Widgets Magazine
26
Jun / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കോർപറേഷൻ ആസ്ഥാനത്തുണ്ടായത് നാടകീയ സംഭവങ്ങൾ...മേയർ VV രാജേഷിനെ അടിച്ചു വീഴ്ത്തി കാലൊടിച്ച് സിപിഎം.. വി. ശിവന്‍കുട്ടി, കടകംപള്ളി സുരേന്ദ്രന്‍ എന്നിവര്‍ക്കെതിരെ കേസ്..


54 വാല്യങ്ങളിലായി 15,000 പേജുകളിൽ 134 രേഖകൾ ഉൾപ്പെടുന്ന എസ് എഫ് ഐ ഒ റിപ്പോർട്ടിൽ പ്രതിപക്ഷ നേതാവിന്റെ മകൾ കുരുങ്ങുമോ? എന്തൊക്കെയാണ് ഈ റിപ്പോർട്ടിലുള്ളത് ? കേരളം കാത്തിരിക്കുന്ന ചോദ്യങ്ങൾക്കുള്ള മറുപടി..


മേയർ അഡ്വ. വി.വി. രാജേഷിന്റെ ജനസൗഹൃദ ഇടപെടലിനെ പ്രശംസിച്ച് നേതാവ്..ഒരു ഫയൽ ഒരു വർഷത്തിലേറെയായി കുടുങ്ങിക്കിടക്കുകയായിരുന്നു..മിനിറ്റുകൾക്കുള്ളിൽ ഉത്തരവ്..


ആർ. സുഗതനെതിരെ കാപ്പ ചുമത്തിയതിന് ആഭ്യന്തര വകുപ്പിന്റെ അംഗീകാരം.. തിരുവനന്തപുരം കോർപ്പറേഷനിൽ പുതിയ രാഷ്ട്രീയ വിവാദത്തിന് തിരിതെളിഞ്ഞു.. രക്ഷിക്കാൻ മേയർ കോടതിയിലേക്ക്..


'ഓപ്പറേഷന്‍ തൂഫാന്‍' .. ലഹരി വസ്തുക്കള്‍ വില്‍പ്പന നടത്തിയിരുന്ന വഴിയോരക്കട പോലീസ് ബുള്‍ഡോസര്‍ ഉപയോഗിച്ച് പൊളിച്ചുനീക്കി..ലഹരി മാഫിയകള്‍ക്ക് പേടിസ്വപ്നമായി ചെന്നിത്തല..

റഫാൽ ഇടപാട്;അഴിമതി വിരുദ്ധ ചട്ടങ്ങളും പിഴ ഈടാക്കാനുള്ള വ്യവസ്ഥകളും തുടച്ചുമാറ്റി മോദി സർക്കാർ ;ഉദ്യോഗസ്ഥരുടെ എതിര്‍പ്പ് അവഗണിച്ചു; കേന്ദ്രസർക്കാരിനെതിരെ വീണ്ടും തെളിവുകൾ പുറത്ത്

11 FEBRUARY 2019 07:10 PM IST
മലയാളി വാര്‍ത്ത

കേന്ദ്രസർക്കാരിനെ പ്രതിക്കൂട്ടിലാക്കികൊണ്ട് റഫാൽ യുദ്ധവിമാന ഇടപാടിൽ വീണ്ടും തെളിവുകൾ പുറത്ത്. കരാറിൽ അഴിമതി ഒഴിവാക്കുന്നതിനുള്ള വ്യവസ്ഥകളില്‍ വെള്ളം ചേര്‍ത്താണ് മോദിസർക്കാർ നടപ്പാക്കിയതെന്നാണ് ഇപ്പോൾ പുറത്തു വന്ന രേഖകളിൽ പറയുന്നത്.

കരാറിന്റെ ഉള്ളുകള്ളികളെക്കുറിച്ച് ഒരു ദേശീയ മാധ്യമമാണ് തെളിവുകൾ പുറത്തുവിട്ടിരിക്കുന്നത്. ഇതോടെ റഫാലിൽ കൂടുതൽ ചോദ്യങ്ങൾക്ക് ഉത്തരം പറയാൻ നിർബന്ധിതരായിരിക്കുകയാണ്  സർക്കാർ.

