തമിഴ്‌നാടിന് ഹരംകൊള്ളിക്കുന്ന ജെല്ലിക്കെട്ട് ഉത്സവത്തിന്റെ ആദ്യദിനത്തിൽ കാളകളുടെ ആക്രമണം; 100 പേര്‍ക്ക് പരുക്ക്...

മധുരയില്‍ നടന്ന ഉത്സവത്തില്‍ അഞ്ഞൂറോളം കാളകളും അത്രതന്നെ മത്സരാര്‍ഥികളും പങ്കെടുത്തു. കഴിഞ്ഞ വര്‍ഷങ്ങളില്‍ കാളകളുടെ കുത്തേറ്റ് മത്സരാര്‍ഥികള്‍ കൊല്ലപ്പെട്ടിരുന്നു. തമിഴ്‌നാട്ടിലെ പരമ്പരാഗത ഉത്സവമാണ് ജെല്ലിക്കെട്ടിന്റെ ആദ്യദിനം കാളകളുടെ ആക്രമണത്തില്‍ പരുക്കേറ്റത് 100 പേര്‍ക്ക്.
സംസ്‌ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ അരങ്ങേറിയ ജെല്ലിക്കെട്ടില്‍ ആര്‍ക്കും ജീവാപായം ഉണ്ടായിട്ടില്ലെന്നാണ് പ്രാഥമിക വിവരം. മൃഗസംരക്ഷക സംഘടനകളുടെ ഇടപെടലില്‍ 2016-ല്‍ സുപ്രീം കോടതി ജെല്ലിക്കെട്ടു നിരോധിച്ചെങ്കിലും വന്‍ പ്രക്ഷോഭത്തെത്തുടര്‍ന്ന് കേന്ദ്രസര്‍ക്കാര്‍ ഓര്‍ഡിനന്‍സിറക്കി വിധി മറികടക്കുകയായിരുന്നു.
https://www.facebook.com/Malayalivartha

























