ഗുജറാത്തിലെ വ്യാജ ഏറ്റുമുട്ടല്‍ ആരോപണങ്ങളെ തള്ളി സുപ്രീംകോടതി നിയോഗിച്ച എച്ച്.എസ് ബേദി കമ്മിറ്റിയുടെ അന്തിമ റിപ്പോര്‍ട്ട്

ഗുജറാത്തിലെ വ്യാജ ഏറ്റുമുട്ടല്‍ ആരോപണങ്ങളെ തള്ളി സുപ്രീംകോടതി നിയോഗിച്ച എച്ച്.എസ് ബേദി കമ്മിറ്റിയുടെ അന്തിമ റിപ്പോര്‍ട്ട്. 2002-2006 കാലഘട്ടത്തില്‍ നരേന്ദ്ര മോദി ഗുജറാത്തില്‍ മുഖ്യമന്ത്രിയായിരിക്കെ മുസ്‌ലിംകളെ തെരഞ്ഞെുപിടിച്ച് ഇല്ലാതാക്കാന്‍ ശ്രമം നടന്നുവെന്ന ആരോപണങ്ങള്‍ നിഷേധിച്ചുകൊണ്ടാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയിട്ടുള്ളത്.
2002 മുതല്‍ 2006 വരെ ഗുജറാത്തില്‍ നടന്ന 17 ഏറ്റുമുട്ടലുകളെ കുറിച്ച് പഠിച്ച് റിപ്പോര്‍ട്ട് തയാറാക്കാനാണ് സുപ്രീം കോടതി മുന്‍ ജഡ്ജി എച്ച്.എസ് ബേദിയുടെ അധ്യക്ഷതയില്‍ സമിതി രൂപീകരിച്ചത്. കമ്മിറ്റിയുടെ റിപ്പോര്‍ട്ട് നിരീക്ഷണ സമിതി അധ്യക്ഷന് മുമ്പാകെ സമര്‍പ്പിച്ചു. 17 ഏറ്റുമുട്ടലുകളില്‍ മൂനെനണ്ണം വ്യാജമാണെന്ന് റിപ്പോര്‍ട്ട് ചുണ്ടിക്കാട്ടുന്നു. കസിം ജാഫര്‍, സമീര്‍ഖാന്‍, ഹാജി ഹാജി ഇസ്മഈല്‍ എന്നിവരെയാണ് വ്യാജ ഏറ്റുമുട്ടലില്‍ കൊന്നത്.
സംഭവത്തില്‍ പൊലീസ് ഇന്‍സ്‌പെക്ടര്‍ വരെയുള്ള ഒമ്പതു പൊലീസുകാര്‍ കൊലപാതകക്കുറ്റത്തിന് വിചാരണ നേരിടണമെന്നും നിര്‍ദേശമുണ്ട്. ബാക്കി 14 എണ്ണത്തിലും ഗുജറാത്ത് പൊലീസിന് സമിതി ക്ലീന്‍ ചിറ്റ് നല്‍കുന്നു. ഈ കേസുകളില്‍ പൊലീസിനെതിരെ നടപടിയുടെ ആവശ്യമില്ലെന്നും സമിതി വ്യക്തമാക്കുന്നു. മുസ്‌ലിംകളെ തെരഞ്ഞുപിടിച്ച് കൊന്നതില്‍ സംസ്ഥാന സര്‍ക്കാറിന് പങ്കുണ്ടെന്നും മുസ്‌ലിംകളെ വ്യാജ ഏറ്റുമുട്ടലില്‍ കൊല്ലണമെന്ന് അധികൃതര്‍ വാക്കാല്‍ നിര്‍ദേശം നല്‍കിയെന്നുമുള്ള ഗുജറാത്ത് മുന്‍ ഡി.ജി.പി ആര്‍.ബി ശ്രീകുമാറിന്റെ ആരോപണങ്ങളെയും റിപ്പോര്‍ട്ട് തള്ളുന്നു.
https://www.facebook.com/Malayalivartha





















