എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥിനി കൂട്ടമാനഭംഗത്തിനിരയായി
ഹൈദരാബാദില്‍ എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥിനി കൂട്ടമാനഭംഗത്തിനിരയായി. യുവതിയുടെ പരാതിയെ തുടര്‍ന്ന് രണ്ട് യുവാക്കളെ അറസ്റ്റ് ചെയ്തു. തിങ്കളാഴ്ചയാണ് സംഭവം നടന്നത്. ബുധനാഴ്ചയാണ് ഇതുസംബന്ധിച്ച് 22കാരി പരാതി നല്‍കിയത്. കാമുകനൊപ്പം ഒരു കെട്ടിടത്തിലിരിക്കുകയായിരുന്ന പെണ്‍കുട്ടിയുടെ ചിത്രം സംഘം മൊബൈല്‍ ക്യാമറയില്‍ പകര്‍ത്തി. തുടര്‍ന്ന് യുവാവിനെ മര്‍ദ്ദിച്ച് ഓടിച്ചുവിട്ടശേഷമായിരുന്നു പീഡനം.
മാനഭംഗവിവരം പുറത്തുപറഞ്ഞാല്‍ മൊബൈല്‍ ക്യാമറയിലെ ദൃശ്യങ്ങള്‍ പുറത്തുവിടുമെന്ന് പറഞ്ഞ് സംഘം ഭീഷണിപ്പെടുത്തിയതായും പെണ്‍കുട്ടിയുടെ പരാതിയില്‍ പറയുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha