2019നുള്ളില്‍ രാജ്യമാകെ 24 മണിക്കൂര്‍ മുടങ്ങാതെ വൈദ്യുതിയെന്ന് കേന്ദ്രം
2019ഓടെ ഇന്ത്യയൊട്ടാകെ 24 മണിക്കൂറും മുടങ്ങാതെ വൈദ്യുതി ലഭ്യമാക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍. ശാസ്ത്ര സാങ്കേതിക വിദ്യകളുടെ ഉപയോഗം ഈ ലക്ഷ്യം നേടുന്നതില്‍ സഹായകരമാകുമെന്നും കേന്ദ്ര ഊര്‍ജമന്ത്രി പിയൂഷ് ഗോയല്‍ പറഞ്ഞു. ഡിജിറ്റല്‍ ഇന്ത്യ കോണ്‍ക്ലേവ് 2014ന്റെ ഉദ്ഘാടന വേളയില്‍ സംസാരിക്കുകയായിരുന്നു അദേഹം.
സര്‍ക്കാരിന്റെ വിവിധ പദ്ധതികളെക്കുറിച്ച് വിവരിച്ച മന്ത്രി ഇവയെല്ലാം തന്നെ 24 മണിക്കൂറും വൈദ്യുതി ലഭ്യമാക്കുകയെന്ന സര്‍ക്കാരിന്റെ ലക്ഷ്യത്തിലേക്കുള്ള ചവിട്ടുപടികളാണെന്നും സൂചിപ്പിച്ചു. 43,033 കോടി രൂപയുടെ ഗ്രാമീണ വൈദ്യുതീകരണ പദ്ധതിയായ ദീന്‍ദയാല്‍ ഉപാധ്യായ ഗ്രാമ ജ്യോതി യോജനയ്ക്ക് അനുമതി നല്‍കിയതായും മന്ത്രി വ്യക്തമാക്കി. നിലവിലുള്ള രാജീവ് ഗാന്ധി ഗ്രാമീണ വിദ്യുതികാരന് യോജനയ്ക്ക് പകരമായിട്ടാകും പുതിയ പദ്ധതി നടപ്പിലാക്കുക.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha