ഫാം ഹൗസില്‍ നിരവധിപ്പേരെ കൊന്നു തള്ളി, സോനു നിഗമിനെ കൊല്ലാനും ശ്രമിച്ചു: ബാല്‍ താക്കറെയ്‌ക്കെതിരെ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍

ബോളിവുഡ് പിന്നണി ഗായകന്‍ സോനു നിഗമിനെ വധിക്കാന്‍ അന്തരിച്ച ശിവസേന നേതാവ് ബാല്‍സാഹേബ് താക്കറെ ശ്രമിച്ചിരുന്നുവെന്ന് മുന്‍ മഹാരാഷ്ട്ര മുഖ്യമന്ത്രി നാരായണ്‍ റാണയുടെ മകനും കോണ്‍ഗ്രസ് നേതാവുമായ നിലേഷ് റാണെ. ശിവസേന നേതാവ് ആനന്ദ് ദിഗ്ഗെയുടെ മരണത്തിനു കാരണം ബാല്‍താക്കറെയാണെന്നും നിലേഷ് ആരോപിച്ചു. എബിപി മജ്ഹ പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ് 2012 ല്‍ അന്തരിച്ച താക്കറെയെ കുറിച്ച് നിലേഷ് ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ചിരിക്കുന്നത്.
നിലേഷ് റാണയുടെ വാക്കുകള്‍ ഇങ്ങനെ: 'പല അവസരങ്ങളിലും താക്കറെ സോനുവിനെ കൊല്ലാനുള്ള ശ്രമങ്ങള്‍ നടത്തിയിരുന്നു. ബാല്‍ സാഹിബിന്റെ കര്‍ജത് ഫാം ഹൗസില്‍ എത്ര പേരാണ് മരിച്ചിട്ടള്ളത്. ശിവസേന നേതാവായിരുന്ന ആനന്ദ് ഡിഗേയുടെ കൊലപാതകത്തിലും താക്കറെയ്ക്കു പങ്കുണ്ട്. മരണം അറിഞ്ഞു വിശ്വസിക്കാനാകാതെ നിന്ന രണ്ടു ശിവസേന അനുയായികളും കൊല്ലപ്പെട്ടിരുന്നു. ഇനിയും വാ തുറക്കാന്‍ ഞങ്ങളെ നിര്‍ബന്ധിക്കരുത്.
മുന്‍ മഹാരാഷ്ട്ര മുഖ്യമന്ത്രി നാരായണ്‍ റാണയുടെ പുത്രനും മുന്‍ എംപിയുമാണ് നീലേഷ് റാണ. ശിവസേന മുന്‍ നേതാവായിരുന്നു നീലേഷിന്റെ പിതാവ് നാരായണ്‍ റാണ. അദ്ദേഹം മുഖ്യമന്ത്രിയായിരുന്ന കാലത്ത് ആരാണ് ഒന്‍പതു പേരെ കൊന്നതെന്ന് ചോദിച്ചാല്‍ വ്യക്തമാകുമെന്നും നിലേഷ് കൂട്ടിച്ചേര്‍ത്തു. നീലേഷിന്റെ പ്രസ്താവന ബിജെപി-ശിവസേന ബന്ധത്തില്‍ വിള്ളല്‍ വീഴ്ത്തും. വരുംദിവസവങ്ങളില്‍ വെളിപ്പെടുത്തലുമായി ബന്ധപ്പെട്ട് കൂടുതല്‍ ചര്‍ച്ചകള്‍ക്കും സാധ്യതയുണ്ട്.
https://www.facebook.com/Malayalivartha

























