ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ എച്ച് വണ്‍ എന്‍ വണ്‍ ബാധതയെ തുടര്‍ന്ന് ആശുപത്രിയില്‍

ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ എച്ച് വണ്‍ എന്‍ വണ്‍ ബാധതയെ തുടര്‍ന്ന് ആശുപത്രിയില്‍. ഡല്‍ഹി എയിംസിലാണ് (AIIMS) അദ്ദേഹത്തെ പ്രവേശിപ്പിച്ചിരിക്കുന്നത്. ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ഇന്നലെയാണ് അമിത് ഷായെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അദ്ദേഹത്തിന്റെ ആരോഗ്യ നില മെച്ചപ്പെട്ടിട്ടുണ്ടെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.
അമിത് ഷാ വേഗം സുഖംപ്രാപിക്കാന്‍ പ്രാര്‍ഥിക്കുന്നതായി കേന്ദ്രആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗ് ട്വീറ്റ് ചെയ്തു. ഉടന്‍ തന്നെ സുഖം പ്രാപിച്ച് ചുമതലകളിലേക്ക് മടങ്ങിയെത്താനാവുമെന്ന് അമിത് ഷായും പ്രതീക്ഷപ്രകടിപ്പിച്ചു.
https://www.facebook.com/Malayalivartha

























