മുലായം പറഞ്ഞത് ആത്മാര്‍ഥമായാണോ എന്നൊരു സംശയം; മോദിയെ എവിടെ കിട്ടിയാലും കടന്നാക്രമിക്കാന്‍ ശ്രമിക്കുന്ന കോണ്‍ഗ്രസിനൊപ്പം ചേര്‍ന്ന് കണ്ടതിനും കടിയതിനും ഒക്കെ മോദിയെ വിമര്‍ശിക്കുന്ന മുലായത്തിന് ഇതുഎന്തുപറ്റി എന്ന് വിമർശകർ

കോണ്‍ഗ്രസില്‍ നിന്ന് രഹുല്‍ഗാന്ധിയും കോണ്‍ഗ്രസ് ഇതര പാര്‍ട്ടിയില്‍ നിന്ന് പലരും മനകോട്ടകെട്ടുന്ന പദവിയാണ് പ്രധാനമ്ന്ത്രി പദം. ആരാകും അടുത്ത് ഇന്ത്യന്‍ പ്രധാനമ്ത്രി എന്നത് ഇന്ത്യമുഴുവന്‍ ചേദിക്കുന്ന ചോദ്യവുമാണ് അതിനിടയിലാണ് സമാജ് വാദിപാര്‍ട്ടി നേതാവ് മുലായം സിങ്ങ് യാദവ് മോദിക്ക് സ്തുതി പാടി രംഗത്തെത്തിരിക്കുന്നത് എന്നാല്‍ മുലായം മോദിയെ കളിയാക്കിയതാണോ എന്നാണ് ഇപ്പോള്‍ പലരുടെയും സംശയം അതിന് കാരണവും ഉണ്ട്.
മോദിയെ എവിടെ കിട്ടിയാലും കടന്നാക്രമിക്കാന്‍ ശ്രമിക്കുന്ന കോണ്‍ഗ്രസിനൊപ്പം ചേര്‍ന്ന് കണ്ടതിനും കടിയതിനും ഒക്കെ മോദിയെ വിമര്‍ശിക്കുന്ന മുലായത്തിന് ഇതുഎന്തുപറ്റി എന്നാണ് ഇപ്പോര്‍ പാര്‍ട്ടിവ്യത്തങ്ങള്‍ ചോദിക്കുന്നത്. കാരണം പ്രധാനമന്ത്രി ആകാന്‍ അഖിലേഷ് യാദവും കച്ചകെട്ടി ഇരിക്കുമ്പോഴാണ് രണ്ടുവള്ളത്തില്‍ കാലുചവിട്ടികൊണ്ടുള്ള മുലയത്തിന്റെ പ്രസ്താവന. നരേന്ദ്ര മോദി വീണ്ടും പ്രധാനമന്ത്രിയായി കാണാന്‍ ആഗ്രഹമുണ്ടെന്ന പരാമര്‍ശവുമായി സമാജ്‌വാദി പാര്‍ട്ടി സ്ഥാപക നേതാവ് മുലായം സിങ് യാദവ് കഴിഞ്ഞ ദിവസം രംഗത്ത എത്തിയത്.
