യോഗാ പരിപാടിക്കിടെ ഹൃദയാഘാതം; മധ്യപ്രദേശ് കോണ്‍ഗ്രസ് നേതാവ് പ്രദീപ് സക്സേന അന്തരിച്ചു

മധ്യപ്രദേശ് കോണ്‍ഗ്രസ് നേതാവ് പ്രദീപ് സക്സേന (58) ഹൃദയാഘാതം മൂലം മരിച്ചു. ഭോപ്പാലില്‍ നടന്ന യോഗാ പരിപാടിക്കിടെയായിരുന്നു അന്ത്യം. ചിന്ദ്വാര കോണ്‍ഗ്രസ് കമ്മിറ്റി വൈസ് പ്രസിഡന്റായിരുന്നു.
മധ്യപ്രദേശ് ഫുഡ് സപ്ലൈ കോര്പ്പറേഷന് അധ്യക്ഷനായും അദ്ദേഹം സേവനം അനുഷ്ഠിച്ചിട്ടുണ്ട്. സക്സേനയുടെ മരണത്തില്‍ മുഖ്യമന്ത്രി കമല്‍ നാഥ് അനുശോചനം അറിയിച്ചു.
https://www.facebook.com/Malayalivartha





















