മമത ബാനര്‍ജിയുടെ മൂന്നാംമുന്നണി നീക്കങ്ങള്‍ക്ക് തിരിച്ചടി; മെഗാ പ്രതിപക്ഷ റാലിയില്‍ രാഹുല്‍ ഗാന്ധിയും സോണിയ ഗാന്ധിയും പങ്കെടുക്കില്ല
ബിജെപി വിരുദ്ധര്‍ക്ക് പൊതുവേദിയുണ്ടാക്കാനുള്ള പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ നീക്കങ്ങള്‍ക്ക് നിറംമങ്ങുന്നു. ഈ മാസം 19ന് പ്രതിപക്ഷ പാര്‍ട്ടികളെ അണിനിരത്തി നടത്തുന്ന മെഗാ പ്രതിപക്ഷ റാലിയില്‍ നിന്നും കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും യുപിഎ അധ്യക്ഷ സോണിയ ഗാന്ധിയും വിട്ടുനില്‍ക്കും.
അതേസമയം, ഇവര്‍ക്കു പകരമായി കോണ്‍ഗ്രസിന്റെ ലോക്സഭാ നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെയായിരിക്കും പരിപാടിയില്‍ പങ്കെടുക്കുക. സോണിയയും രാഹുലും മമതയൊടൊപ്പം വേദി പങ്കിടുന്നതില്‍ ബംഗാളിലെ കോണ്‍ഗ്രസ് നേതൃത്വത്തിന് അതൃപ്തിയുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ നിലനില്‍ക്കെയാണ് ഇരുവരുടെയും പിന്മാറ്റം. അതേസമയം, പ്രതിപക്ഷ പാര്‍ട്ടികളും പരിപാടിയില്‍ പങ്കെടുക്കില്ലെന്ന് ഔദ്യോഗികമായി അറിയിച്ചിട്ടുണ്ട്. ബിഎസ്പി അധ്യക്ഷ മായാവതിയും ഇതു സംബന്ധിച്ച് ഇതുവരെ നിലപാട് വ്യക്തമാക്കിയിട്ടില്ല. തെലങ്കാന മുഖ്യമന്ത്രി ചന്ദ്രശേഖര്‍ റാവുവും എത്തില്ലെന്ന് തൃണമൂല്‍ നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha