Widgets Magazine
22
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളം വഴി അനധികൃതമായി കടത്താൻ ശ്രമിച്ച അപൂർവയിനം വേഴാമ്പലിനെ കസ്റ്റംസ് പിടികൂടി..കസ്റ്റംസും വനംവകുപ്പും കർശന കേസെടുത്തിട്ടുണ്ട്..


പാകിസ്ഥാന്റെ നീക്കത്തെ കരുതലോടെ വീക്ഷിച്ച് ഇന്ത്യ..ചൈനയിൽനിന്ന് വാങ്ങിയ ഹംഗോർ ക്ലാസിൽപ്പെട്ട 8 അന്തർവാഹിനികളിൽ ആദ്യത്തേത് കറാച്ചിയിലെത്തി..


മൂന്ന് പടുകൂറ്റൻ യുദ്ധക്കപ്പലുകൾ കമ്മീഷൻ ചെയ്ത് ഇന്ത്യ... ‘ദുണഗിരി’, ‘സൻഷോധക്’, ‘അഗ്രയ്’ എന്നീ കപ്പലുകൾ ഇനി നമ്മുടെ കടലിൽ അണിനിരക്കും..പാക്കിസ്ഥാന് മുന്നറിയിപ്പ്..


ഐ. എൻ ടി യു സി സംസ്ഥാന പ്രസിഡന്റ് ആർ. ചന്ദ്രശേഖരന് എതിരെ മുഖ്യമന്ത്രി വി.ഡി. സതീശന്റെ കിടിലം മൂവ്... ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ വിശ്വസ്തനെയാണ് ഇക്കുറി പറപ്പിക്കുന്നത്..

ഒരു പെണ്‍കുട്ടി ജന്മനാ സീല്‍ ചെയ്യപ്പെട്ടാണ് ഭൂമിയിലെത്തുന്നതെന്ന കുറിപ്പുമായി കോളേജ് അധ്യാപകൻ; കുറിപ്പ് കണ്ട് ഞെട്ടി വിദ്യാർത്ഥികൾ...

16 JANUARY 2019 06:30 PM IST
മലയാളി വാര്‍ത്ത

More Stories...

തമിഴ്നാട്ടിൽ സീഫുഡ് പ്രൊസസിംഗ് യൂണിറ്റിലുണ്ടായ അമോണിയ വാതകച്ചോർച്ചയിൽ ഏഴ് സ്ത്രീകൾ മരിച്ചു... 60ലേറെ പേർ ചികിത്സയിൽ

മൂന്ന് പടുകൂറ്റൻ യുദ്ധക്കപ്പലുകൾ കമ്മീഷൻ ചെയ്ത് ഇന്ത്യ... ‘ദുണഗിരി’, ‘സൻഷോധക്’, ‘അഗ്രയ്’ എന്നീ കപ്പലുകൾ ഇനി നമ്മുടെ കടലിൽ അണിനിരക്കും..പാക്കിസ്ഥാന് മുന്നറിയിപ്പ്..

വഴിയാത്രക്കാരനിൽ നിന്ന് മൊബൈൽ ഫോൺ തട്ടിപ്പറിച്ച് ഓടി രക്ഷപ്പെടാൻ ശ്രമിക്കവേ യുവാവിന് ഹൃദയാഘാതം

മഹാരാഷ്ട്രയിലെ നിർമാണത്തിലിരുന്ന ഹനുമാൻ ക്ഷേത്രത്തിൻ്റെ മേൽക്കൂര തകർന്നുവീണ് അഞ്ച് പേർക്ക് ദാരുണാന്ത്യം

വെടിനിര്‍ത്തല്‍ കരാര്‍ പുല്ലാണ് !! ഹിസ്ബുല്ലയെ കയറിയടിച്ച് ജൂതപ്പട... USന്റെ കരാര്‍ കീറിയെറിഞ്ഞു; ഇറാനെ പിളര്‍ന്ന് IDF ഇറങ്ങി

