തങ്ങളുടെ ഫേക്ക് അക്കൗണ്ടുകളെ കൂട്ടത്തോടെ വെട്ടിനിരത്തിയ ട്വിറ്ററിനെ തട്ടാന്‍ തീരുമാനിച്ച് ബിജെപി നേതൃത്വം...

തങ്ങളുടെ ഫേക്ക് അക്കൗണ്ടുകളെ കൂട്ടത്തോടെ വെട്ടിനിരത്തിയ ട്വിറ്ററിനെ തട്ടാന്‍ തീരുമാനിച്ചിരിക്കുകയാണ് ബീജെപി നേതൃത്വം. അതിന്റെ ഭാഗമായാണ് ചില കാരണങ്ങള്‍ കണ്ടെത്തി പാര്‍ലമന്ററി കമ്മിറ്റി മുമ്പാകെ എത്തുവാന്‍ ട്വിറ്റര്‍ മേധാവിയോട് കല്പിച്ചിരിക്കുന്നത്. ട്വിറ്ററിനോടുള്ള കലിപ്പ് ബിജെപി നേതാക്കളും അണികളും പല തരത്തില്‍ തീര്‍ക്കുന്നുണ്ട്. അതില്‍ രസകരമായ ഒന്നാണ് ബിജെപി വക്താവ് തേജീന്ദര്‍ പാല്‍ സിങ് ബഗ്ഗ നടത്തിയത്. ട്വിറ്ററില്‍ 100 ശതമാനവും ഇടതു സ്വാധീനം വ്യക്തമാണെന്നാണ് അദ്ദേഹം പറഞ്ഞിരിക്കുന്നത്. അതിനെ പരിഹസിച്ചുകൊണ്ട് പല കമന്റുകളും ഇതിനകം സോഷ്യല്‍ മീഡിയയില്‍ നിരന്നു കഴിഞ്ഞു. അതിലൊന്നാണ് ഇനി ട്വിറ്റര്‍ മുതലാളി മുന്‍ എസ്എഫ്‌ഐ ക്കാരന്‍ വല്ലതും ആണോ എന്നു ചോദിച്ചുകൊണ്ടുവന്നത്.
ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി സംബന്ധിച്ച പാര്‍ലമെന്ററി കമ്മറ്റി മുമ്പാകെ ഹാജരാകണമെന്നു കാണിച്ചാണ് ട്വിറ്ററിനു നോട്ടീസ് നല്‍കിയിരിക്കുന്നത്. 'സോഷ്യല്‍ മീഡിയ, ഓണ്‍ലൈന്‍ മീഡിയ, വാര്‍ത്താ മാധ്യമ പ്ലാറ്റ്‌ഫോമുകളില്‍ ഇന്ത്യന്‍ പൗരന്മാരുടെ അവകാശങ്ങളെ സംരക്ഷിക്കുക' എന്ന വിഷയത്തില്‍ ട്വിറ്റര്‍ ഇന്ത്യ അധികാരികള്‍ ഹാജരായി ആവശ്യമായ മറുപടികള്‍ നല്‍കണമെന്നൊക്കെയാണ് വലിയ വായില്‍ പറഞ്ഞിരിക്കുന്നതെങ്കിലും കാരണം വേറെയാണ്. മോദിജിയുടെ ഒരു ലക്ഷത്തോളം വരുന്ന വ്യാജ ഫോളോവേഴ്‌സ് അക്കൌണ്ടുകളാണ് ട്വിറ്റര്‍ ഈയിടെ പൂട്ടിച്ചത്. സത്യത്തില്‍. മോദിയുടെ മാത്രം അനുയായികളെ തിരിഞ്ഞുപെറുക്കി പൂട്ടിക്കുകയായിരുന്നില്ല ട്വിറ്റര്‍. എല്ലാത്തരം വ്യാജ അക്കൌണ്ടുകളും പൂട്ടിക്കുന്നതിന്റെ ഭാഗമായാണ് അവരിത് ചെയ്തത്. ഡല്‍ഹി ഇന്ദ്രപ്രസ്ഥ ഇന്‍സ്റ്റ്യൂട്ട് ഓഫ് ഇന്‍ഫൊര്‍മേഷന്‍ ടെക്‌നോളജി പുറത്തു വിട്ട കണക്കുകള്‍ പ്രകാരം ആകെ 24 ലക്ഷം അക്കൗണ്ടുകളാണ് ഫെബ്രുവരി 13 വരെ ട്വിറ്ററില്‍ പൂട്ടിയത്. രാഹുല്‍ ഗാന്ധിയ്ക്കും ഇതിലൂടെ ഒമ്പതിനായിരത്തോളം ഫോളേവേഴ്‌സിനെ നഷ്ടമായിട്ടുണ്ട്. പക്ഷേ, വ്യാജ അക്കൌണ്ടുകള്‍ കൊണ്ട് വിസ്മയം തീര്‍ത്തു കൊണ്ടിരിക്കുന്ന ബിജെപിയ്ക്ക് ഇതു വലിയ അടിയായി. അവരുടേതാണ് ട്വിറ്റര്‍ കണ്ടെത്തിയ വ്യാജ അക്കൌണ്ടുകളില്‍ ഭൂരിപക്ഷവും. അതില്‍ ഏറെ രസകരമായ വസ്തുത, ട്വിറ്റര്‍ മുതലാളിയെ നേരിട്ടു ഹാജരാകാന്‍ കല്പിച്ചിരിക്കുന്ന പാര്‍ലമെന്ററി കമ്മറ്റിയുടെ തലവനും ബിജെപി എംപിയുമായ അനുരാഗ് താക്കൂറിനും വലിയൊരുഭാഗം വ്യാജ ഫോളേവേഴ്‌സിനെ നഷ്ടമായി എന്നതാണ്. അതിന്റെ കലിപ്പ് തീര്‍ക്കാനിരിക്കുകയാണ് താക്കൂര്‍.
