താജ്മഹലിനെ വേണ്ടവിധം സംരക്ഷിക്കാത്ത ഉത്തര്‍പ്രദേശ് സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് സുപ്രീംകോടതി

താജ്മഹലിനെ വേണ്ടവിധം സംരക്ഷിക്കാത്ത ഉത്തര്‍പ്രദേശ് സര്‍ക്കാരിനെ സുപ്രീംകോടതി രൂക്ഷമായി വിമര്‍ശിച്ചു. താജ്മഹല്‍ സംരക്ഷണവുമായി ബന്ധപ്പെട്ട് ദര്‍ശനരേഖ സമര്‍പ്പിക്കാന്‍ വൈകുന്നതാണ് വിമര്‍ശനത്തിനിടയാക്കിയത്. യുപി സര്‍ക്കാര്‍ നാലാഴചയ്ക്കകം പുതിയ ദര്‍ശനരേഖ സമര്‍പ്പിക്കണമെന്ന് കോടതി ഉത്തരവിട്ടു. താജ്മഹല്‍ സംരക്ഷണ ചുമതലയില്‍ സര്‍ക്കാറിന്റെ അലംഭാവത്തെയാണ് സുപ്രീംകോടതി വീണ്ടും വിമര്‍ശിച്ചത്.
താജ്മഹല്‍ സംരക്ഷിക്കുന്നതിന് യാതൊരു നടപടിയും ഉണ്ടാകുന്നില്ല. താജ്മഹല്‍ സംരക്ഷിക്കാത്തതുമൂലം രാജ്യത്തിനുണ്ടാകുന്ന നഷ്ടങ്ങളെക്കുറിച്ചു സര്‍ക്കാരുകള്‍ക്കു ബോധ്യമുണ്ടോയെന്നു നേരത്തെ കോടതി ചോദിച്ചിരുന്നു.
"
https://www.facebook.com/Malayalivartha