റഫാല്‍ യുദ്ധവിമാനങ്ങള്‍ ഇന്ത്യയില്‍ പറന്നിറങ്ങി, വ്യോമസേന ഉപമേധാവി എയര്‍ മാഷല്‍ വിവേക് ചൗധരി ഉള്‍പ്പെടെ ഇന്ത്യയിലെ മുതിര്‍ന്ന വ്യോമസേന ഉദ്യോഗസ്ഥര്‍ ഷോയില്‍ വിമാനം പറത്തും

റഫാല്‍ യുദ്ധവിമാനങ്ങള്‍ ഇന്ത്യയില്‍ പറന്നിറങ്ങി. ബംഗളൂരുവിലാണ് ഫ്രഞ്ച് വ്യോമസേനയുടെ റഫാല്‍ യുദ്ധവിമാനങ്ങള്‍ പറന്നിറങ്ങിയത്. എയറോ ഇന്ത്യ ഷോയുടെ ഭാഗമായാണ് വിമാനങ്ങള്‍ ഇന്ത്യയില്‍ എത്തിച്ചത്.
വ്യോമസേന ഉപമേധാവി എയര്‍ മാഷല്‍ വിവേക് ചൗധരി ഉള്‍പ്പെടെ ഇന്ത്യയിലെ മുതിര്‍ന്ന വ്യോമസേന ഉദ്യോഗസ്ഥര്‍ ഷോയില്‍ വിമാനം പറത്തും. രാജ്യത്തെ തന്നെ പ്രധാനപ്പെട്ട ഏവിയേഷന്‍ എക്‌സിബിഷനും എയര്‍ ഷോയുമാണ് എയറോ ഇന്ത്യ. 1996ലാണ് എയറോ ഇന്ത്യ ആദ്യമായി സംഘടിപ്പിച്ചത്.
"
https://www.facebook.com/Malayalivartha