നാല് ഉദ്യോഗസ്ഥരെ മാവോയിസ്റ്റുകള്‍ തട്ടിക്കൊണ്ടു പോയി
ജാര്‍ഖണ്ഡില്‍ നാല് ഉദ്യോഗസ്ഥരെ മാവോയിസ്റ്റുകള്‍ തട്ടിക്കൊണ്ടു പോയി. ഖനി വകുപ്പിലെ ഉദ്യോഗസ്ഥരെയാണ് തട്ടിക്കൊണ്ടു പോയത്. വെസ്റ്റ് സിംഗ്ഭും ജില്ലയില്‍ നിന്നും വ്യാഴാഴ്ച വൈകിട്ട് നാല് മണിയോടെയാണ് ഇവരെ കാണാതായത്.
ചൈബാസയ്ക്കടുത്ത് മുഫാസില്‍ പോലീസ് സ്റ്റേഷന് അതിര്‍ത്തിയിലുള്ള റോറോസ് ആസ്ബസ്റ്റോസ് ഖനിയില്‍ നിന്നാണ് ഇവരെ കാണാതായതെന്നും ഇതിന് പിന്നില്‍ മാവോയിസ്റ്റുകളാണെന്ന് സംശയിക്കുന്നെന്നും പോലീസ് സൂപ്രണ്ട് നരേന്ദ്ര കുമാര്‍ സിംഗ് പറഞ്ഞു.
ഉദ്യോഗസ്ഥരെ കണ്ടെത്താനായി സുരക്ഷാ സേന പ്രദേശത്ത് തിരച്ചില്‍ നടത്തുന്നുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha