പുതിയ സി ബി ഐ ഡയറക്ടറെ തെരഞ്ഞെടുക്കാന്‍ പ്രധാനമന്ത്രിയുടെ അധ്യക്ഷതയിലുള്ള ഉന്നതാധികാര സമിതി യോഗം 24 ന്

അലോക് വര്‍മയുടെ പിന്‍ഗാമിയെ തെരഞ്ഞെടുക്കാന്‍ പ്രധാനമന്ത്രിയുടെ അധ്യക്ഷതയിലുള്ള ഉന്നതാധികാര സമിതി അടുത്ത ആഴ്ച ചേരും. പ്രധാനമന്ത്രി നരേന്ദ്ര മോദി, പ്രതിപക്ഷ നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ, സുപ്രീം കോടതി ചീഫ് ജസ്റ്റീസ് രഞ്ജന്‍ ഗൊഗോയി എന്നിവരടങ്ങുന്ന സമിതി ഈ മാസം 24 ന് പുതിയ സിബിഐ ഡയറക്ടറെ തെരഞ്ഞെടുക്കാന്‍ യോഗം ചേരും.
അലോക് വര്‍മയെ പുറത്താക്കാനുള്ള സമിതിയില്‍നിന്നും ചീഫ് ജസ്റ്റീസ് വിട്ടുനിന്നെങ്കിലും പുതിയ ഡയറക്ടറെ കണ്ടെത്താനുള്ള യോഗത്തില്‍ പങ്കെടുത്തേക്കുമെന്നാണ് അറിയുന്നത്. അലോക് വര്‍മയെ പുറത്താക്കിയ നടപടിക്കെതിരായ കേസ് കേട്ടതിനാലാണ് ചീഫ് ജസ്റ്റീസ് ഉന്നതാധികാര സമിതിയില്‍നിന്നും വിട്ടുനിന്നത്. പകരം ജസ്റ്റീസ് എ.കെ സിക്രിയെ നിയോഗിച്ചു.
അലോക് വര്‍മയെ പുറത്താക്കാനുള്ള തീരുമാനം വിവാദമായിരുന്നു. അലോക് വര്‍മയെ നീക്കം ചെയ്ത നിര്‍ണായക രേഖകള്‍ പരസ്യപ്പെടുത്തണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ട് രംഗത്തുവന്നിട്ടുണ്ട്. ഇക്കാര്യം ആവശ്യപ്പെട്ട് കോണ്‍ഗ്രസ് ലോക്സഭാ കക്ഷി നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ പ്രധാനമന്ത്രിക്കു കത്തെ ഴുതി. കേന്ദ്ര വിജിലന്‍സ് കമ്മീഷന് റിപ്പോര്‍ട്ട്, ജനുവരി പത്തിന് ചേര്‍ന്ന് ഉന്നതാധികാര സമിതി യോഗത്തിന്റെ മിനിറ്റ്സ് എന്നിവ പരസ്യപ്പെടുത്തണമെന്നാണ് ഖാര്‍ഗേയുടെ ആവശ്യം.
https://www.facebook.com/Malayalivartha

























