റിമോട്ടുകള്‍ ഉപയോഗിച്ചും, മൈക്രോ ചിപ്പുകളുപയോഗിച്ചും പമ്പുടമകൾ ഉപഭോക്താക്കളെ വഞ്ചിക്കുന്നു; വാഹനങ്ങളിലേക്ക് എണ്ണ പകരാന്‍ ഉപയോഗിക്കുന്ന കറുത്ത പൈപ്പുകള്‍ മാറ്റി ട്രാന്‍സ്‌പെരന്റ് പൈപ്പുകള്‍ ഉപയോഗിക്കാന്‍ സുപ്രീം കോടതിയില്‍ ഹര്‍ജി

വാഹനങ്ങളിലേക്ക് എണ്ണ പകരാന്‍ ഉപയോഗിക്കുന്ന പെട്രോള്‍ പമ്ബുകളിലെ കറുത്ത പൈപ്പുകള്‍ മാറ്റി പകരം എണ്ണ പമ്പ് ചെയ്യുന്നത് ജനത്തിന് കാണാന്‍ സാധിക്കുന്ന രീതിയിലുള്ള ട്രാന്‍സ്‌പെരന്റ് പൈപ്പുകള്‍ ഉപയോഗിക്കാന്‍ നിര്‍ദേശം നല്‍കണമെന്നാവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ ഹര്‍ജി. രാജ്യവ്യാപകമായി നടക്കുന്ന പെട്രോള്‍ പമ്പുകളിലെ തട്ടിപ്പ് തടയണമെന്നാവശ്യപ്പെട്ടാണ് സുപ്രീംകോടതിയില്‍ അഭിഭാഷകനായ അമിത് സാഹ്നി പൊതുതാപര്യ ഹര്‍ജ്ജി നല്‍കിയിരിക്കുന്നത്.
പമ്ബുകളില്‍ ഫില്ലിങ്ങിനായി ഉപയോഗിക്കുന്ന കറുത്ത പൈപ്പുകള്‍ മാറ്റി ട്രാന്‍സ്പരന്റായാല്‍ എണ്ണ വാഹന ടാങ്കുകളിലേക്ക് വരുന്നത് ഉപഭോക്താവിന് കാണുവാന്‍ സാധിക്കും. മീറ്ററില്‍ അളവ് കൃത്യമായി കാണിക്കുമെങ്കിലും വാഹനത്തില്‍ ആനുപാതികമായ എണ്ണ എത്തിയിട്ടുണ്ടാകാറില്ലെന്നും അതുകൊണ്ടുതന്നെ ഈ രീതിക്ക് മാറ്റമുണ്ടാകണമെന്നും ഹര്‍ജിയില്‍ ഉന്നയിക്കുന്നു.
https://www.facebook.com/Malayalivartha
























