Widgets Magazine
20
Apr / 2024
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ജോഷിയുടെ വീട്ടിൽ നിന്ന് നഷ്ടപ്പെട്ടത് ഒരു കോടിയിലേറെ വിലയുള്ള സ്വർണ–വജ്രാഭരണങ്ങൾ:- മോഷ്ടാവിന്റെ ദൃശ്യങ്ങൾ വീട്ടിലെ സിസിടിവിയിൽ...


മോട്ടോർവാഹന നിയമലംഘനത്തിന് എ ഐ ക്യാമറ വഴി പിഴക്ക് നോട്ടീസയക്കുന്നത് നിർത്തി കെൽട്രോൺ... സർക്കാ‍‍ർ പണം നൽകാത്തിനാലാണ് നോട്ടീസയക്കുന്നത് നിർത്തിയത്..തപാൽ നോട്ടീസിന് പകരം ഇ-ചെല്ലാൻ മാത്രമാണ് ഇപ്പോള്‍ അയക്കുന്നത്...


അദ്ദേഹത്തിനു ലഭിച്ച ഇന്റലിജൻസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാകാം': മോദി പറഞ്ഞ സ്വകാര്യം...തുറന്നു പറഞ്ഞ് സുരേഷ് ഗോപി...


മനോരമ ന്യൂസ് ചാനലിന്റെ തെരഞ്ഞെടുപ്പ് സര്‍വേയെ പരിഹസിച്ച് എംഎം. മണി...‘മനോരമയുടെ സര്‍വേ പ്രകാരം ഞാന്‍ വീട്ടിലിരിക്കുന്നു’ എന്ന കുറിപ്പോട് കൂടിയാണ് എം.എല്‍.എയുടെ പ്രതികരണം...


എൽ നിനോ പ്രതിഭാസം പിൻവാങ്ങിയതോടെ കേരളത്തിൽ ചൂട് കുറഞ്ഞ് തുടങ്ങുമെന്ന് വിദഗ്ധർ:- ലാ നിനയ്ക്കൊപ്പം, ഇത്തവണ ഇന്ത്യൻ ഓഷ്യൻ ഡൈപോൾ....

ഭാവി വധുവിനെ എട്ടുപേര്‍ ചേര്‍ന്ന് കൂട്ടമാനഭംഗത്തിനിരയായി; അവളെ തന്നെ വിവാഹം കഴിച്ച് പ്രതികള്‍ക്കെതിരെ പോരാടിയ യുവാവ്

16 JANUARY 2019 01:17 PM IST
മലയാളി വാര്‍ത്ത

More Stories...

കുട്ടികള്‍ക്ക് ചോക്ലേറ്റ് വാങ്ങികൊടുക്കുമ്പോള്‍ ശ്രദ്ധിക്കാം... ഒന്നരവയസ്സുകാരിയെ കാലാവധി കഴിഞ്ഞ ചോക്ലേറ്റ് കഴിച്ചതിനെ തുടര്‍ന്ന് രക്തം ഛര്‍ദ്ദിച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

ഇസ്രായേൽ - ഇറാൻ സൈനിക സംഘർഷം പശ്ചിമേഷ്യയെ അപകടകരമായ സ്ഥിതിയിലേക്ക് കൊണ്ടുപോകുമെന്ന ആശങ്ക ശക്തമായിരിക്കെ, ഇടപെടലുമായി ലോകരാജ്യങ്ങൾ

ഒഡീഷയിലെ മഹാനദിയില്‍ ബോട്ട് മറിഞ്ഞ് ഒരു മരണം... മൂന്നു കുട്ടികളുള്‍പ്പെടെ ഏഴു പേരെ കാണാതായി

ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ട പോളിങ് അവസാനിച്ചു....59.71 ശതമാനമാണ് പോളിങ്. ബംഗാളിലും ത്രിപുരയിലും മികച്ച് പോളിങ് രേഖപ്പെടുത്തി. കുറവ് പോളിങ് ബിഹാറില്‍

ഇറാന്‍-ഇസ്രയേല്‍ നേര്‍ക്കുനേര്‍ ഏഴ് പതിറ്റാണ്ടിലേറെ നീണ്ട ബന്ധം.. അവസാനിക്കുന്നത് മൂന്നാം ലോക മഹായുദ്ധത്തിലോ?

