Widgets Magazine
05
Mar / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ് തുടരുന്നു.. ഒരു പവൻ സ്വർണത്തിന് 1,19,920 രൂപ നൽകണം.. പവന് 720 രൂപയാണ് ഒറ്റയടിക്ക് കുറഞ്ഞത്..


ഗൾഫ് രാജ്യങ്ങളിൽ വമ്പൻ ആക്രമണം.. കുവൈത്ത് തീരത്ത് നങ്കൂരമിട്ടിരുന്ന ഓയിൽ ടാങ്കറിൽ വൻ സ്‌ഫോടനം.. ടാങ്കറിൽ നിന്ന് എണ്ണ കടലിലേക്ക് ഒഴുകുന്നതായും ഇത് ഗുരുതരമായ പാരിസ്ഥിതിക ആഘാതമുണ്ടാക്കിയേക്കാമെന്നും മുന്നറിയിപ്പ്..


ആരോഗ്യ മന്ത്രി വീണാ ജോർജിനെ പത്തനംതിട്ടയിൽ മത്സരിപ്പിക്കരുതെന്ന് ആവശ്യപ്പെട്ടത് ഓർത്തഡോക്സ് സഭയോ? ആവശ്യവുമായി ഭർത്താവ് ജോർജ് ജോസഫ്.. ഓർത്തഡോക്സ് സഭ മുൻ സെക്രട്ടറിയാണ് ജോർജ്..


ഇറാനും യു.എസ്-ഇസ്രയേൽ സഖ്യവും തമ്മിലെ യുദ്ധം... ശ്രീലങ്കന്‍ തീരത്തിന് സമീപം മുങ്ങിയ ഇറാന്‍ യുദ്ധക്കപ്പലായ 'ഐ.ആര്‍.ഐ.എസ് ഡെന' തകര്‍ന്നത് യു എസ് അന്തര്‍വാഹിനി ആക്രമണത്തിൽ..


ഇന്ന് മുതൽ ഡോ​ക്ട​ർ​മാ​ർ​ ​പ​ഴ​യ​തു​പോ​ലെ​ ​ഒ.​പി​യി​ലും​ ​ഓ​പ്പ​റേ​ഷ​ൻ​ ​തീ​യേറ്ററു​ക​ളി​ലും​ ​ക്ലാ​സു​ക​ളി​ലു​മെ​ത്തും... സ​ർ​ക്കാ​ർ​ ​മെ​ഡി​ക്ക​ൽ​ ​കോ​ളേ​ജു​ക​ളി​ൽ​ ​രോ​ഗി​ക​ളെ​ ​ദു​രി​ത​ത്തി​ലാ​ക്കി​യ​ ​ഡോ​ക്ട​ർ​മാ​രു​ടെ​ ​സ​മ​രം​ ​പി​ൻ​വ​ലി​ച്ചു.​..

പ്രിയങ്കക്ക് ജനങ്ങളോടുള്ള ധര്‍മം തനിക്കറിയാം; പ്രിയങ്ക ഗാന്ധി വാദ്രയെക്കുറിച്ച്‌ ഭര്‍ത്താവ് റോബര്‍ട്ട് വാദ്രയുടെ വൈകാരികമായ കുറിപ്പ് വൈറലാകുന്നു

11 FEBRUARY 2019 06:15 PM IST
മലയാളി വാര്‍ത്ത

സജീവരാഷ്ട്രീയത്തിലേക്ക് കടന്ന പ്രിയങ്ക ഗാന്ധി വാദ്രയെക്കുറിച്ച്‌ ഭര്‍ത്താവ് റോബര്‍ട്ട് വാദ്രയുടെ വൈകാരികമായ കുറിപ്പ് വൈറലാകുന്നു. പരിപൂര്‍ണയായ ഭാര്യ, കുട്ടികളുടെ ഏറ്റവും നല്ല അമ്മ എന്നിങ്ങനെ പ്രിയങ്കയെ വിശേഷിപ്പിച്ച റോബര്‍ട്ട് വാദ്ര ഇപ്പോള്‍ അവരെ ഇന്ത്യന്‍ ജനതക്ക് നല്‍കേണ്ട സമയമായെന്നും ഫേസ്ബുക്കില്‍ കുറിച്ചു. പ്രതികാരേച്ഛയും ദുഷ്ടത നിറഞ്ഞതുമാണ് നിലവിലെ രാഷ്ട്രീയ സാഹചര്യമെന്നും എന്നാല്‍ പ്രിയങ്കക്ക് ജനങ്ങളോടുള്ള ധര്‍മം തനിക്കറിയാമെന്നും അവരെ ഇന്ത്യന്‍ ജനതക്ക് നല്‍കുകയാണെന്നും വാദ്ര പറഞ്ഞു. ദയവായി അവരെ സുരക്ഷിതയായി സൂക്ഷിക്കൂ എന്നും വാദ്ര അഭ്യര്‍ത്ഥിക്കുന്നുണ്ട്.

