ഡൽഹിയിൽ ഇനി പൊരിഞ്ഞ പോരാട്ടം; ആം ആദ്മി പാര്‍ട്ടിയുമായുള്ള സഖ്യസാധ്യത കോണ്‍ഗ്രസ് ഏറെക്കുറെ ഉപേക്ഷിച്ചു കഴിഞ്ഞെന്ന് അരവിന്ദ് കേജരിവാള്‍

ആം ആദ്മി പാര്‍ട്ടിയുമായുള്ള സഖ്യസാധ്യത കോണ്‍ഗ്രസ് ഏറെക്കുറെ ഉപേക്ഷിച്ചു കഴിഞ്ഞതാണെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാള്‍. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ഉള്‍പ്പെടെ പങ്കെടുത്ത പ്രതിപക്ഷ നേതാക്കളുടെ യോഗത്തിനു തൊട്ടുപിന്നാലെയാണ് എഎപി നേതാവു കൂടിയായ കേജരിവാള്‍ ഡല്‍ഹി സഖ്യത്തെക്കുറിച്ച് നയം വ്യക്തമാക്കിയത്. കോണ്‍ഗ്രസുമായുള്ള സഖ്യത്തെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. സഖ്യം ഏറെക്കുറെ ഉപേക്ഷിച്ചു കഴിഞ്ഞതാണെന്ന് കേജരിവാള്‍ പറഞ്ഞു. കോണ്‍ഗ്രസുമായി സഖ്യത്തിനു ആം ആദ്മി പാര്‍ട്ടി കൂടുതല്‍ താല്‍പര്യമെടുക്കുമോയെന്ന ചോദ്യത്തിന് ത്രികോണ മത്സരത്തില്‍ ബിജെപിയായിരിക്കും നേട്ടമുണ്ടാക്കുക എന്നതായിരുന്നു കേജരിവാളിന്‍റെ മറുപടി. കഴിഞ്ഞ ദിവസം എന്‍സിപി നേതാവ് ശരത് പവാറിന്‍റെ വീട്ടില്‍ വിളിച്ചു ചേര്‍ത്ത പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗത്തില്‍ രാഹുലും കേജരിവാളും ഒരുമിച്ച് പങ്കെടുത്തിരുന്നു.ഇരുവരും ആദ്യമായാണ് ഒന്നിച്ച് ഒരു വേദിയില്‍ എത്തുന്നത്.
യോഗത്തില്‍ പൊതുമിനിമം പരിപാടിയുടെ അടിസ്ഥാനത്തില്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ ഒന്നിച്ചു നില്‍ക്കാന്‍ ധാരണയായിരുന്നു. മമത ബാനര്‍ജി അടക്കം നിരവധി പ്രതിപക്ഷ പാര്‍ട്ടികള്‍ യോഗത്തില്‍ പങ്കെടുത്തു. ശരത് പവാറാണ് പ്രതിപക്ഷ നേതാക്കളെ വിളിച്ചു ചേര്‍ത്തത്.
https://www.facebook.com/Malayalivartha


























