സംസ്ഥാനങ്ങൾക്ക് സ്വന്തം ഇഷ്ടപ്രകാരം ഡി.ജി.പിമാരെ നിയമിക്കാനാകില്ലെന്ന് സുപ്രീം കോടതി; കേരളമടക്കമുള്ള സംസ്ഥാനങ്ങളുടെ ആവശ്യം സുപ്രീം കോടതി തള്ളി

സംസ്ഥാന പോലീസ് മേധാവി നിയമനത്തിൽ ഇളവ് അനുവദിക്കണമെന്ന കേരളമടക്കമുള്ള സംസ്ഥാനങ്ങളുടെ ആവശ്യം സുപ്രീം കോടതി തള്ളി. സംസ്ഥാനങ്ങൾക്ക് സ്വന്തം ഇഷ്ടപ്രകാരം നിയമനം നടത്താനാകില്ലെന്ന് കോടതി നിരീക്ഷിച്ചു. പ്രകാശ് സിംഗ് കേസിലെ വിധി ഭേദഗതി ചെയ്യണമെന്ന ആവശ്യമാണ് തള്ളിയത്.
യുപിഎസ്സി തയാറാക്കുന്ന പട്ടികയിൽനിന്നു തന്നെ നിയമനം നടത്തണമെന്നും കോടതി ആവശ്യപ്പെട്ടു. കഴിഞ്ഞ ജൂലൈയിൽ സംസ്ഥാന പോലീസ് മേധാവി നിയമനത്തിന് സുപ്രീം കോടതി മാര്‍ഗരേഖ പുറത്തിറക്കിയിരുന്നു.
പ്രത്യേക നിയമനിർമാണം നടത്തിയ സംസ്ഥാനങ്ങൾക്ക് സംസ്ഥാന തലത്തിൽ നിയമനത്തിന് അനുമതി നൽകണമെന്നായിരുന്നു കേരളമടക്കമുള്ള സംസ്ഥാനങ്ങളുടെ ഹർജിയിലെ ആവശ്യം. കേരളത്തിനു പുറമേ പശ്ചിമബംഗാൾ, പഞ്ചാബ്, ബിഹാർ, ഹരിയാന എന്നി സംസ്ഥാനങ്ങളാണ് ഈ ആവശ്യം ഉന്നയിച്ച് രംഗത്തെത്തിയത്.
https://www.facebook.com/Malayalivartha
























