ഡല്‍ഹിയില്‍ വീണ്ടും പീഡനം; ടാക്‌സികാറിനുള്ളില്‍ ഡ്രൈവര്‍ യുവതിയെ പീഡിപ്പിച്ചു

പീഡനങ്ങളുടെ കേന്ദ്രമാവുകയാണ് രാജ്യതലസ്ഥാനമായ ഡല്‍ഹി. യുവതികളും വിദ്യാര്‍ഥിനികളുമടക്കം നിരവധിപേരാണ് കഴിഞ്ഞ മാസങ്ങളില്‍ പീഡനത്തിനിരയായത്. നിര്‍ഭയയുടെ ഞെട്ടിപ്പിക്കുന്ന ഓര്‍മ്മകള്‍ വിട്ടുമാറുംമുമ്പ് വീണ്ടും ഡല്‍ഹിയില്‍ വാഹനത്തിനുള്ളില്‍ യുവതിക്ക് പീഡനം. ഡല്‍ഹിയിലെ സാറാ രോഹില്ലയില്‍ വെള്ളിയാഴ്ച രാത്രി വാടകയ്ക്ക് വിളിച്ച ടാക്‌സികാറിനുള്ളിലിട്ട് 25 കാരിയെ ഡ്രൈവര്‍ ബലാത്സംഗം ചെയ്തതായിട്ടാണ് ആരോപണം. ഓണ്‍ലൈന്‍ വഴി ബുക്ക് ചെയ്യാവുന്ന ടാക്‌സിയുടെ ഡ്രൈവറാണ് യുവതിയെ പീഡിപ്പിച്ചത്.
ഗുര്‍ഗോണിലെ ഒരു സാമ്പത്തിക സ്ഥാപനത്തില്‍ ജോലിക്കാരിയായിരുന്ന യുവതി വെള്ളിയാഴ്ച രാത്രി 9.30 യോടെ ഒരു പാര്‍ട്ടിയില്‍ പങ്കെടുത്തു മടങ്ങുന്നതിനിടയില്‍ വസന്ത് വിഹാറില്‍ നിന്നും കയറിയ ടാക്‌സിയില്‍ വെച്ചായിരുന്നു ആക്രമണം. ഡ്രൈവറിന്റെയും കാറിന്റെ നമ്പര്‍പ്‌ളേറ്റിന്റെയും ദൃശ്യം പെണ്‍കുട്ടി തന്റെ മൊബൈലില്‍ പകര്‍ത്തിയിരുന്നതിനാല്‍ കുറ്റവാളിയെ തിരിച്ചറിഞ്ഞിട്ടുണ്ട്.
സാരാ രോഹില്ലയ്ക്കും ഇന്‍ഡര്‍ലോക്കിനും ഇടയില്‍ ആളൊഴിഞ്ഞ സ്ഥലത്തു കാര്‍ നിര്‍ത്തിയാണ് െ്രെഡവര്‍ യുവതിയെ ബലാത്സംഗം ചെയതത്. പ്രതിരോധിക്കാന്‍ ശ്രമിച്ചപ്പോള്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി. ആക്രമണത്തിന് ശേഷം യുവതിയെ ഡ്രൈവര്‍ വീട്ടില്‍ കൊണ്ടുചെന്നാക്കുകയും തന്റെ മൊബൈലിലേക്ക് യുവതിയെ കൊണ്ട് ഒരു മിസ്ഡ് കോള്‍ അടിപ്പിക്കുകയും ചെയ്തതായി പോലീസ് പറഞ്ഞു. പരാതി ലഭിച്ച സാഹചര്യത്തില്‍ പോലീസ് യുവതിയെ വൈദ്യ പരിശോധനയ്ക്ക് വിധേയമാക്കി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha






















