കേന്ദ്രമന്ത്രി നിരഞ്ജന് ജ്യോതിയുടെ രാജി ആവശ്യപ്പെട്ട് ഇരു സഭകളിലും ബഹളം
കേന്ദ്രമന്ത്രി സാധ്വി നിരഞ്ജന് ജ്യോതിയുടെ അധിക്ഷേപകരമായ പരാമര്‍ശത്തില്‍ പ്രതിഷേധിച്ച പ്രതിപക്ഷ കക്ഷികള്‍ പാര്‍ലമെന്റിന്റെ ഇരു സഭകളിലും ബഹളം. വിഷയത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി പ്രസ്താവനയിറക്കണമെന്നാണ് പ്രതിപക്ഷത്തിന്റെ ആവശ്യം.
പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് രാജ്യസഭ പത്ത് മിനിട്ട് നേരത്തേക്ക് പിരിഞ്ഞു. ഭരണ - പ്രതിപക്ഷാംഗങ്ങള്‍ തമ്മില്‍ ശക്തമായ വാഗ്വാദമാണ് രാജ്യസഭയില്‍ നടന്നത്.
രാമസന്തതികളെയും ജാരസന്തതികളെയും തിരിച്ചറിയണമെന്നായിരുന്നു കഴിഞ്ഞ ദിവസം തലസ്ഥാനത്തെ തിരഞ്ഞെടുപ്പ് റാലിയില്‍ ഡല്‍ഹി വോട്ടര്‍മാരോട് നടത്തിയ അഭ്യര്‍ഥന. ഇത് വിവാദമായതിനെ തുടര്‍ന്ന് നിരഞ്ജന് ജ്യോതി ഇന്നലെ പാര്‍ലമെന്റില്‍ മാപ്പു പറഞ്ഞിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha