ജെ എന്‍ യു വില്‍ പാകിസ്ഥാന്‍ സിന്ദാബാദ് എന്ന് വിളിച്ചത് എബിവിപി പ്രവർത്തകർ ; വെളിപ്പെടുത്തലുമായി സംഘടന വിട്ട നേതാക്കൾ രംഗത്ത്

പത്ത് ജെഎന്‍യു വിദ്യാര്ഥികള്‍ക്കെക്കതിരേ രാജ്യദ്രോഹകുറ്റം ചുമത്തി കുറ്റപത്രം സമരപ്പിച്ചതിന് പിന്നാലെ ജെ എന്‍ യു വില്‍ വിവാദ മുദ്രാവാക്യം വിളിച്ചത് എബിവിപിക്കാർ തന്നെ എന്ന വെളിപ്പെടുത്തലുമായി സംഘടന വിട്ട നേതാക്കൾ രംഗത്ത്. 2016ല്‌രാജ്യദ്രോഹക്കുറ്റം ചുമത്തി കേസെടുത്ത സംഭവത്തിൽ പാകിസ്ഥാൻ സിന്ദാബാദ എന്ന് വിളിച്ചത് എബിവിപി പ്രവർത്തകരാണെന്നു മുന്‍എബിവിപി ജോയിന്റ് സെക്രട്ടറിയായപ്രദീപ് നർവാൾ ആരോപിക്കുന്നു. ആറ് മാസം മുമ്പാണ് നർവാൾ എബിവിപി വിട്ട് കോണ്ഗ്രസ്സിൽ ചേര്‍ന്നത്.
മുഴുവന് സംഭവവും രാഷ്ട്രീയപ്രേരിതമാണെന്നും വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ നേട്ടം കൊയ്യാനാണ് ബിജെപി ഈ നാടകം കളിച്ചതെന്നും എബിവിപിയിലനിന്ന് പുറത്തു വന്ന പ്രദീപ് നർവാൾ പറയുന്നു. രോഹിത് വെമൂലയുടെ ആത്മഹത്യയുടെ പശ്ചാത്തലത്തില ശ്രദ്ധ തിരിക്കാന വേണ്ടി ബിജെപി ആസൂത്രണം ചെയ്ത ഗൂഢപദ്ധതിയാണ് ജെഎനയു സംഭവമെന്നും നര്‌വാള്‍യെആരോപിക്കുന്നു.
ജനാധിപത്യത്തിനു നേരെ നടന്ന ഏറ്റവും വലിയ തട്ടിപ്പാണിതെന്നും നര്‌വാള ആരോപിക്കുന്നു. നരവാളിനു പുറമെ മറ്റൊരു എബിവിപി നേതാവും ജെഎനയു യൂണിറ്റ് മുനവൈസ് പ്രസിഡന്റുമായ ജതിൻ ഗോരയ്യയും ഇതേ ആരോപണവുമായി രംഗത്ത് വന്നിട്ടുണ്ട്.
https://www.facebook.com/Malayalivartha
