ചില അസാധാരണ സമയങ്ങളില്‍ സാധാരണക്കാരും സൂപ്പര്‍ ഹീറോകളാകും. അത്തരത്തില്‍ സൂപ്പര്‍ ഹീറോയായി രാജ്യത്തിന്റെയാകെ കയ്യടി നേടുകയാണ് ഈ യുവാവ്. വിവാഹം കഴിക്കാന്‍ പോകുന്ന പെണ്‍കുട്ടിയെ എട്ടുപേര്‍ ചേര്‍ന്ന് പീഡിപ്പിച്ചുവെന്ന് അറിഞ്ഞപ്പോള്‍ തകര്‍ന്നു പോയെങ്കിലും അവളെ ചേര്‍ത്തു പിടിച്ച് വിവാഹം കഴിച്ച് പ്രതികള്‍ക്കെതിരെ പോരാടിയിരിക്കുകയാണ് ഹരിയാന സ്വദേശിയായ യുവാവ്. വിവാഹം അടുത്തിരിക്കെ ഒരു ദിവസം വധുവും കുടുംബവും വരനെയും കുടുംബത്തെയും വീട്ടിലേയ്ക്ക് വിളിപ്പിച്ചു.

താന്‍ ലൈംഗിക പീഡനത്തിന് ഇരയായിട്ടുണ്ടെന്നും എട്ടുപേര്‍ ചേര്‍ന്ന് തന്നെ മാനഭംഗപ്പെടുത്തിയെന്നും അതുകൊണ്ട് വിവാഹത്തില്‍ നിന്നു പിന്മാറണമെന്ന് വരനോടും വീട്ടുകാരോടും അവള്‍ അഭ്യര്‍ഥിച്ചു. എന്നാല്‍ ഈ ഒരു കാരണം കൊണ്ട് നിസ്സഹായയായ ആ പെണ്‍കുട്ടിയെ ഉപേക്ഷിക്കാന്‍ ആ യുവാവിന് സാധിച്ചില്ല.

വധുവിനും വീട്ടുകാര്‍ക്കും 2 വാഗ്ദാനങ്ങള്‍ നല്‍കിയാണ് അന്ന് വരനും കൂട്ടരും ആ വീടുവിട്ടിറങ്ങിയത്. ഒന്ന്. അവളെ താന്‍ തന്നെ വിവാഹം കഴിക്കും. രണ്ട്. എന്തു വിലകൊടുത്തും അവള്‍ക്ക് നീതി വാങ്ങിക്കൊടുക്കും. അങ്ങനെ 2015ല്‍ അവര്‍ വിവാഹിതരായി. അവള്‍ക്കു കൊടുത്ത വാക്കു പാലിക്കാനായി ആദ്യം അയാള്‍ ചെയ്തത് പെണ്‍കുട്ടിയെ കൂട്ടമാനഭംഗം ചെയ്തവര്‍ക്കെതിരെ കേസ് കൊടുത്ത് എഫ്‌ഐആര്‍ ഫയല്‍ ചെയ്യുകയായിരുന്നു.

അംഗബലംകൊണ്ടും സമ്പത്തുകൊണ്ടും രാഷ്ട്രീയ ബന്ധം കൊണ്ടും ഉന്നതരായിരുന്ന എതിരാളികള്‍ യുവതിയെയും ഭര്‍ത്താവിനെയും വേട്ടയാടിത്തുടങ്ങി. പക്ഷേ ഒരനുഗ്രഹം പോലെ എന്തിനും ഏതിനും ഭര്‍ത്താവിന്റെ വീട്ടുകാരും അവള്‍ക്കൊപ്പം നിന്നു. ഇതിനിടയില്‍ ശത്രുപക്ഷത്തുള്ളവര്‍ അവളുടെ ഭര്‍ത്താവിനെതിരെ നാലു വ്യാജ എഫ്‌ഐആറുകള്‍ തയാറാക്കി. ദുസ്വപ്നങ്ങള്‍ അവളെ വിട്ടൊഴിയാതെയായി. എന്നിട്ടും പിന്‍മാറാതെ ആ യുവാവ് പോരാട്ടം തുടര്‍ന്നു.

