പതിനാറു നായ്ക്കുട്ടികളെ അതിക്രൂരമായി കൊന്ന രണ്ട് നേഴ്സിങ് വിദ്യാര്‍ത്ഥിനികളെ അറസ്റ്റ് ചെയ്തു
അതിക്രൂരമായി അടിച്ച് പതിനാറു നായ്ക്കുട്ടികളെ കൊന്ന സംഭവത്തില്‍ രണ്ട് നഴ്സിങ് വിദ്യാര്‍ത്ഥിനികളെ അറസ്റ്റ് ചെയ്തു. മുതുഷി മൊണ്ടല്‍, ഷോമ ബര്മന് എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
സമൂഹമനസ്സാക്ഷിയെ ഞെട്ടിക്കുന്ന ഈ സംഭവം നടന്നത് കൊല്‍ക്കത്തയിലെ എ ആര് എസ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ കഴിഞ്ഞ ദിവസമായിരുന്നു. സമൂഹമാധ്യമങ്ങളില്‍ സംഭവത്തിന്റെ വീഡിയോ വ്യാപകമായി പ്രചരിച്ചതോടെ യുവതികള്‍ക്കെതിരെ പൊലീസ് സ്വമേധയാ കേസെടുക്കുകയായിരുന്നു.
എ ആര് എസ് മെഡിക്കല്‍ കോളേജിലെ ഒന്നും രണ്ടും വര്‍ഷ നേഴ്സിങ് വിദ്യാര്‍ത്ഥിനികളാണ് മുതുഷി മൊണ്ടലും ഷോമ ബര്‍മനും. അന്വേഷണത്തിനൊടുവില്‍ ആശുപത്രിയിലെ മാലിന്യക്കൂമ്പാരത്തില്‍ നിന്നുമാണ് നായ്ക്കുട്ടികളുടെ ജഡം പൊലീസ് കണ്ടെത്തിയത്. സംഭവത്തെ തുടര്‍ന്ന് എ ആര് എസ് മെഡിക്കല്‍ കോളേജ് സൂപ്രണ്ടിന്റെ നേതൃത്വത്തില്‍ അന്വേഷണം പ്രഖ്യാപിച്ചിരുന്നു.
ക്യാമ്പസിലെ ഹോസ്റ്റല്‍ കെട്ടിടത്തില്‍ നിന്നും പകര്‍ത്തിയ രംഗങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചത്. 25 സെക്കന്റോളം ദൈര്‍ഘ്യമുളള വീഡിയോ പുറത്തു വന്നതോടെ വിദ്യാര്‍ത്ഥിനികള്‍ക്കെതിരെ ശക്തമായ പ്രതിഷേധ പ്രകടനങ്ങള്‍ അരങ്ങേറിയിരുന്നു.
https://www.facebook.com/Malayalivartha