മുമ്പെങ്ങും സംഭവിക്കാത്ത വിധത്തിലുള്ള ഇളവുകള്‍ ഫ്രഞ്ച് സര്‍ക്കാരിന് മോദി സര്‍ക്കാര്‍ നല്‍കിയതായാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. സര്‍ക്കാര്‍തല കരാര്‍ ഒപ്പിടുന്നതിനു ദിവസങ്ങള്‍ക്കു മുമ്പാണ് അഴിമതിവിരുദ്ധ ചട്ടത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ഇളവ് ചെയ്തത്. ഒരു എസ്‌ക്രോ അക്കൗണ്ടിലൂടെ പണം കൈമാറ്റം ചെയ്യണമെന്ന വ്യവസ്ഥയും കരാറില്‍ നിന്ന് ഒഴിവാക്കിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

സ്റ്റാന്റേഡ് ഡിഫന്‍സ് പ്രോക്യുയര്‍മെന്റ് പ്രോസിഡിയറിലെ ചില വ്യവസ്ഥകളാണ് കരാറിനായി മാറ്റിയത്. ഇടനിലക്കാര്‍ക്കുള്ള കമ്മീഷനോ, അനധികൃതമായ സ്വാധീനമോ തടയുന്നതിനായി ഏര്‍പ്പെടുത്തിയ വ്യവസ്ഥകളാണ് കരാരിന് വേണ്ടി മറികടന്നത്.

പ്രധാനമന്ത്രി നരേന്ദ്ര മോഡി യുടെ നേതൃത്വത്തിലുള്ള സുരക്ഷാകാര്യങ്ങള്‍ക്കുള്ള കേന്ദ്രമന്ത്രിസഭാ സമിതി അംഗീകരിച്ച മാറ്റം അന്നത്തെ പ്രതിരോധ മന്ത്രിയായിരുന്ന മനോഹര്‍ പരേക്കര്‍ അധ്യക്ഷനായ ഡിഫന്‍സ് അക്യുസിഷന്‍ കൗണ്‍സില്‍ അംഗീകരിക്കുകയായിരുന്നു.

ഇന്ത്യയും ഫ്രാന്‍സുമായി ഏര്‍പ്പെട്ട ഇന്റര്‍ ഗവണ്‍മെന്റല്‍ എഗ്രിമെന്റിന്റെ തൊട്ടുമുമ്പാണ് വ്യവസ്ഥകള്‍ ഇളവുവരുത്തിയത്. എന്നാല്‍ ഇത്തരത്തില്‍ മാറ്റം വരുത്തിയ വിവരം സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച രേഖകളില്‍ കാണിച്ചിട്ടില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. കരാര്‍ നടപ്പിലാക്കുമ്പോള്‍ പാലിക്കേണ്ട സപ്ലൈ പ്രോടോക്കോളില്‍നിന്നാണ് വ്യവസ്ഥകള്‍ മാറ്റിയത്.

ദാസോ കമ്പനിയാണ് സപ്ലൈ പ്രോട്ടോകോളിലെ വ്യവസ്ഥകള്‍ പാലിക്കേണ്ടത്. ചട്ടങ്ങളില്‍ മാറ്റം വരുത്തിയതോടെ, ഇളവിന്റെ ആനുകൂല്യം ദാസോ കമ്പനിയ്ക്കാണെന്ന് വ്യക്തമായിരിക്കയാണ്. ഇതുപ്രകാരം കരാറില്‍ എന്തെങ്കിലുംതരത്തിലുള്ള അനധികൃത ഇടപെടല്‍ നടന്നാല്‍ ദസ്സോ ഏവിയേഷനില്‍നിന്നോ എം.ബി.ഡി.എയില്‍നിന്നോ പിഴ ഈടാക്കാനാകില്ല.