സ്ത്രീകളെ ഉത്പന്നങ്ങളോട് ഉപമിച്ച ജാദവ്പുര്‍ സര്‍വ്വകലാശാല പ്രൊഫസ്സര്‍ കനക് സര്‍ക്കറുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ് വിവാദമാകുന്നു.സീല്‍ പൊട്ടിയ ശീതളപാനീയം ആരെങ്കിലും വാങ്ങിക്കുമോ എന്നും കന്യകയല്ലാത്ത സ്ത്രീയെ വിവാഹം കഴിക്കുന്ന ചെറുക്കന്‍ വിഡ്ഢിയാണെന്നും അദ്ദേഹം തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.സ്ത്രീ വിരുദ്ധമായ അശ്ലീലപരാമർശം വിവാദമായതോടെ ഫെയ്‌സ്ബുക്ക് പോസ്റ്റ് അദ്ദേഹം പിന്‍വലിച്ചു.

ജാദവ്പുര്‍ സര്‍വ്വകലാശാലയില്‍ ഇന്റര്‍നാഷണല്‍ റിലേഷന്‍സ് പഠിപ്പിക്കുന്ന അധ്യാപകനാണ് കനക് സര്‍ക്കാര്‍. മനുഷ്യാവകാശ പ്രശ്‌നങ്ങള്‍, തീവ്രവാദം, ഭരണഘടന, പൊളിറ്റിക്കല്‍ സോഷ്യോളജി എന്നിവയാണ് ഇദ്ദേഹത്തിന്റെ പഠന മേഖല പ്രധാനമായും. എന്തു കൊണ്ട് കന്യകയായ വധുവായിക്കൂട എന്ന തലക്കെട്ടില്‍ ഇട്ട ഫെയ്‌സ്ബുക്ക് പോസ്റ്റാണ് വിവാദമായത്.

"ആണ്‍കുട്ടികള്‍ വിഡ്ഢികളായി മാറുകയാണ്. അവരൊരിക്കലും കന്യകയായ ഭാര്യമാരെ കുറിച്ച് ബോധവാന്‍മാരല്ല. കന്യകയായ പെണ്‍കുട്ടി സീല്‍ചെയ്ത പാക്കറ്റ് പോലെയോ, കുപ്പി പോലെയോ ആണ്. ശീതളപാനീയമോ, ബിസ്‌ക്കറ്റോ, കുപ്പിയോ സീല്‍ പൊട്ടിയതാണെങ്കിൽ ആരെങ്കിലും വാങ്ങുമോ", സ്ത്രീകളെ ഉത്പന്നങ്ങളോട് ഉപമിച്ച് ഫെയ്‌സ്ബുക്കില്‍ അദ്ദേഹം ചോദിക്കുന്നു

"ഒരു പെണ്‍കുട്ടി ജന്‍മനാ സീല്‍ ചെയ്യപ്പെട്ടാണ് ഭൂമിയിലെത്തുന്നത്.കന്യകയായ സ്ത്രീയെന്ന് പറഞ്ഞാല്‍ അതില്‍ മൂല്യങ്ങളും ലൈംഗിക ശുചിത്വവും സംസ്‌കാരവും എല്ലാം ചേര്‍ന്നിരിക്കുമെന്നും" അദ്ദേഹം കുറിച്ചു. സ്ത്രീവിരുദ്ധമായ അശ്ലീല കമന്റാണ് അദ്ദേഹം നടത്തിയതെന്ന് നിരവധി പേര്‍ പ്രതികരിച്ചു. എന്നാൽ സമൂഹമാധ്യമത്തില്‍ തങ്ങളുടെ അഭിപ്രായം പ്രകടിപ്പിക്കാനുള്ള അവകാശം സുപ്രീം കോടതി നല്‍കിയിട്ടുണ്ടെന്ന പറഞ്ഞ് തന്റെ പരാമർശത്തെ സർക്കർ ന്യായീകരിച്ചു." തസ്ലീമ നസ്രിന്‍ ഒരു പ്രത്യേക മതത്തിനെതിരേ സംസാരിച്ചാല്‍ അപ്പോള്‍ അത് ആവിഷ്‌കാര സ്വാതന്ത്ര്യം, ഞാന്‍ ആരെയും വ്യക്തിഹത്യ നടത്തിയിട്ടില്ല. ഞാന്‍ സാമൂഹ്യക്ഷേമത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്ന ആളാണെന്നും തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിനെ കനക് സര്‍ക്കാര്‍ ന്യായീകരിച്ചു.