പതിനാറാം ലോക്‌സഭയുടെ അവസാന സമ്മേളന ദിനത്തിലാണ് മോദിയെ പിന്തുണയ്ക്കുന്ന പരാമര്‍ശവുമായി അപ്രതീക്ഷിതമായി മുലായത്തിന്റെ രംഗപ്രവേശം. സമ്മേളനത്തില്‍ തന്റെ അവസാന പ്രസംഗത്തിലാണ് മുലായം മോദിയോടുള്ള 'ആരാധന' വ്യക്തമാക്കിയത്.ഉത്തര്‍പ്രദേശില്‍ രാഷ്ട്രീയ പ്രതിയോഗികളായ ബഹുജന്‍ സമാജ്‌വാദി പാര്‍ട്ടിയുമായി ചേര്‍ന്ന് ബിജെപിയെ പരാജയപ്പെടുത്താന്‍ മുലായത്തിന്റെ മകന്‍ അഖിലേഷ് യാദവിന്റെ നേതൃത്വത്തില്‍ കൊണ്ടുപിടിച്ച ശ്രമം തുടരുമ്പോഴാണ് ഈ 'മോദി സ്തുതി' എന്നത് ശ്രദ്ധേയമാണ്. അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബിജെപി മികച്ച വിജയം നേടി നരേന്ദ്ര മോദി അധികാരത്തില്‍ തിരിച്ചെത്തുമെന്നാണ് പ്രതീക്ഷയെന്നും ലോക്‌സഭയിലെ അവസാന പ്രസംഗത്തില്‍ മുലായം പറഞ്ഞു.അടുത്ത ലോക്‌സഭയിലും ഇപ്പോഴുള്ള അതേ എംപിമാരെത്തന്നെ ഇവിടെ കാണാനാകുമെന്നാണ് എന്റെ പ്രതീക്ഷ. നരേന്ദ്ര മോദി തന്നെ വീണ്ടും പ്രധാനമന്ത്രിയാകുമെന്നും ഞാന്‍ പ്രതീക്ഷിക്കുന്നു. അദ്ദേഹത്തിന് ഒരു അവസരം കൂടി ലഭിക്കണം. ഓരോ ആവശ്യവുമായി എപ്പോഴൊക്കെ ഞാന്‍ അദ്ദേഹത്തെ കണ്ടിട്ടുണ്ടോ, അപ്പോഴെല്ലാം പെട്ടെന്നുതന്നെ അതു ചെയ്തുതന്നിട്ടുണ്ട്' മുലായം പറഞ്ഞു.
കോണ്‍ഗ്രസ് നേതാവ് സോണിയ ഗാന്ധിയുടെ തൊട്ടടുത്തു നിന്നായിരുന്നു മുലായത്തിന്റെ പ്രസ്താവന എന്നതും ശ്രദ്ധേയമായി. മുലായം മോദിയെ പുകഴ്ത്തുമ്പോള്‍ ചെറുചിരിയോടെയാണ് സോണിയ അടുത്ത് കേട്ടിരുന്നത്. മോദിയാകട്ടെ, മുലായത്തിനു നേരെ കൈകൂപ്പി. പിന്നീട് പ്രസംഗിക്കാന്‍ ഊഴം വന്നപ്പോള്‍ മുലായത്തിനു നന്ദി പറയുകയും ചെയ്തു.സമാജ്‌വാദി പാര്‍ട്ടിയുടെ സ്ഥാപക നേതാവാണെങ്കിലും കഴിഞ്ഞ യുപി നിയമസഭാ തിരഞ്ഞെടുപ്പു മുതല്‍ മകന്‍ അഖിലേഷ് യാദവുമായും അദ്ദേഹത്തിന്റെ നേതൃത്വവുമായും മുലായം അത്ര രസത്തിലല്ല.മോദി തരംഗം അവസാനിച്ചിട്ടില്ലെന്ന് മുലായം മനസിലാക്കികൊണ്ടാകും ഇപ്പോള്‍ ഇത്തരത്തിലൊരു ചുവടുമാറ്റം. കോണ്‍ഗ്രസിന്റെ തലപ്പത്തേയ്ക്ക് പ്രിയങ്ക എത്തിയപ്പോള്‍ ഇന്ത്യയെ ജനങ്ങള്‍ പ്രിയങ്കക്കും കോണ്‍ഗ്രസിനൊപ്പം നില്‍ക്കുമെന്ന് കരുടിയെങ്കിലും തെറ്റി എന്നാണ് ഇപ്പോള്‍ സമാജ്വാജി പാര്‍ട്ടിയുടെ നെടും തൂണായ മുലായം സിങിന്റെ കളംമാറ്റത്തിന് കാരണമെന്ന് സംശയം....
https://www.facebook.com/Malayalivartha