ഇങ്ങനെ അഴിമതി തടയാന്‍ ഉദ്ദേശിച്ചുള്ള ചട്ടങ്ങളില്‍ മാറ്റം വരുത്തുന്നതിനെ കരാരുമായി ബന്ധപ്പെട്ട ചര്‍ച്ചയ്ക്ക് നിയോഗിച്ചിരുന്ന സമിതിയിലെ മൂന്ന് പേര്‍ എതിര്‍ത്തു. അവര്‍ സമര്‍പ്പിച്ച വിയോജനക്കുറിപ്പിന്റെ അടിസ്ഥാനത്തില്‍ കൂടിയാണ് ദേശീയ മാധ്യമം ഇന്ന് സുപ്രധാന വാര്‍ത്ത പ്രസിദ്ധീകരിച്ചിരിക്കുന്നത്.

എം പി സിംങ്, എ ആര്‍, സുലെ, രാജീവ് വര്‍മ എന്നിവരാണ് വിയോജനക്കുറിപ്പ് രേഖപ്പെടുത്തിയത്.

അവരുടെ വിയോജനക്കുറിപ്പില്‍ ഇങ്ങനെ രേഖപ്പെടുത്തി. ' ഇരു രാജ്യങ്ങള്‍ തമ്മിലുളള കരാറിന്റെ അടിസ്ഥാനത്തിലാണ് ഉത്പന്നങ്ങള്‍ വാങ്ങുന്നതെങ്കിലും കരാറിലെ വ്യവസ്ഥകള്‍ പ്രകാരം ഇത് നല്‍കുന്നതിനുള്ള ഉത്തരവാദിത്തം ഫ്രഞ്ച് സര്‍ക്കാരില്‍നിന്ന് ഫ്രഞ്ച് ഇന്റസ്ട്രിയല്‍ സപ്ലൈയേഴ്‌സിലെക്ക് മാറ്റിയിരിക്കയാണ്.

എന്നുമാത്രമല്ല, പണം ഫ്രഞ്ച് സര്‍ക്കാരിന് നല്‍കുന്നതിന് പകരം ഇന്റസ്ട്രിയല്‍ സപ്ലൈയേഴിസിന് ആണെന്നും വ്യവസ്ഥ ചെയ്തിരിക്കുന്നു. സാമ്പത്തിക ഇടപാടില്‍ കാണിക്കേണ്ട അടിസ്ഥാന പരിഗണന പോലും ബലികഴിക്കുന്ന ഈ വ്യവസ്ഥകള്‍ നല്ലതല്ല. ' കരാറുകളില്‍ സുതാര്യത ഉറപ്പുവരുത്താന്‍ മറ്റൊരു അക്കൗണ്ടുവഴി വിതരണക്കാര്‍ക്ക് പണം നല്‍കുന്നതിനുള്ള -എസ്‌ക്രൂ എക്കൗണ്ടുവഴി - വ്യവസ്ഥകളാണ് മോഡി സര്‍ക്കാര്‍ എടുത്തുകളഞ്ഞത്.

ഇരു രാജ്യങ്ങള്‍ തമ്മിലുള്ള കരാറിന്റെ പേരിലാണ് ഇത്തരം നടപടികള്‍. എന്നാല്‍ ദാവോ എന്ന കമ്പനിയാണ് ഇന്ത്യയ്ക്ക് ഉത്പന്നങ്ങള്‍ വിതരണം ചെയ്യേണ്ടത്. ഫ്രഞ്ച് സര്‍ക്കാരിന്റെ ഉറപ്പിന്റെ അടിസ്ഥാനത്തിലാണ് കരാര്‍. ദാവോയുമായുള്ള പണമിടപാട് ഫ്രഞ്ച് സര്‍ക്കാര്‍ വഴിയാണ് യഥാര്‍ത്ഥത്തില്‍ നടപ്പിലാക്കേണ്ടത്.