എന്നാല്‍ ജാദവ്പുര്‍ സര്‍വ്വകലാശാല അധ്യാപകര്‍ അദ്ദേഹത്തിന്റെ പോസ്റ്റിനോടുള്ള വിയോജിപ്പ് രേഖപ്പെടുത്തി. ഇത്തരത്തിലുള്ള മനോഭാവം ഒരിക്കലും അംഗീകരിക്കാൻ കഴിയില്ലെന്ന് അവർ അറിയിച്ചു. അതേ സമയം സംഗതി വലിയ വിമര്‍ശനം ആയി മാറിയതോടെ പ്രതിരോധിക്കാന്‍ പ്രൊഫസര്‍ അടുത്ത പോസ്റ്റുമായി ഫേസ്ബുക്കിലെത്തി. എഴുതിയത് സ്വന്തം അഭിപ്രായമാണ്. 66 എ ഐടി വകുപ്പ് പ്രകാരം സാമൂഹ്യ മാധ്യമങ്ങളില്‍ അഭിപ്രായ സ്വാതന്ത്ര്യം സുപ്രീംകോടതി ഉറപ്പാക്കുന്നുണ്ട്. ഒരിക്കല്‍ തസ്‌ളീമാ നസ്രിന്‍ ഒരു പ്രത്യേക മതത്തെക്കുറിച്ച് എഴുതിയപ്പോള്‍ അഭിപ്രായ സ്വാതന്ത്ര്യത്തെ പിന്തുണച്ചവരാണ് നമ്മള്‍. ഹിന്ദു ദൈവങ്ങളെ കുറിച്ച് പറഞ്ഞപ്പോള്‍ ബംഗാളി കവി ശ്രീജാത്തോയെയും പിന്തുണച്ചു.

ഞാന്‍ ഏതെങ്കിലൂം വ്യക്തികള്‍ക്ക് എതിരേ ഒന്നും എഴുതിയിട്ടില്ല. സാമൂഹിക നന്മായ്ക്ക് വേണ്ടിയുള്ള ഗവേഷണമാണ് ഞാന്‍ നടത്തിയത്. അതാണ് ഞാന്‍ കുറിച്ചത്. അടുത്തിടെ താന്‍ എഴുതിയത് ചിലര്‍ സ്‌ക്രീന്‍ഷോട്ട് എടുത്ത്് ഷെയര്‍ ചെയ്തിട്ടുണ്ട്. എല്ലാവര്‍ക്കും അവരുടെ അഭിപ്രായങ്ങള്‍ പങ്കു വെയ്ക്കാനാകും. സ്ത്രീകള്‍ക്ക് ഗുണകരമാകുന്ന അനേകം പോസ്റ്റുകള്‍ മുമ്പ് ചെയ്തിട്ടുണ്ടെന്നും എല്ലാം തന്റെ സ്വകാര്യപോസ്റ്റുകളാണെന്നും സര്‍വകലാശാല ഒന്നും ചെയ്തിട്ടില്ലെന്നും പറയുന്നു.

കനക് സര്‍ക്കാരിന്റെ പോസ്റ്റിനെ അപലപിക്കുന്നതായിട്ടാണ് സഹപ്രവർത്തകർ  കുറിച്ചത്. അദ്ധ്യാപകര്‍ സമുഹത്തിനും യുവതയ്ക്കും മാതൃകയാകേണ്ട പതാക വാഹകരാണ്. ഇത്തരം മാനസീകാവസ്ഥ ആരോഗ്യകരമല്ല. അദ്ധ്യാപക വൃത്തിയില്‍ നിന്നും സ്ത്രീകളെ ബഹുമാനിക്കുതിലെ അജ്ഞതയ്ക്കുള്ള ഏറ്റവും വലിയ ഉദാഹരണമാണ് ഇതെന്നാണ് ചിലര്‍ പ്രതികരിച്ചത്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് ഷിഗെല്ല ബാധിച്ച് ഒരാൾ കൂടി മരിച്ചു....  (5 minutes ago)

കണ്ണീർക്കാഴ്ചയായി... സൈക്കിൾ ചവിട്ടുന്നതിനിടെ റോഡിൽ നിന്ന് 20 അടി താഴ്ചയിലേക്ക് വീണ ബാലിക മരിച്ചു  (36 minutes ago)

സി.ബി.എസ്.ഇ പ്ലസ് ടു പരീക്ഷയുടെ പുനർമൂല്യനിർണയ ഫലം പ്രസിദ്ധീകരിച്ചു..  (56 minutes ago)

സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത... എട്ടു ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്  (1 hour ago)

'അമ്മ' ജനറൽ ബോഡി യോഗത്തിൽ പങ്കെടുത്ത ശേഷം കൽപ്പറ്റയിലേക്ക് മടങ്ങവേ സിനിമാ നടൻ അബു സലിം സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടു...  (1 hour ago)

തമിഴ്നാട്ടിൽ സീഫുഡ് പ്രൊസസിംഗ് യൂണിറ്റിലുണ്ടായ അമോണിയ വാതകച്ചോർച്ചയിൽ ഏഴ് സ്ത്രീകൾ മരിച്ചു... 60ലേറെ പേർ ചികിത്സയിൽ  (1 hour ago)

  വനിതാ ടി20 ലോകകപ്പ്... ഇന്ത്യൻ വനിതകൾക്ക് പരാജയം...  (1 hour ago)

കണ്ണീർക്കാഴ്ചയായി... തൃശ്ശൂരിൽ ആവി പിടിക്കുന്നതിനിടെ തിളച്ച വെള്ളം ദേഹത്തു വീണ് പതിനാലുകാരൻ മരിച്ചു  (1 hour ago)

തൊഴിൽ വിജയവും കുടുംബത്തിൽ മംഗള കർമ്മങ്ങളും! വൃശ്ചികം രാശിക്കാർക്ക് ഇന്ന് ഐശ്വര്യം!  (2 hours ago)

സങ്കടക്കാഴ്ചയായി... ആലക്കോട് പൈതൽമലയിൽ ഇടിമിന്നലേറ്റ് യുവതിക്ക് ദാരുണാന്ത്യം‌    (2 hours ago)

അമേരിക്കയും ഇറാനും തമ്മിലുള്ള ചരിത്രപ്രധാനമായ ചർച്ചകളുടെ ആദ്യഘട്ടം സ്വിറ്റ്സർലൻഡിലെ ജനീവയിൽ പൂർത്തിയായി  (3 hours ago)

അധ്യക്ഷ സ്ഥാനം ശ്വേത മേനോൻ രാജിവച്ചിറങ്ങിയതിന് പിന്നാലെ ഭരണസമിതിയെ നയിക്കാൻ അടിയന്തര തീരുമാനമെടുത്ത് താരസംഘടനയായ 'അമ്മ'  (13 hours ago)

സംസ്ഥാനത്തെ പ്ലസ് വൺ പ്രവേശനത്തിന്റെ മെറിറ്റ് ക്വാട്ടയുടെ മുഖ്യഘട്ടത്തിലെ രണ്ടാമത്തെ അലോട്ട്മെൻ്റ് ഫലം പ്രസിദ്ധീകരിച്ചു  (13 hours ago)

ജീപ്പിൽ കാറിടിച്ചുണ്ടായ അപകടത്തിൽ പോലീസ് ഉദ്യോഗസ്ഥരുടെ കാലുകൾ മുറിച്ചു മാറ്റേണ്ടിവന്ന സംഭവം; ഉദ്യോഗസ്ഥരുടെ ചികിത്സയ്ക്ക് പണം അനുവദിക്കാൻ ആഭ്യന്തര മന്ത്രി രമേശ്‌ ചെന്നിത്തല നിർദേശം നൽകി  (13 hours ago)

യുഎഇയിൽ ചൊവ്വാഴ്ച മുതൽ വ്യാഴാഴ്ച വരെ മഴയ്ക്ക് സാധ്യതയെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു  (13 hours ago)

Malayali Vartha Recommends