ഉത്തര്‍പ്രദേശില്‍ സ്കൂള്‍ബസില്‍ ട്രെയിനിടിച്ച് മൂന്ന് കുട്ടികള്‍ മരിച്ചു
ഉത്തര്‍പ്രദേശില്‍ സ്കൂള്‍ബസില്‍ ട്രെയിനിടിച്ച് മൂന്ന് കുട്ടികള്‍ മരിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റ കുട്ടികളുടെ നില ഗുരുതരമാണ്.യു.പിയിലെ മാവു ജില്ലയില്‍ ഇന്ന് രാവിലെയാണ് അപകടമുണ്ടായത്. ആളില്ലാ ലെവല്‍ക്രോസില്‍ ട്രെയിന്‍ വരുന്നത് ശ്രദ്ധിക്കാതെ െ്രെഡവര്‍ സ്കൂള്‍ബസ് മുന്നോട്ടെടുത്തതാണ് അപകട കാരണം. 25ല്‍ അധികം പേര്‍ക്കു പരുക്കേറ്റു. അഞ്ചു കുട്ടികളും സംഭവസ്ഥലത്തു തന്നെ മരിച്ചതായാണ് വിവരം. പരുക്കേറ്റവരെ അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരില്‍ പലരുടെയും നില ഗുരുതരമാണെന്നാണ് സൂചന.
വാരണാസിയിലേക്ക് പോകുന്ന താംസ എക്സ്പ്രസാണ് സ്കൂള്‍ബസ് ഇടിച്ചിട്ടത്. അപകടത്തില്‍ അഞ്ചു കുട്ടികള്‍ മരിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്. ട്രെയിന്‍ വരുന്നതറിയാതെ ഡ്രൈവര്‍ റയില്‍വേ ക്രോസിങ്ങിലേക്ക് ബസ് കയറ്റുകയായിരുന്നു. കൂടുതല്‍ വിശദാംശങ്ങള്‍ ലഭ്യമായിട്ടില്ല.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
https://www.facebook.com/Malayalivartha