യുപി ഈസ്റ്റിന്റെയും യുപി വെസ്റ്റിന്റെയും എഐസിസി ജനറല്‍ സെക്രട്ടറിമാരായി ചുമതലയേറ്റെടുത്ത പ്രിയങ്കയും ജ്യോതിരാദിത്യ സിന്ധ്യയും ലഖ്‌നൗവില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കൊപ്പം റോഡ് ഷോ നടത്തിയതിന് പിന്നാലെയായിരുന്നു ഭാര്യയുടെ സജീവ രാഷ്ട്രീയ പ്രവേശനത്തെക്കുറിച്ചുള്ള വാദ്രയുടെ കുറിപ്പ്.

യുപിയിലെ പ്രവര്‍ത്തനങ്ങള്‍ക്കും രാജ്യത്തെ ജനങ്ങളെ സേവിക്കാനുമുള്ള പുതിയ യാത്രയില്‍ എല്ലാ ആശംസകളും നേരുന്നു എന്നും റോബര്‍ട്ട് വാദ്ര പറഞ്ഞു. പ്രിയങ്ക തന്റെ ഏറ്റവും നല്ല സുഹൃത്തും ഉത്തമായായ ഭാര്യയും തങ്ങളുടെ കുട്ടികള്‍ക്ക് ഏറ്റവും നല്ല അമ്മയുമാണെന്ന് പറഞ്ഞായിരുന്നു വാദ്ര പ്രിയങ്കയെ പ്രശംസിച്ചത്.

1997 ലാണ് പ്രിയങ്ക ഗാന്ധി റോബര്‍ട്ട് വാദ്രയെ വിവാഹം കഴിച്ചത്. രണ്ട് കുട്ടികളാണ് ഈ ദമ്ബതികള്‍ക്കുള്ളത്. വിദേശത്ത് ആസ്തികള്‍ വാങ്ങിക്കൂട്ടാന്‍ പണമിടപാട് നടത്തിയെന്ന ആരോപണത്തില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ അന്വേഷണം നേരിടുന്ന റോബര്‍ട്ട് വാദ്രക്ക് ശക്തമായ പിന്തുണയാണ് പ്രിയങ്ക നല്‍കുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

എറണാകുളം കെ.എസ്.ആർ.ടി.സി ബസ് ടെർമിനലിന്റെ ഉദ്ഘാടനം നാളെ  (24 minutes ago)

രാജ്യസഭയിലേക്കു മത്സരിക്കുകയാണെന്ന് വ്യക്തമാക്കി ജെഡിയു അധ്യക്ഷനും ബിഹാർ മുഖ്യമന്ത്രിയുമായ നിതീഷ് കുമാർ...  (36 minutes ago)

ഭാര്യയ്ക്കുപിന്നാലെ ചികിത്സയിലായിരുന്ന ഭർത്താവും മരിച്ചു  (59 minutes ago)

ഓഹരി വിപണിയിലും കുതിപ്പ്; സെൻസെക്‌സ് 500 പോയിന്റ് മുന്നേറി  (1 hour ago)

പൂട്ടിക്കിടന്ന വീട്ടിൽ നിന്ന് 44.5 പവൻ സ്വർണം കവർന്നനിലയിൽ....  (1 hour ago)

സ്‌കൂള്‍ വാന്‍ ഇടിച്ച് ആറാം ക്ലാസ് വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം  (1 hour ago)

  റമദാൻ പ്രമാണിച്ച് പ്രത്യേക കിറ്റുമായി സപ്ലൈകോ...  (1 hour ago)

സംസ്ഥാനത്ത് സ്വർണവിലയിൽ കുറവ്.... പവന് 720 രൂപയുടെ കുറവ്  (1 hour ago)

താഴേക്ക് പതിച്ച് സ്വർണവില!  (1 hour ago)

മികച്ച സ്കൂളിനുള്ള പുരസ്കാരം മർകസ് ഗേൾസിന്  (2 hours ago)

ഇറാന്‍ ഗള്‍ഫ് രാജ്യങ്ങളിലേക്ക് നടത്തുന്ന ആക്രമണങ്ങള്‍ കേരളത്തിലെ ലക്ഷക്കണക്കിന് കുടുംബങ്ങളെയാണ് ബാധിച്ചു; വോട്ട്ബാങ്ക് നോക്കിയാണ് ഒരോ വിഷയത്തിലും ഇടതു-വലതു മുന്നണികള്‍ പിന്തുണ പ്രഖ്യാപിക്കുന്നതെന്ന് ബ  (2 hours ago)

ഞണ്ട് കറി കഴിച്ചതിന് പിന്നാലെ ഉണ്ടായ അസ്വസ്ഥതയെ തുടർന്ന് ചികിത്സയിലായിരുന്ന യുവാവ്...  (2 hours ago)

ജനങ്ങളെ ഒഴിപ്പിച്ച് ഖത്തർ;  (2 hours ago)

വീണാ ജോർജ് സ്വയം ഒരു ഇരയായി തീരുകയാണ്  (2 hours ago)

പാകിസ്ഥാനിൽ റിക്ടർ സ്‌കെയിലിൽ 4.3 തീവ്രത രേഖപ്പെടുത്തി...  (3 hours ago)

Malayali Vartha Recommends