കേജ്രിവാളിന്റെ വിമാനയാത്രയെ കുറിച്ച് ആരോപണവുമായി എതിരാളികള്‍
ലാളിത്യ ജീവിതംകൊണ്ട് രാഷ്ട്രീയ രംഗത്ത് ശ്രദ്ധ നേടിയ എഎപി നേതാവ് അരവിന്ദ് കേജ്രിവാളിന്റെ ബിസിനസ് ക്ലാസ് വിമാനയാത്ര രാഷ്ട്രീയ ആയുധമാക്കി എതിരാളികള്‍. ദുബായില്‍ നടന്ന അവാര്‍ഡ് ദാന ചടങ്ങില്‍ പങ്കെടുക്കുന്നതിനായിരുന്നു കേജ്രിവാളിന്റെ വിമാനയാത്ര.
സാമ്പത്തികമായി ഉയര്‍ന്ന ആളുകള്‍ യാത്ര ചെയ്യുന്ന ബിസിനസ് ക്ലാസ്സില്‍ ലാളിത്യ ജീവിതത്തിന്റെ വക്താവായ കേജ്രിവാള് യാത്ര ചെയ്തതിലെ യുക്തിയെ ചോദ്യം ചെയ്ത് രാഷ്ട്രീയ എതിരാളികളായ ബിജെപിയും കോണ്‍ഗ്രസും രംഗത്തെത്തി.
ബിസിനസ് ക്ലാസിലുള്ള കേജ്രിവാളിന്റെ യാത്ര ഒരു സഹയാത്രികനാണ് മൊബൈലില്‍ പകര്‍ത്തിയത്.
നേരത്തെ ഡല്‍ഹി മുഖ്യമന്ത്രിയായിരുന്ന അവസരത്തില്‍ ചെറിയ കാറുകള്‍ ഉപയോഗിക്കുന്നതിലൂടെയും സര്‍ക്കാര്‍ ബംഗ്ലാവ് ആഡംബരം കൂടുതലാണെന്ന കാരണത്താല്‍ വേണ്ടെന്നു വച്ചതിലൂടെയും കേജ്രിവാള് വാര്‍ത്തകളിലിടം നേടിയിരുന്നു.
എഎപിയുടെ ഇരട്ടത്താപ്പാണ് ഈ സംഭവത്തിലൂടെ പുറത്തു വന്നിരിക്കുന്നതെന്ന് ബിജെപി വക്താവ് ഹാരിഷ് ഖുറാന ആരോപിച്ചു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha