ലോകത്തെ ആറാമത്തെ സാമ്പത്തിക ശക്തിയായി ഇന്ത്യയെ മാറ്റി; അഴിമതിക്കും കള്ളപണത്തിനും എതിരെ ലോക്സഭ ശക്തമായ നിയമങ്ങള്‍ പാസാക്കി; ലോക്സഭയിലെ അവസാന പ്രസംഗത്തില്‍ എന്‍.ഡി.എ സര്‍ക്കാരിന്റെ ഭരണനേട്ടങ്ങള്‍ ഉയര്‍ത്തിക്കാട്ടി പ്രധാനമന്ത്രി

പതിനാറാം ലോക്സഭയിലെ അവസാന പ്രസംഗത്തില്‍ എന്‍.ഡി.എ സര്‍ക്കാരിന്റെ ഭരണനേട്ടങ്ങള്‍ ഉയര്‍ത്തിക്കാട്ടി പ്രധാനമന്ത്രി നരേന്ദ്രമോദി. ലോകത്തെ ആറാമത്തെ സാമ്ബത്തിക ശക്തിയായി ഇന്ത്യയെ മാറ്റിയെന്നും ലോക രാഷ്ട്രങ്ങളില്‍ ഇന്ത്യ വളരുകയാണെന്നും മോദി പറഞ്ഞു. അഴിമതിക്കും കള്ളപണത്തിനും എതിരെ ലോക്സഭ ശക്തമായ നിയമങ്ങള്‍ പാസാക്കി. ഇന്ത്യന്‍ സാമ്ബത്തികരംഗം ഭാവിയില്‍ ലോകത്തെ നയിക്കുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.
മൂന്ന് പതിറ്റാണ്ടുകള്‍ക്ക് ശേഷം ആദ്യമായാണ് കൃത്യമായ ഭൂരിപക്ഷത്തോടെ ഒരു സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയത്. ഇതാദ്യമായാണ് നിരവധി വനിതകള്‍ കേന്ദ്രമന്ത്രിമാരായത്.നൂറ് ശതമനം രാഷ്ട്രത്തോട് നീതി പുലര്‍ത്താന്‍ സാധിച്ചു. കാലഹരണപ്പെട്ട 1400 നിയമങ്ങള്‍ മാറ്റി. കേന്ദ്രസര്‍ക്കാര്‍ സ്ത്രീകള്‍ക്ക് തന്ത്രപ്രധാന പദവികള്‍ നല്‍കി.
ഡിജിറ്റല്‍ ഇന്ത്യയിലും രാജ്യം മുന്നേറുകയാണെന്നും ആധാര്‍ നടപ്പാക്കിയത് ലോകത്തെ അതിശയിപ്പിച്ചുവെന്നും പ്രധാനമന്ത്രി. സ്വയംപര്യാപ്തത കൈവരിക്കുന്നതില്‍ ഇന്ത്യ കൂടുതല്‍ വളര്‍ച്ച കാണിച്ചു. മേക്ക് ഇന്‍ ഇന്ത്യ അത്തരത്തില്‍ ഒരു ചുവടുവെപ്പായിരുന്നു വിദേശരാജ്യങ്ങളുമായുള്ള ഇന്ത്യന്‍ ബന്ധം മെച്ചപ്പെട്ടു. നേപ്പാളിലെ ഭൂമികുലുക്കത്തിലും മാലിദ്വീപിലെ ജലക്ഷാമത്തിലും ശക്തമായ ഇടപ്പെടല്‍ നടത്താന്‍ രാജ്യത്തിന് സാധിച്ചു.
ഈ ലോക്‌സഭയാണ് ജി.എസ്.ടി പാസാക്കിയത്. കള്ളപ്പണത്തിനെതിരായ നിയമങ്ങള്‍ പാസാക്കിയത് ഈ ലോക്‌സഭയാണെന്നും മോദി അവകാശപ്പെട്ടു.അവസാന പ്രസംഗത്തില്‍ രാഹുലിനെ പരിഹസിക്കാനും മോദി മറന്നില്ല. ഭൂകമ്ബം വരുമെന്ന് ചിലര്‍ പറഞ്ഞു, എന്നാല്‍ ഒന്നും വന്നില്ല. ചിലര്‍ വലിയ വിമാനങ്ങള്‍ പറത്തുന്നു, എന്നാല്‍ നമ്മുടെ ജനാധിപത്യം അതിനേക്കാള്‍ വലുതാണെന്നും പ്രധാനമന്ത്രി റാഫേല്‍ വിഷയത്തില്‍ രാഹുലിനെ പരിഹസിച്ചുകൊണ്ട് പറഞ്ഞു.
https://www.facebook.com/Malayalivartha