അതിനിടയിലാണ് ബിജെപി വക്താവ് തേജീന്ദര്‍ പാല്‍ സിങ് ബഗ്ഗയുെടെ രംഗപ്രവേശം. അദ്ദേഹമാണ് ട്വിറ്റര്‍ ഇടതുപക്ഷത്തിന്റേതാണെന്ന് തട്ടിവിട്ടത്. ലോകത്തിലെ ഏറ്റവും വലിയ മാര്‍ക്കറ്റായ ഇന്ത്യയുടെ പാര്‍ലമെന്റിനെ ബഹുമാനിക്കാത്തത് ഈ 'ഇടത് മനോഭാവം' കൊണ്ടാണെന്നും അദ്ദേഹം കണ്ടെത്തിയിട്ടുണ്ട്. എന്തുകൊണ്ടോ, കേരള നേതാക്കളാരും ഇതുവരെ ട്വിറ്ററിന്റെ സിപിഎം ബന്ധം ഏറ്റെടുത്ത് രംഗത്തു വന്നിട്ടില്ല. വരേണ്ടതായിരുന്നുവെന്നാണ് സോഷ്യല്‍മീഡിയ തമാശകളുടെ സ്ഥിരം വായനക്കാര്‍ പറയുന്നത്.
അതേസമയം, തങ്ങളുടെ വ്യാജ അക്കൌണ്ടുകള്‍ പൂട്ടിക്കുന്ന ട്വിറ്ററെ ജീവനോടെ വിടില്ലെന്നുള്ള വാശിയില്‍ത്തന്നയാണ് ബിജെപി. തങ്ങളെ പിന്തുണയ്ക്കുന്നവരുടെ അക്കൗണ്ടുകള്‍ ട്വിറ്റര്‍ ബാന്‍ ചെയ്യുകയാണെന്നാണ് അവരുടെ പരാതി. ട്വിറ്ററില്‍ #ProtestAgainstTwitter എന്ന ഹാഷ്ടാഗ് സൃഷ്ടിച്ച് ബിജെപിക്കാര്‍ പ്രചാരണം തുടങ്ങിയിട്ടുണ്ട്. ട്വിറ്റര്‍ ഇന്ത്യയുടെ ഡല്‍ഹി ഓഫീസിനു മുമ്പില്‍ കഴിഞ്ഞ ആഴ്ച ബിജെപി അനുകൂലികളുടെ പ്രകടനവുമുണ്ടായി. 'യൂത്ത് ഫോര്‍ സോഷ്യല്‍ മീഡിയ ഡെമോക്രസി' എന്ന പേരിലായിരുന്നു പ്രകടനം .
ഇങ്ങനെ ട്വിറ്ററിനെതിരെ ട്വിറ്ററില്‍ത്തന്നെ കൊലവിളി നടത്തിക്കൊണ്ടിരിക്കുന്ന ബിജെപിയ്ക്ക് ഇപ്പോള്‍ ട്വിറ്ററിലുടെത്തന്നെ എട്ടിന്റെ പണി കിട്ടിയിരിക്കുന്നു.
കഴിഞ്ഞ ദിവസം ബിജെപി ഐടി സെല്ലിന്റെ ട്വിറ്റര്‍ അക്കൌണ്ടുകള്‍ കൂട്ടത്തോടെ ഹാക്ക് ചെയ്യപ്പെട്ടത് വലിയ അട്ടിമറിയായി. ബിജെപി നേതാക്കളുടെ അക്കൌണ്ടുകളില്‍ കയറി മോദി വാഴ്ത്തല്‍ ഡോക്കുമെന്റുകള്‍ തിരുത്തി മോദി വിരുദ്ധ പരാമര്‍ശങ്ങളാക്കുകയായിരുന്നു ഹാക്കര്‍മാര്‍. നേതാക്കളാകട്ടെ അവയൊക്കെ വ്യാപകമായി ഷെയര്‍ ചെയ്യുകയും ചെയ്തു. ഉദാഹരണത്തിന് പ്രധാനമന്ത്രി മോദി പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരുടെ ആവശ്യങ്ങള്‍ക്ക് പരിഗണന നല്‍കി' എന്ന വാചകം ഹാക്കര്‍മാര്‍ എഡിറ്റ് ചെയ്തത് ഇങ്ങനെയാണ്: 'പ്രധാനമന്ത്രി മോദി അതിസമ്പന്നരുടെ ആവശ്യങ്ങള്‍ക്ക് പരിഗണന നല്‍കി.' ഇത്തരത്തില്‍ നിരവധി തിരുത്തലുകളാണ് നടത്തിയത്. രസം എന്തെന്നുവച്ചാല്‍ വളരെ വ്യാപകമായി ഇതു പ്രചരിപ്പിച്ചെങ്കിലും ഒരൊറ്റ ബിജെപി അനുകൂലി പോലും ഇതൊന്നും വായിച്ചു നോക്കിയില്ല എന്നതാണ്. പൊന്‍ രാധാകൃഷ്ണന്‍ ഉള്‍പ്പെടയുള്ള പ്രമുഖരാണ് ഈ കെണിയില്‍ പെട്ടത്.
ഒടുവില്‍ ആള്‍ട്ട്‌ന്യൂസ് ഇതു വാര്‍ത്തയാക്കിയപ്പോഴാണ് പ്രചാരകര്‍ ഇതു ശ്രദ്ധിക്കുന്നതു തന്നെ. വ്യാജ അക്കൌണ്ടുകളും കൂലിത്തൊഴിലാളികളുമാണ് സോഷ്യല്‍ മീഡിയയില്‍ ബിജെപിയുടെ ശക്തി എന്ന വാര്‍ത്തകള്‍ക്ക് അടിസ്ഥാനമുണ്ടെന്നു സൂചിപ്പിച്ചുകൊണ്ടാണ് ആള്‍ട്ട് ന്യൂസ് ഈ വാര്‍ത്ത കൊടുത്തത്. മണ്ടത്തരങ്ങള്‍ ഒന്ന് വായിച്ചുപോലും നോക്കാതെ ട്വീറ്റ് ചെയ്തു വിടുന്ന ബിജെപി ഐടി സെല്‍ ടീമിനെ ആള്‍ട്ട്‌ന്യൂസ് എഡിറ്റര്‍ പ്രതീക് സിന്‍ഹ വിശേഷിപ്പിച്ചത് 'ഐടി സെല്‍ കൂലികള്‍' എന്നാണ്. 'മോദി എല്ലാ ഗ്രാമങ്ങളും നശിപ്പിച്ചെ'ന്നും 'മോദി സര്‍ക്കാര്‍ സ്ത്രീകളെ കുക്കിങ് അടിമകളാക്കി'യെന്നുമെല്ലാം ഈ 'ഐടി സെല്‍ കൂലികള്‍' പ്രചരിപ്പിച്ചു. കേന്ദ്ര മന്ത്രിമാരുടെ ട്വീറ്റുകള്‍ പോലും ബിജെപി ഓഫീസിലിരിക്കുന്ന അവിദഗ്ധരായ ചിലരാണ് കൈകാര്യം ചെയ്യുന്നതെന്ന ഗൗരവപ്പെട്ട പ്രശ്‌നവും ആള്‍ട്ട് ന്യൂസ് ഉയര്‍ത്തിയിട്ടുണ്ട്.
എന്തായാലും, ട്വിറ്ററിനെ പൂട്ടിക്കാന്‍ രംഗത്തിറങ്ങിയ ബിജെപിയ്ക്ക് ട്വിറ്ററിലൂടെത്തന്നെ പണി കിട്ടിയത് നാണക്കേടായിട്ടുണ്ട്. ബിജെപി കേന്ദ്രമന്ത്രിമാരുടെയും സംസ്ഥാന ഘടകങ്ങളുടെയും ട്വീറ്റുകള്‍ നരേന്ദ്ര മോഡി സര്‍ക്കാരിന്റെ മോശം പ്രകടനവും വാഗ്ദാന ലംഘനവും എണ്ണിപ്പറഞ്ഞ് പ്രചരിപ്പിച്ചതിന്റെ ക്ഷീണം മാറിക്കിട്ടാന്‍ കുറച്ചുനാളെടുക്കും. സൈബര്‍ യുദ്ധത്തില്‍ അഞ്ചുവര്‍ഷം മുമ്പുള്ള മികവ് ബിജെപിയ്ക്ക് ഇപ്പോഴില്ല എന്നാണ് ഈ സംഭവങ്ങള്‍ ചൂണ്ടിക്കാണിക്കുന്നത്.
https://www.facebook.com/Malayalivartha