സൈനികരുടെ ജീവത്യാഗം വെറുതെയാകില്ല ;പുല്‍വാമയില്‍ ഭീകരാക്രമണത്തെ പ്രധാനമന്ത്രി നരേന്ദ്രമോദി അപലപിച്ചു

പുല്‍വാമയില്‍ ഭീകരാക്രമണത്തെ പ്രധാനമന്ത്രി നരേന്ദ്രമോദി അപലപിച്ചു. സൈനികര്‍ക്ക് നേരെയുണ്ടായത് ഭീരുത്വം നിറഞ്ഞ, നിന്ദ്യമായ ആക്രമണമാണ്. സൈനികരുടെ ജീവത്യാഗം വെറുതെയാകില്ലെന്നും പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു. രാജ്യം മുഴുവന്‍ ധീരരക്തസാക്ഷികളുടെ കുടുംബങ്ങളോടൊപ്പം തോളോട് തോള്‍ ചേര്‍ന്ന് നില്‍ക്കണമെന്നും പ്രധാനമന്ത്രി ആവശ്യപ്പെട്ടു. പരിക്കേറ്റവര്‍ വേഗം സുഖം പ്രാപിക്കട്ടെയെന്നും പ്രധാനമന്ത്രി ആശംസിച്ചു.
ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗുമായും മറ്റ് ഉയര്‍ന്ന ഉദ്യോഗസ്ഥരുമായും സംസാരിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തിയെന്നും പ്രധാനമന്ത്രി മറ്റൊരു ട്വീറ്റില്‍ കുറിച്ചു. തീവ്രവാദികള്‍ക്ക് കനത്ത തിരിച്ചടി നല്‍കണമെന്ന് കേന്ദ്രമന്ത്രി അരുണ്‍ ജയ്റ്റ്ലി ആവശ്യപ്പെട്ടു. ഒരിക്കലും മറക്കാനാവാത്ത വിധം തീവ്രവാദികളെ പാഠം പഠിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു. ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ് നാളെ ശ്രീനഗറിലെത്തും .
https://www.facebook.com/Malayalivartha