എട്ടാം ക്ലാസ്സുകാരനെ സ്‌കൂളില്‍ കയറി കുത്തിക്കൊന്നു

എട്ടാം ക്ലാസ്സുകാരനെ സ്‌കൂളില്‍ കയറി കുത്തിക്കൊന്നു. വ്യക്തി വൈരാഗ്യത്തിന്റെ പേരിലായിരുന്നു ഈ കൊല. തമിഴ്‌നാട്ടിലെ വിരുദുനഗര്‍ ജില്ലയിലുള്ള പന്തല്‍കുടി സര്‍ക്കാര്‍ സ്‌കൂളിലാണ് സംഭവം. സഹപാഠികള്‍ നോക്കി നില്‍ക്കെയായിരുന്നു ആക്രമണം. നെറ്റിക്ക് ആഴത്തില്‍ മുറിവേറ്റ വിദ്യാര്‍ത്ഥി ആശുപത്രിയിലാണ് മരിച്ചത്.
ഇതേ സ്‌കൂളിലെ പൂര്‍വ വിദ്യാര്‍ത്ഥിയായ യുവാവാണ് ആക്രമണം നടത്തിയതെന്നാണ് സൂചന. ഇരുവരും തമ്മില്‍ നേരത്തെയുണ്ടായ വഴക്കിന്റെ തുടര്‍ച്ചയായാണ് അക്രമം നടത്തിയതത്രെ. അക്രമിയും പ്രായപൂര്‍ത്തിയാകാത്ത യുവാവാണെന്നാണ് റിപ്പോര്‍ട്ട്. ഇയാള്‍ ഒളിവിലാണ്.
അക്രമമുണ്ടായ ഉടന്‍തന്നെ സ്‌കൂള്‍ അടച്ചു. അക്രമിയെ ഉടന്‍ പിടികൂടണമെന്നാവശ്യപ്പെട്ട് നാട്ടുകാര്‍ റോഡ് ഉപരോധിച്ചു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha


























