ജമ്മു കാശ്മീരില്‍ ഐഇഡി സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ടത് മലയാളി മേജറെന്ന് സ്ഥിരീകരണം

ജമ്മു കാശ്മീരില്‍ ഐഇഡി സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ടത് മലയാളി മേജറെന്ന് സ്ഥിരീകരണം. മേജര്‍ ശശിധരന്‍ വി. നായര്‍ (33) ആണ് കൊല്ലപ്പെട്ടതെന്ന് സൈനിക വൃത്തങ്ങള്‍ അറിയിച്ചു. രജൗരി ജില്ലയിലെ നൗഷേര സെക്ടറിലെ ലാം ബെല്‍ട്ടിലായിരുന്നു സ്‌ഫോടനമുണ്ടായത്.
സംഭവത്തില്‍ കരസേനാ മേജറും സൈനികനുമാണ് കൊല്ലപ്പെട്ടത്. നിയന്ത്രണരേഖയില്‍ പട്രോളിംഗ് നടത്തുകയായിരുന്ന സൈനികരെ ലക്ഷ്യമിട്ട് ഭീകരര്‍ സ്ഥാപിച്ച ഐഇഡിയാണു പൊട്ടിത്തെറിച്ചത്.
"
https://www.facebook.com/Malayalivartha





















