ഓര്‍ഡര്‍ ചെയ്ത് എത്തിച്ച ഭക്ഷണത്തില്‍ രക്തം കലര്‍ന്ന ബാന്‍ഡേജ്; സ്വിഗ്ഗി-യ്ക്ക് എതിരെ പരാതിയുമായി യുവാവ്

ചെന്നൈയില്‍ സ്വിഗ്ഗിയ്‌ക്കെതിരെ പരാതി. പ്രസ്തുത ഭക്ഷണവിതരണ ശൃംഖല വഴി ഓര്‍ഡര്‍ ചെയ്ത ന്യൂഡില്‍സില്‍, രക്തം കലര്‍ന്ന ബാന്‍ഡേജ് കണ്ടെത്തിയതാണ് പരാതിയ്ക്ക് ഇടയാക്കിയിരിയ്ക്കുന്നത്.
ഞായറാഴ്ച്ചയാണ് ബാലമുരുകന്‍ എന്ന യുവാവ് സ്വിഗ്ഗി വഴി ന്യൂഡില്‍സ് ഓര്‍ഡര്‍ ചെയ്തത്. ഭക്ഷണപ്പൊതി വീട്ടിലെത്തിയപ്പോള്‍ തുറന്ന താന്‍ കണ്ടത് അറപ്പുളവാക്കുന്ന കാഴ്ചയായിരുന്നെന്ന് യുവാവ് പറയുന്നു. ഉപയോഗിച്ചതുമൂലം രക്തം പടര്‍ന്നിരുന്ന ഒരു ബാന്‍ഡേജാണ് ഭക്ഷണത്തിനിടയില്‍ നിന്നും കിട്ടിയത്.
ന്യൂഡില്‍സ് മാറ്റി തരാന്‍ റെസ്‌റ്റോറന്റില്‍ വിളിച്ചെങ്കിലും ഭക്ഷണം മാറ്റിത്തരില്ലെന്നായിരുന്നു അവരുടെ മറുപടി. എന്നാല്‍ പരാതിയുമായി മുന്നോട്ട് പോകുുമെന്ന് പറഞ്ഞപ്പോള്‍ പണം തിരികെ നല്‍കാമെന്ന് അധികൃതര്‍ അറിയിച്ചു. ഇതിന് പിന്നാലെയാണ് ചിത്രം സഹിതം യുവാവ് ഫെയ്‌സ്ബുക്കില്‍ പോസ്റ്റിട്ടത്.
പാക്കിംഗ് സെക്ഷനില്‍ നില്‍ക്കുന്ന ഒരാളുടെ കൈയ്ക്ക് മുറിവേറ്റിട്ടുണ്ടെന്നും അയാളില്‍ നിന്നും പറ്റിയ തെറ്റാണെന്നും ഇനി ആവര്‍ത്തിക്കില്ലെന്നും മാനേജര്‍ പറഞ്ഞതായി ഇയാള്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.
https://www.facebook.com/Malayalivartha
























