സാമ്പത്തിക വിദഗ്ധയും ആം ആദ്മി പാര്‍ട്ടി നേതാവുമായ മീര സന്യാല്‍ അന്തരിച്ചു

സാമ്പത്തിക വിദഗ്ധയും ആം ആദ്മി പാര്‍ട്ടി നേതാവുമായ മീര സന്യാല്‍ (57) അന്തരിച്ചു. അസുഖബാധിതയായിരുന്നു. കൊച്ചിയില്‍ ജനിച്ച മീര 30 വര്‍ഷം നീണ്ട ബാങ്കിങ് കരിയര്‍ അവസാനിപ്പിച്ച് സ്‌കോട്ട്‌ലന്‍ഡ് റോയല്‍ ബാങ്ക് സി.ഇ.ഒ സ്ഥാനം രാജിവെച്ചാണ് രാഷ്ട്രീയത്തിലിറങ്ങിയത്. 2014 ലോക്‌സഭ തെരഞ്ഞെടുപ്പില്‍ മുംബൈ സൗത്ത് മണ്ഡലത്തില്‍നിന്ന് ആം ആദ്മി ടിക്കറ്റില്‍ മത്സരിച്ചെങ്കിലും പരാജയപ്പെട്ടിരുന്നു.
മികച്ച സാമ്പത്തിക വിദഗ്ധയെ ആണ് മീരയുടെ നിര്യാണത്തിലൂടെ രാജ്യത്തിന് നഷ്ടമായതെന്ന് ആം ആദ്മി പാര്‍ട്ടി നേതാവും ഡല്‍ഹി ഉപമുഖ്യമന്ത്രിയുമായ മനീഷ് സിസോദിയ ട്വിറ്ററില്‍ കുറിച്ചു.
"
https://www.facebook.com/Malayalivartha





















