രാജസ്ഥാനില്‍ ഗുജ്ജാര്‍ സമുദായം നടത്തുന്ന പ്രക്ഷോഭം ശക്തമാകുന്നു; 15 ട്രെയിന്‍ സര്‍വീസുകള്‍ റദ്ദാക്കി

തൊഴില്‍-വിദ്യാഭ്യാസ മേഖലയില്‍ സംവരണം ആവശ്യപ്പെട്ട് രാജസ്ഥാനില്‍ ഗുജ്ജാര്‍ സമുദായം നടത്തുന്ന പ്രക്ഷോഭം ശക്തമാകവേ സംസ്ഥാനത്തെ ട്രെയിന്‍ ഗതാഗതവും താറുമാറായി . റെയില്‍, റോഡ് ഉപരോധമുള്‍പ്പടെയുള്ള സമര മാര്‍ഗവുമായി പ്രക്ഷോഭകാരികള്‍ രംഗത്തു വന്നതോടെയാണിത്.
15 ട്രെയിന്‍ സര്‍വീസുകള്‍ കൂടി റദ്ദാക്കിയതായും എട്ട് സര്‍വീസുകള്‍ പുനക്രമീകരിച്ചതായും റെയില്‍വേ അധികൃതര്‍ അറിയിച്ചു. ട്രെയിനുകള്‍ റദ്ദാക്കിയത് 13 വരെ തുടരുമെന്നാണ് വിവരം. തൊഴില്‍-വിദ്യാഭ്യാസ രംഗങ്ങളില്‍ ഗുജ്ജാറുകള്‍ക്ക് 5 ശതമാനം സംവരണം നല്‍കണമെന്നാവശ്യപ്പെട്ടാണ് പ്രക്ഷോഭം നടക്കുന്നത്.
https://www.facebook.com/Malayalivartha
























