ജമ്മു കാശ്മീരിലെ പുല്‍വാമയില്‍ ട്യൂഷന്‍ സെന്ററിലുണ്ടായ സ്‌ഫോടനത്തില്‍ 28 വിദ്യാര്‍ഥികള്‍ പരിക്ക്

ജമ്മു കാശ്മീരിലെ പുല്‍വാമയില്‍ ട്യൂഷന്‍ സെന്ററിലുണ്ടായ സ്‌ഫോടനത്തില്‍ 28 വിദ്യാര്‍ഥികള്‍ പരിക്ക്. ബുധനാഴ്ച വൈകുന്നേരമാണ് സ്‌ഫോടനമുണ്ടായത്. ഇതേതുടര്‍ന്നു പ്രദേശത്ത് സൈനികരും ഗ്രാമീണരും തമ്മില്‍ സംഘര്‍ഷമുണ്ടായി. പരിക്കേറ്റ മൂന്ന് വിദ്യാര്‍ഥികളുടെ നില ഗുരുതരമാണെന്നും ഇവരെ ശ്രീനഗറിലേക്ക് മാറ്റിയെന്നും പുല്‍വാമ ജില്ലാ ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു. പുല്‍വാമയിലെ കാകപുരയില്‍ സ്വകാര്യ സ്‌കൂളിന്റെ കീഴില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരുന്ന ട്യൂഷന്‍ സെന്ററിലാണ് സ്‌ഫോടനമുണ്ടായത്.
കനത്ത മഞ്ഞു വീഴ്ചയെ തുടര്‍ന്നു ഏതാനും ദിവസങ്ങളായി കാശ്മീര്‍ താഴ്‌വരയിലെ സ്‌കൂളുകള്‍ അടച്ചിട്ടിരിക്കുകയാണ്
https://www.facebook.com/Malayalivartha