നരേന്ദ്ര മോദി വീണ്ടും പ്രധാനമന്ത്രി ആകണമെന്ന് മുലായം സിംഗ് യാദവ്; അപ്രതീക്ഷിത പ്രസ്താവന പതിനാറാം ലോക്സഭയുടെ അവസാന സമ്മേളനത്തിൽ

നരേന്ദ്ര മോദി വീണ്ടും പ്രധാനമന്ത്രി ആകണമെന്ന അപ്രതീക്ഷിത പ്രസ്താവനയുമായി സമാജ് വാദി പാര്‍ട്ടി അധ്യക്ഷന്‍ മുലായം സിംഗ് യാദവ്. പതിനാറാം ലോക്സഭയുടെ അവസാന സമ്മേളനത്തിന്‍റെ സമാപന ദിവസമാണ് എസ്പി അധ്യക്ഷന്‍ പ്രസ്താവന പുറത്തുവന്നത്.
ഉത്തര്‍പ്രദേശില്‍ സ്വന്തം പാര്‍ട്ടിയായ എസ്പിയും മായാവതിയുടെ ബിഎസ്പിയും ചേര്‍ന്ന് ബിജെപിക്കെതിരേ സംയുക്ത പോരാട്ടത്തിന് ഇറങ്ങുമെന്ന് പ്രഖ്യാപിച്ചതിന് ശേഷമുള്ള മുലായത്തിന്‍റെ പ്രസ്താവന പ്രതിപക്ഷ നിരയിലും അങ്കലാപ്പ് സൃഷ്ടിച്ചിട്ടുണ്ട്.
മോദി അടുത്ത തവണയും പ്രധാനമന്ത്രിയാകട്ടെ എന്ന് ആശംസിച്ച മുലായം സഭയിലെ എല്ലാ അംഗങ്ങള്‍ക്കും വിജയാശംസകള്‍ നേര്‍ന്നു. മുലായത്തിന്‍റെ പ്രസ്താവ സഭയിലുണ്ടായിരുന്ന ബിജെപി അംഗങ്ങള്‍ കൈയടിയോടെയാണ് വരവേറ്റത്. പ്രസംഗം അവസാനിച്ചപ്പോള്‍ മോദി കൈകൂപ്പി അദ്ദേഹത്തിന് നന്ദി അറിയിക്കുകയും ചെയ്തു.
സോണിയ ഗാന്ധിയുടെ തൊട്ടടുത്തിരുന്നാണ് മുലായം ഈ പ്രസ്താവന നടത്തിയത്. പ്രതിപക്ഷ നിരയില്‍ സോണിയ ഉള്‍പ്പടെ എല്ലാവരും മുലായത്തിന്‍റെ പ്രസ്താവന ചിരിയോടെയാണ് വരവേറ്റത്. പ്രസ്താവന വരും ദിവസങ്ങളില്‍ വലിയ രാഷ്ട്രീയ ചര്‍ച്ചകളുണ്ടാക്കുമെന്നും ഉറപ്പാണ്.
https://www.facebook.com/Malayalivartha