ശാരദ ചിട്ടി തട്ടിപ്പ് കേസ്; കമ്മീഷണര്‍ രാജീവ് കുമാറിന് കോല്‍ക്കത്തയിലേക്ക് മടങ്ങാന്‍ അനുമതി

ശാരദ ചിട്ടി തട്ടിപ്പ് കേസില്‍ സിബിഐ ചോദ്യം ചെയ്യുകയായിരുന്ന കോല്‍ക്കത്ത കമ്മീഷണര്‍ രാജീവ് കുമാറിന് കോല്‍ക്കത്തയിലേക്ക് മടങ്ങാന്‍ അനുമതി. തുടര്‍ച്ചയായ അഞ്ച് ദിവസത്തെ ചോദ്യം ചെയ്യലിന് ശേഷമാണ് വിടുന്നത്. രാജീവ് കുമാറിനെ ഇന്നും മൂന്നു മണിക്കൂറോളം ഷില്ലോംഗില്‍ ചോദ്യം ചെയ്തിരുന്നു.
ശാരദ, റോസ്വാലി ചിട്ടിതട്ടിപ്പുമായി ബന്ധപ്പെട്ട തെളിവുകള്‍ അട്ടിമറിക്കപ്പെട്ടിട്ടുണ്ടെന്ന സംശയത്തെത്തുടര്‍ന്നാണ് രാജീവ്കുമാറിനെ തുടര്‍ച്ചയായ ദിവസങ്ങളില്‍ ചോദ്യം ചെയ്തത്. ഇതുവരെ 27 മണിക്കൂര്‍ രാജീവ് കുമാര്‍ ചോദ്യം ചെയ്യലിന് വിധേയനായി. ശനിയാഴ്ച മുതല്‍ രാവിലെ 10.30നുതന്നെ ഷില്ലോംഗിലെ സിബിഐ ഓഫീസിലെത്തുന്നുണ്ട്.
കേസില്‍ മുന്‍ തൃണമൂല്‍ കോണ്‍ഗ്രസ് എംപി കുനാല്‍ ഘോഷിനെയും ചോദ്യം ചെയ്തിരുന്നു. ഞായറാഴ്ച രാജീവ്കുമാറിനെയും ഘോഷിനെയും ഒരുമിച്ചും വെവ്വെറെയും സിബിഐ സംഘം ചോദ്യം ചെയ്തിരുന്നു.
https://www.facebook.com/Malayalivartha