എന്നാല്‍ മോഡി സര്‍ക്കാര്‍ മാറ്റിയ വ്യവസ്ഥ പ്രകാരം ഫ്രഞ്ച് സര്‍ക്കാരിന് അതിന്റെ ബാധ്യതയില്ല. അതായത് കരാറില്‍ എന്തെങ്കിലും വീഴ്ചയുണ്ടായാല്‍ ഫ്രഞ്ച് സര്‍ക്കാര്‍ വഴിയുള്ള ഇടപടെല്‍ സാധ്യമാകാതെ വരും. കരാറിന്റെ ഭാഗമായി നല്‍കേണ്ട സോവറീന്‍ ഗ്യാറന്റിയുടെ ബാധ്യതയില്‍നിന്നും ഫ്രഞ്ച് സര്‍ക്കാരിനെ ചട്ടങ്ങള്‍ മറികടന്ന് മോഡി സര്‍ക്കാര്‍ ഒഴിവാക്കുകയും ചെയ്തു. ഇതിന് പകരം ഫ്രാന്‍സ് പ്രധാനമന്ത്രി നല്‍കുന്ന ലെറ്റര്‍ ഓഫ് കംഫേട്ട് മാത്രമാണ് നല്‍കിയത്. ഇത് നിയമപരമായി നിലനില്‍ക്കുന്നതല്ലെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

ഫ്രഞ്ച് സര്‍ക്കാര്‍ നിയന്ത്രിക്കുന്ന അക്കൗണ്ടിലൂടെ വേണം കമ്പനികള്‍ക്ക് പണം കൈമാറാന്‍ എന്ന് പ്രതിരോധ മന്ത്രാലയത്തിലെ ഫിനാന്‍ഷ്യല്‍ അഡൈ്വസര്‍ സുധാന്‍ശു മൊഹാന്തി ശുപാര്‍ശ ചെയ്തിരുന്നു. ഫ്രഞ്ച് സര്‍ക്കാര്‍ സോവിറിന്‍ ഗ്യാരന്റി നല്‍കാത്ത പാശ്ചത്തലത്തില്‍ ഇത് അത്യാവിശ്യമാണെന്നായിരുന്നു അദ്ദേഹത്തിന്റെ പക്ഷം. ഇതും മോഡി സര്‍ക്കാര്‍ അവഗണിക്കുകയായിരുന്നു

തുടക്കത്തില്‍ കാരാറുമായി ബന്ധപ്പെട്ട് നിസ്സംഗമായ നിലപാടുകള്‍ സ്വീകരിച്ച മനോഹര്‍ പരിക്കര്‍ പിന്നീട് ഭേദഗതി ചെയ്ത വ്യവസ്ഥകളോടെ കരാര്‍ നടപ്പിലാക്കാന്‍ ധൃതി കാണിക്കുകയായിരുന്നു. .പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കാബിനറ്റ് കമ്മിറ്റി ഇത് അംഗീകരിച്ചു. ഇതോടെ രണ്ടു സ്വകാര്യ കമ്പനികള്‍ക്ക് ഇന്ത്യയുമായുള്ള കരാറില്‍ അഴിമതി വിരുദ്ധ ചട്ടങ്ങള്‍ ഒഴിവായിയെന്ന് റിപ്പോർട്ടിൽ പറയുന്നു.

അഴിമതി തുടച്ചുനീക്കുമെന്ന് അവകാശപ്പെട്ട് അധികാരത്തിലേറുകയും അഴിമതിയെ കുറിച്ച് നിരന്തരം പ്രസംഗിക്കുകയും ചെയ്യുന്ന രാജ്യത്തെ ഏറ്റവും വലിയ ഇടപാടില്‍ തന്നെ ഇത്തരത്തില്‍ അഴിമതിവിരുദ്ധ ചട്ടങ്ങള്‍ ഒഴിവാക്കാന്‍ ഒത്താശ ചെയ്തെന്ന വെളിപ്പെടുത്തലില്‍ പ്രതിരോധത്തിലായിരിക്കുകയാണ് കേന്ദ്രസര്‍ക്കാര്‍.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

Mayor VV Rajesh കോർപറേഷൻ ഭരണം പ്രതിസന്ധിയിലേക്ക്  (5 minutes ago)

മൈക്ക് ചതിച്ചപ്പോൾ അയാളുടെ തനിരൂപം വെളിച്ചത്തായി; ഒരേ വിഷയത്തിൽ സഭയ്ക്ക് അകത്ത് സെക്കൻഡുകളുടെ വ്യത്യാസത്തിൽ രണ്ടുതരം നിലപാട്, മുഖ്യമന്ത്രി ചെയ്തത് നിയമസഭയെ തെറ്റിദ്ധരിപ്പിക്കൽ  (6 minutes ago)

