അനില്‍ അംബാനിക്കെതിരായ ഉത്തരവില്‍ തിരുത്തല്‍; രണ്ട് ഉദ്യോഗസ്ഥരെ പിരിച്ചു വിട്ട് ചീഫ് ജസ്റ്റിസ്

എറിക്‌സണ്‍ ഇന്ത്യ ഫയല്‍ ചെയ്ത കോടതിയലക്ഷ്യ കേസില്‍ അനില്‍ അംബാനി കോടതിയില്‍ നേരിട്ട് ഹാജരാകണമെന്ന ഉത്തരവില്‍ തിരുത്തല്‍ വരുത്തിയ രണ്ട് സുപ്രീംകോടതി ജീവനക്കാരെ പിരിച്ചുവിട്ട് ചീഫ് ജസ്റ്റിസ് രഞ്ജൻ ഗോഗോയ് . കോര്‍ട്ട് മാസറ്റര്‍മാരായ മാനവ് ശര്‍മ്മ, തപന്‍ കുമാര്‍ ചക്രവര്‍ത്തി എന്നിവരെയാണ് ചീഫ് ജസ്റ്റിസ് പിരിച്ചുവിട്ടത്. അനില്‍ അംബാനി ഹാജരാകാന്‍ ഉത്തരവുള്ള കേസില്‍ 'ഹാജരാകണ്ട' എന്നാണ് ഇവര്‍ തിരുത്തിയത്.
അനില്‍ അംബാനി നേരിട്ട് ഹാജരാകണമെന്ന് ജനുവരി ഏഴിന് സുപ്രീം കോടതി ഉത്തരവിട്ടിരുന്നു. ജസ്റ്റിസുമാരായ റോഹിങ്ടണ്‍ നരിമാന്‍, വിനീത് ശരണ്‍ എന്നിവരടങ്ങിയ ബെഞ്ചായിരുന്നു വിധി പുറപ്പെടുവിച്ചത്.
എന്നാല്‍ ഇത് സുപ്രീം കോടതി വെബ് സൈറ്റില്‍ അപ് ലോഡ് ചെയ്തത് നേരിട്ട് ഹാജരാകുന്നതില്‍ അംബാനിക്ക് ഇളവ് നല്‍കിയിരിക്കുന്നു എന്ന നിലയിലായിരുന്നു. എറിക്‌സണിന്റെ അഭിഭാഷകന്‍ ഇത് കോടതിയുടെ ശ്രദ്ധയില്‍ പെടുത്തുകയും തുടര്‍ന്ന് ശരിയായ രീതിയിലുള്ള ഉത്തരവ് ജനുവരി 10ന് വെബ് സൈറ്റില്‍ അപ് ലോഡ് ചെയ്യുകയും ചെയ്തിരുന്നു. പ്രാഥമിക അന്വേഷണത്തില്‍ 'not' എന്നത് ഒഴിവാക്കിയത് അബദ്ധത്തില്‍ സംഭവിച്ചതല്ലെന്ന് കണ്ടെത്തി. തുടര്‍ന്ന് ഉത്തരവാദികളായ രണ്ട് കോര്‍ട്ട് മാസ്റ്റര്‍മാരേയും ചീഫ് ജസ്റ്റിസ് പിരിച്ചുവിടുകയായിരുന്നു.
സുപ്രീംകോടതി ചട്ടം 11(13) പ്രകാരം അച്ചടക്ക നടപടിയുടെ ഭാഗമായി ജീവനക്കാരെ പിരിച്ചുവിടാന്‍ ചീഫ് ജസ്റ്റിസിന് അധികാരമുണ്ട്. ഭരണഘടനയുടെ 311 അനുച്ഛേദം വ്യവസ്ഥ ചെയ്യുന്ന പ്രത്യേക അധികാരം ഉപയോഗിച്ചാണ് ചീഫ് ജസ്റ്റിസ് ഇരുവരെയും പിരിച്ചുവിടാനുള്ള ഉത്തരവില്‍ ഇന്നലെ രാത്രി ഒപ്പുവെച്ചത്. കഴിഞ്ഞ രണ്ട് ദിവസമായി അനില്‍ അംബാനി സുപ്രീംകോടതിയില്‍ നേരിട്ട് ഹാജരായിരുന്നു. ഈ കേസ് വിധി പറയാന്‍ മാറ്റിവെച്ചിരിക്കുകയാണ്.
https://www.facebook.com/Malayalivartha