കേസ് നടത്താനും അഭിഭാഷകര്‍ക്ക് ഫീസ് കൊടുക്കാനുമൊക്കെ പണം തികയാതെ വന്നപ്പോള്‍ അയാള്‍ തന്റെ പേരിലുള്ള സ്ഥലം വിറ്റു. കേസിനും കൂട്ടത്തിനുമായി 14 ലക്ഷത്തോളം രൂപ ചിലവായി. ജില്ലാക്കോടതിയില്‍ നിന്നും നീതി കിട്ടാതായപ്പോള്‍ തളരാതെ ഹൈക്കോടതിയില്‍ കേസ് നടത്തി. ഇതിനിടയില്‍ പണം കൊടുത്ത് കേസ് ഒതുക്കാനും ശത്രു പക്ഷത്തു നിന്ന് ശ്രമങ്ങളുണ്ടായി.

അഭിഭാഷകരോടുള്ള വിശ്വാസം നഷ്ടപ്പെട്ട ഒരു ഘട്ടത്തില്‍ അയാള്‍ ഒരു തീരുമാനമെടുത്തു. നിയമം പഠിക്കണം. അങ്ങനെ ഭാര്യയ്ക്ക് നീതിനേടിക്കൊടുക്കണം. ഭാര്യയ്ക്ക് നഷ്ടപ്പെട്ട ആത്മവിശ്വാസം നേടിക്കൊടുക്കാന്‍ അവളുടെ മാതാപിതാക്കള്‍ താമസിക്കുന്ന വീടിനടുത്ത് വീടെടുത്ത് ഇരുവരും താമസം തുടങ്ങി. വൈകാതെ ഭാര്യയെയും നിയമം പഠിപ്പിക്കാന്‍ അയാള്‍ തീരുമാനിച്ചു. ഇപ്പോള്‍ രണ്ടു വയസ്സുള്ള ഒരു കുഞ്ഞിന്റെ മാതാപിതാക്കളാണിവര്‍.


ഭാര്യയ്ക്കു മാത്രമല്ല, പുരുഷാധിപത്യ സമൂഹത്തില്‍ നീതി നിഷേധിക്കപ്പെടുകയും പീഡനത്തിന് ഇരയാവുകയും ചെയ്യുന്ന എല്ലാ സ്ത്രീകള്‍ക്കും വേണ്ടിയാണ് നിയമം പഠിക്കുന്നതെന്ന് അയാള്‍ ഉറപ്പിച്ചു പറയുന്നു. ചെറുപ്പകാലത്തും മറ്റും ആണുങ്ങള്‍ കൂട്ടം ചേര്‍ന്ന് സ്ത്രീകളെയും വിദ്യാര്‍ഥിനികളെയുമൊക്കെ ശല്യം ചെയ്യുന്ന ദൃശ്യങ്ങള്‍ക്ക് താന്‍ സാക്ഷിയായിട്ടുണ്ടെന്നും അന്നൊക്കെ അധികൃതര്‍ക്ക് പരാതി നല്‍കിയിട്ടുണ്ടെന്നും അയാള്‍ പറയുന്നു. പക്ഷേ ആരുംതന്നെ അതിനെതിരെ ഫലപ്രദമായ ഒരു നടപടിയും സ്വീകരിച്ചിട്ടില്ലെന്നും അയാള്‍ പറയുന്നു. ഇത്തരം ശല്യങ്ങളെക്കുറിച്ച് വീട്ടില്‍ പറഞ്ഞാല്‍ പെണ്‍കുട്ടികളുടെ പഠിപ്പ് നിര്‍ത്തുകയാണ് ആ ഗ്രാമങ്ങളിലെ പതിവെന്നും അയാള്‍ പറയുന്നു. തികച്ചും നിസ്സഹായരായ അത്തരക്കാര്‍ക്കുവേണ്ടിയാണ് തങ്ങളുടെ പോരാട്ടമെന്നാണ് ആ ഭാര്യാഭര്‍ത്താക്കന്മാര്‍ പറയുന്നത്.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തനിക്കെതിരെ എത്ര നുണ പ്രചരിപ്പിച്ചാലും ജനം അതൊന്നും വിശ്വസിക്കില്ല... സൈബര്‍ ആക്രമണം തനിക്ക് ക്ഷീണം ഉണ്ടാക്കിയെന്ന് ആരും കരുതേണ്ടെന്ന് കെ കെ ശൈലജ  (1 hour ago)

കുട്ടികള്‍ക്ക് ചോക്ലേറ്റ് വാങ്ങികൊടുക്കുമ്പോള്‍ ശ്രദ്ധിക്കാം... ഒന്നരവയസ്സുകാരിയെ കാലാവധി കഴിഞ്ഞ ചോക്ലേറ്റ് കഴിച്ചതിനെ തുടര്‍ന്ന് രക്തം ഛര്‍ദ്ദിച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു  (1 hour ago)