500 മുതല്‍ 700 രൂപ; ആശ്വാസ വാര്‍ത്ത; വാണിജ്യ സിലിണ്ടര്‍ വില കുറയും  (27 minutes ago)

ഒരു പവൻ സ്വർണത്തിന് 1,03,840 രൂപ; കുതിച്ച് കയറി സ്വർണ്ണവില  (47 minutes ago)

വിഡി സർക്കാരിന് ഇരട്ടത്താപ്പ് ; ബെക്കാർഡിക്കായി ഇടത് സർക്കാർ ഇടപെടൽ നടത്തിയെന്ന ആരോപണം തെറ്റ്. വീര്യം കുറഞ്ഞ മദ്യത്തിൻ്റെ നീക്കം ദുരൂഹം, മുഖ്യമന്ത്രിയുടെ നീക്കത്തിന് പിന്നിൽ അഴിമതിയെന്ന് എം വി ഗോവിന്  (1 hour ago)

ഒഴിപ്പിക്കൽ നടപടികൾ താത്കാലികമായി നിർത്തി; കപ്പലുകൾക്ക് നേരെ അജ്ഞാതരുടെ ആക്രമണം; ഹോർമുസ് കടലിടുക്കിൽ വീണ്ടും ആശങ്ക  (2 hours ago)

മൂന്നാം തവണയും ചോദ്യം ചെയ്യൽ!! വീണ ഇത്തവണ കുരുങ്ങും.. അച്ഛനേയും മകളേയും മാറി മാറി ചോദ്യം ചെയ്യാനൊരുങ്ങി അന്വേഷണ സംഘം  (2 hours ago)

കോടീശ്വരനായ പ്രതിശ്രുത വരനെ തീർത്തത് കാമുകനൊപ്പം!! അപകടമരണമെന്ന് വരുത്തി തീർക്കാൻ കേതലിന്റെ അവസാന സമയത്തും അവൾ പ്രണയം അഭിനയിച്ചു; സ്നേഹത്തിന്റെ പുകമറയിൽ അവനെ ചതിക്കുഴിയിലേക്ക് തള്ളിയിട്ട സിയ  (2 hours ago)

വിവാഹം കഴിഞ്ഞ് ഒരു വർഷം; ഭർത്താവിന്റെ തിരിച്ചു വരവ് കാത്തിരുന്ന അതുല്യ കേട്ടത് ആ ദുരന്ത വാർത്ത.. ഒരു നാടിനെ കണ്ണീരിലാക്കി അവൻ യാത്രയായി..  (3 hours ago)

കെഎസ്ആർടിസി ഡ്രൈവറുടെ സമയോചിതമായ ഇടപെടലിൽ ദുരന്തം ഒഴിവായി .  (4 hours ago)

‘ഇത്രേയുള്ളൂ സതീശന്റെ വിശ്വാസ്യത.. കുട്ടനാടിന് അവധി ആവശ്യപ്പെട്ട് യു.ഡി.എഫ് എം.എൽ.എ; പരിശോധിക്കാമെന്ന് മൈക്കിലും ‘ഒരു കാരണവശാലും അനുവദിക്കില്ലെന്ന്’ സ്വരം താഴ്ത്തിയും വി.ഡി. സതീശന്റെ മറുപടി -വിഡിയോ പു  (4 hours ago)

മകൾക്ക് പിന്നാലെ അച്ഛനും കുടുങ്ങിയേക്കും; അന്വേഷണം പിണറായിക്കടുത്ത്  (4 hours ago)

തിരുവനന്തപുരം കോർപ്പറേഷനിലെ സംഘർഷം; മേയറും ഡെപ്യൂട്ടി മേയറും പ്രതി, അടിപിടിക്കിടെ നിരവധി പേർക്ക് പരിക്ക്  (4 hours ago)

സംസ്ഥാനത്ത് ഇന്ന് ആറ് പേര്‍ക്ക് കൂടി ഷിഗെല്ല  (13 hours ago)

സംസ്ഥാനത്ത് നാളെ ഡ്രൈ ഡേ പ്രഖ്യാപിച്ചു  (14 hours ago)

Malayali Vartha Recommends