതൃത്വം നല്‍കേണ്ടത് കോണ്‍ഗ്രസാണ്.പാര്‍ലമെന്റില്‍ ഒരു ബിജെപിക്കാരന്‍ എത്തുന്നതിനെക്കാള്‍ നല്ലത് ഒരു ഇടതുപക്ഷക്കാരന്‍ വരുന്നതാണെന്ന സൂചനയാണ് ഇതിലൂടെ ദേശീയ നേതൃത്വം നല്‍കിയതെന്നാണ് ചില കോണ്‍ഗ്രസ് നേതാക്കള്‍ തന്നെ ഇതിനെ കണ്ടത്. അതായത്,ഒന്നുകില്‍ കോണ്‍ഗ്രസ്. അതിനു കഴിയാത്തിടത്ത് ഇടതുപക്ഷം. ഒരിക്കലും ബിജെപി വരരുത്. കേര‌ളത്തിനപ്പുറം ലോകമില്ലാത്ത നമ്മുടെ നേതാക്കള്‍ക്ക് ഇത് എത്രമാത്രം ദഹിക്കാനാണ് എന്നു കണ്ടറിയണം. ബിജെപി അത്ര ദോഷകരമായ പ്രസ്ഥാനമായിട്ട് ഇനിയും ഇവിടുത്തെ പല നേതാക്കള്‍ക്കും തോന്നിയിട്ടില്ല എന്നതാണ് വസ്തുത.

അതായത്, ആന്റണി വന്നു പറഞ്ഞുപോയി എന്നതല്ലാതെ ദേശീയ കോണ്‍ഗ്രസിന്റെ നയങ്ങള്‍ക്ക് കേരളത്തില്‍ എത്ര സ്വാധീനം ചെലുത്താനാകുമെന്ന് ഇപ്പോള്‍ പറയാനാകാത്ത അവസ്ഥയാണ്. ബിജെപിയുടെ ബിടീം കളിയില്‍നിന്ന് ഭാരതരാജ്യത്തിന്റെയും ഭരണഘടനയുടെയും സംരക്ഷകരായ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസായി അവര്‍ ഉയരുമോ എന്നാണ് ജനാധിപത്യ കേരളം ഉറ്റുനോക്കുന്നത്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അധ്യക്ഷ സ്ഥാനം ശ്വേത മേനോൻ രാജിവച്ചിറങ്ങിയതിന് പിന്നാലെ ഭരണസമിതിയെ നയിക്കാൻ അടിയന്തര തീരുമാനമെടുത്ത് താരസംഘടനയായ 'അമ്മ'  (9 hours ago)

സംസ്ഥാനത്തെ പ്ലസ് വൺ പ്രവേശനത്തിന്റെ മെറിറ്റ് ക്വാട്ടയുടെ മുഖ്യഘട്ടത്തിലെ രണ്ടാമത്തെ അലോട്ട്മെൻ്റ് ഫലം പ്രസിദ്ധീകരിച്ചു  (9 hours ago)

ജീപ്പിൽ കാറിടിച്ചുണ്ടായ അപകടത്തിൽ പോലീസ് ഉദ്യോഗസ്ഥരുടെ കാലുകൾ മുറിച്ചു മാറ്റേണ്ടിവന്ന സംഭവം; ഉദ്യോഗസ്ഥരുടെ ചികിത്സയ്ക്ക് പണം അനുവദിക്കാൻ ആഭ്യന്തര മന്ത്രി രമേശ്‌ ചെന്നിത്തല നിർദേശം നൽകി  (9 hours ago)

യുഎഇയിൽ ചൊവ്വാഴ്ച മുതൽ വ്യാഴാഴ്ച വരെ മഴയ്ക്ക് സാധ്യതയെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു  (9 hours ago)

കെഎംആർഎൽ-എക്‌സാലോജിക് മാസപ്പടി കേസ്; ടി.വീണയ്ക്ക് വീണ്ടും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ സമൻസ്; ജൂൺ 29ന് ചോദ്യം ചെയ്യലിന് കൊച്ചിയിലെ ഓഫിസിൽ ഹാജരാകണമെന്ന് നിർദേശം  (9 hours ago)

തിരുവള്ളൂരിലെ പെരിയപാളയത്ത് സ്വകാര്യ മത്സ്യ സംസ്കരണ ശാലയിൽ അമോണിയം ചോർച്ചയെ തുടർന്ന് വൻ ദുരന്തം  (9 hours ago)

"പവർ കട്ട് അല്ല, കെ-കട്ടാണ്.. കെ-കട്ട് സമയത്ത് കെ-കാറ്റ് ബസ്റ്റാണ്… ഏത് ഡാഷ് മോനാണാവോ ഇവിടുത്തെ മുക്കിയ മന്ത്രി…!" രാഹുൽ മാങ്കൂട്ടത്തിന്റെ മുൻ പരിഹാസം ബൂമറാങ്ങാകുന്നു  (9 hours ago)

താരസംഘടനയായ 'അമ്മ'യുടെ അധ്യക്ഷ സ്ഥാനം രാജിവച്ചിറങ്ങിയതിന് പിന്നാലെ സംഘടനക്കുള്ളിൽ നടന്ന നീക്കങ്ങളെക്കുറിച്ച് തുറന്നടിച്ച് ശ്വേത മേനോൻ  (9 hours ago)

വാടക വീട് അനാശ്യാസ കേന്ദ്രമായി പ്രവർത്തിച്ച് 'അതിഥി' തൊഴിലാളികൾ; പിന്നാലെ ആ കാര്യത്തിൽ തർക്കം; തലച്ചോറിന് പരിക്കേറ്റ് 27കാരന് ദാരുണാന്ത്യം  (9 hours ago)

എല്‍.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് നിര്‍ജീവമായി മാറിയ പോലീസ് കംപ്ലയിന്റ് അതോറിറ്റിക്ക് പുതുജീവന്‍ നല്‍കും; തൂഫാന്‍- ദി നാര്‍ക്കോ ഹണ്ട്, 'പ്രോജക്ട് സീറോ' തുടങ്ങിയ ജനകീയ പദ്ധതികള്‍;ചീഫ് ഇന്‍വെസ്റ്റിഗേഷ  (9 hours ago)

പിണറയിയെ രക്ഷിച്ചത് ബിനീഷ് . ഒടുവിൽ ആ സത്യം തുറന്ന് പറഞ്ഞ് കോടിയേരി പുത്രൻ..!!  (10 hours ago)

കോടതിയുടെ 10 ദിവസത്തെ കാലാവധി കേരളം വിടാൻ വീണ. 29 ന് എത്തില്ല..!! വിജയൻ നേരിട്ടിറങ്ങും  (10 hours ago)

സംസ്ഥാനത്ത് ലോഡ്‌ഷെഡ്ഡിംഗ് തുടരുമെന്ന് തുടരുമെന്ന് സൂചിപ്പിച്ചു വൈദ്യുതി മന്ത്രി സണ്ണി ജോസഫ്  (10 hours ago)

Cochin-International-Airport- യാത്രക്കാരൻ നെടുമ്പാശ്ശേരിയിൽ പിടിയിൽ  (10 hours ago)

INDIA കരുതലോടെ ഇന്ത്യ  (10 hours ago)

Malayali Vartha Recommends