ഇടുക്കിയില്‍ ജപ്തി നടപടിക്കിടെ ആത്മഹത്യയ്ക്ക് ശ്രമിച്ച വീട്ടമ്മ മരിച്ചു  (1 hour ago)

ഇത് വെറും സാമ്പിൾ വെടിക്കെട്ട്; ഇറാനെ തകർക്കാൻ വെറും മൂന്നരമിനിറ്റ് മതി; പേടിച്ചു വിറച്ച് ഇറാൻ!!  (3 hours ago)

ഇറാന്റെ ഈഗിൾ 44 ഉം, കൗണ്ട്ഡൗൺ ക്ലോക്കും; തീമഴപെയ്യിക്കാൻ ഇസ്രായേൽ; എന്തുകൊണ്ട് ഇസ്‌ഫഹാന്‍?  (3 hours ago)

ബിജെപിയോട് കീഴടങ്ങുന്ന മനോഭാവമാണ് എല്ലായിപ്പോഴും രാഹുൽഗാന്ധി പുലർത്തി വരുന്നത്; കേരള മുഖ്യമന്ത്രിയെ ജയിലിലടക്കണമെന്ന രാഹുൽ ഗാന്ധിയുടെ പ്രസ്താവന അങ്ങേയറ്റം അപലപനീയവും അപക്വവും; തുറന്നടിച്ച് മന്ത്രി വി  (3 hours ago)

മുഖ്യമന്ത്രി പിണറായി വിജയനും കേരളത്തിലെ സി.പി.എമ്മും അവരുടെ മുഖ്യശത്രുവായി രാഹുല്‍ ഗാന്ധിയെ പ്രഖ്യാപിക്കുകയും ബി.ജെ.പി ചെയ്യുന്നതിനേക്കാള്‍ മോശമായ രീതിയില്‍ അധിക്ഷേപിക്കുകയും ചെയ്യുന്നു; ആരോപണവുമായി പ  (4 hours ago)

കേന്ദ്ര സര്‍ക്കാരിന്റെ കീഴില്‍ വിവിധ സര്‍ക്കാര്‍ ഓഫീസുകളില്‍ ജോലി നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സുവര്‍ണ്ണാവസരം; സ്റ്റാഫ്‌ സെലക്ഷന്‍ കമ്മീഷന്‍ ഇപ്പോള്‍ ലോവര്‍ ഡിവിഷണല്‍ ക്ലാര്‍ക്ക് , ജൂനിയര്‍ സെക്രട്ടറ  (4 hours ago)

ജോഷിയുടെ വീട്ടിൽ നിന്ന് നഷ്ടപ്പെട്ടത് ഒരു കോടിയിലേറെ വിലയുള്ള സ്വർണ–വജ്രാഭരണങ്ങൾ:- മോഷ്ടാവിന്റെ ദൃശ്യങ്ങൾ വീട്ടിലെ സിസിടിവിയിൽ...  (4 hours ago)

നോട്ടീസയക്കുന്നത് നിർത്തി കെൽട്രോൺ  (4 hours ago)

ഏപ്രിൽ 20 മുതൽ 22 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറിൽ 30 മുതൽ 40 കി.മീ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യത; മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വ  (4 hours ago)

വിജയം ഉറപ്പിച്ച് സുരേഷ് ഗോപി  (4 hours ago)

എന്തൊരു നാണക്കേട്...  (4 hours ago)

എൽ നിനോ പ്രതിഭാസം പിൻവാങ്ങിയതോടെ കേരളത്തിൽ ചൂട് കുറഞ്ഞ് തുടങ്ങുമെന്ന് വിദഗ്ധർ:- ലാ നിനയ്ക്കൊപ്പം, ഇത്തവണ ഇന്ത്യൻ ഓഷ്യൻ ഡൈപോൾ....  (4 hours ago)

ഇസ്രായേലുമായി 1 ബില്യൺ ഡോളറിലധികം വരുന്ന പുതിയ ആയുധ ഇടപാടുമായി അമേരിക്ക: നൽകുന്നത് ടാങ്ക് വെടിമരുന്ന്, സൈനിക വാഹനങ്ങൾ, മോർട്ടാർ റൗണ്ടുകൾ എന്നിവ...  (4 hours ago)

Malayali Vartha Recommends