കേന്ദ്രനേതാക്കൾക്ക് ഉറക്കമില്ലാത്ത അവസ്ഥ; പ്രിയങ്കയുടെ രാഷ്ട്രീയ പ്രവേശനത്തെ ബി ജെ പി പേടിക്കുന്നുണ്ടോ?

പ്രിയങ്കയുടെ രാഷ്ട്രീയ പ്രവേശനത്തെ ബി ജെ പി പേടിക്കുന്നുണ്ടോ എന്നാണ് ഇപ്പോള്‍ ഉയരുന്നചോദ്യം. ബി ജെ പിയിലെ കേന്ദ്രനേതാക്കള്‍ക്ക് ഉറക്കമില്ലാത്ത അവസ്ഥയാണ് നിലവിടെ സാഹചര്യമെന്നാ്ണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. മോദി ഉള്‍പ്പെടെ ഉള്ളവര്‍ കടന്നാക്രനിച്ചിട്ടും രാഹുലിനോ പ്രിയങ്കക്കോ ഒരു കുലുക്കവും ഇല്ല . എന്തൊക്കെ സംഭവിച്ചാലും താന്‍ മുന്നോട്ടു തന്നെ പോകുമെന്ന് പ്രിയങ്കകഴിഞ്ഞ ദിവസം വ്യക്തമാക്കിരുന്നു. അതുകൊണ്ട് തന്നെയാണ്പ്രിയങ്ക ഗാന്ധി ജനക്കൂട്ടത്തെ ഇളക്കി മറിക്കുമ്പോള്ബി.ജെ.പി. ആശങ്കയിലാകുന്നതും ്. ഇന്ദിര ഗാന്ധിയുമായി ഏറ്റുമുട്ടിയിട്ടുള്ള സംഘപരിവാറിന് പ്രിയങ്കയെ കണ്ട് പനി പിടിക്കേണ്ട കാര്യമില്ല. മോദിക്കും അമിത് ഷായ്ക്കും യോഗി ആദിത്യനാഥിനും പ്രിയങ്ക ഉറക്കമില്ലാത്ത രാത്രികള് സമ്മാനിക്കുന്നുണ്ടാവാം. പക്ഷെ, നാഗ്പൂരിലെ ആസ്ഥാനത്ത് ആര്എസ്.എസ്. മേധാവി മോഹന് ഭാഗവതിനെ പിടിച്ചുകുലുക്കാനപ്രിയങ്കയുടെ ഈ റോഡ് ഷോകളൊന്നും മതിയാവില്ല. ഇതിലും എത്രയോ വലിയ കളികള് കണ്ടിട്ടുള്ള കക്ഷിയാണ് മോഹന്;ജി. ഒരു പ്രിയങ്ക വിചാരിച്ചാലൊന്നും മോഹന്ജിയുടെ ഉറക്കം കളയാനാവില്ല. പ്രിയങ്കയുടെ വരവില്ശരിക്കും ബേജാറാവുന്നത് മായാവതിയും അഖിലേഷുമായിരിക്കും. കാരണം ഈ തിരഞ്ഞെടുപ്പ് കോണ്ഗ്രസ്സിനെന്നതുപോലെ തന്നെ ബി.എസ്.പിക്കും എസ്.പിക്കും ജീവന്മരണ പോരാട്ടമാകുന്നു ബി.ജെ.പിമോദമോദിയുടെപരാജയം മാത്രമല്ല മായാവതിയും അഖിലേഷും ലക്ഷ്യമിടുന്നത്. കോണ്ഗ്രസ് ഒരിക്കലും പഴയ പ്രതാപത്തിലേക്ക് തിരിച്ചെത്തരുതെന്നും ഇരുവരും ആഗ്രഹിക്കുന്നു. ബി.ജെ.പിക്ക് തിരിച്ചടി നേരിടുമ്പോള്തന്നെ കേന്ദ്രത്തില്പ്രാദേശിക പാര്&്വംഷ;ട്ടികള്ക്ക് നിര്ണ്ണായക സ്ഥാനമുള്ള മന്ത്രിസഭയാണ് മായാവതിയുടേയും അഖിലേഷിന്റെയും ഉന്നം. ഈ അജണ്ടയുടെ പുറത്താണ് യു.പിയില്‍ രണ്ടേ രണ്ടു സീറ്റുകള്മാത്രം ഇവര്‌കോണ്ഗ്രസ്സിനായി നീക്കിവെക്കുന്നത്. റായ്ബറേലിയും അമേത്തിയും ഔദാര്യം പോലെ വെച്ചു നീട്ടിയ മായാവതിക്കും അഖിലേഷിനും കോണ്ഗ്രസ് നല്കിയ മറുപടിയാണ് പ്രിയങ്ക ഗാന്ധി. യുപിയിലെ 80 ലോക്‌സഭ സീറ്റുകളില്‌രണ്ടെണ്ണം മാത്രം കിട്ടുന്നതുകൊണ്ട് അങ്ങ് ഇന്ദ്രപ്രസ്ഥത്തിലെ ആ കണ്ണഞ്ചിപ്പിക്കുന്ന അധികാരപീഠത്തിലേക്ക് എത്താനാവില്ലെന്ന് കോണ്‍ഗ്രസിന് ആരും പറഞ്ഞുകൊടുക്കേണ്ട കാര്യമില്ല. ഒന്നുമില്ലെങ്കിലും 133 കൊല്ലത്തെ ചരിത്രമുള്ള പാര്ട്ടിയോടാണ് തങ്ങള് ഈ കളി കളിക്കുന്നതെന്ന് മായാവതിയും അഖിലേഷും ഓര്ക്കണമായിരുന്നു.
വെല്ലുവിളികള് മുളയിലേ നുള്ളുകയെന്നതാണ് നെഹ്രു കുടുംബത്തിന്റെ ഒരു രീതി. ആന്ധ്രയില് വൈ.എസ്. രാജശേഖര്‍ റെഡ്ഡിയായിരുന്നു അടുത്ത കാലത്ത് കുടുംബം പേടിച്ച ഒരു നേതാവ്. 1990 കളില് സോണിയ ഗാന്ധി ദുര്‍ബ്ബലയായിരുന്ന സമയത്താണ് വൈ.എസ്.ആര് കയറിയങ്ങ് വളര്ന്നത്. കാമരാജും എസ്.കെ. പാട്ടിലും നിജലിംഗപ്പയുമൊക്കെ അടങ്ങിയ സിന്‍ഡിക്കേറ്റിനു ശേഷം മറ്റൊരു നേതാവും ഇതുപോലെ വളര്‍ന്നിട്ടില്ല.
വൈ.എസ്.ആറിന്റെ അകാല മരണത്തെതുടര്ന്ന് കോണ്ഗ്രസ് ഹൈക്കമാന്റ് ആന്ധ്രയില് കളിച്ച കളി ഈ പരിസരത്തിലായിരുന്നു. പാര്ട്ടിയുടെ തുടര്ച്ചയെന്നാല് ഹൈക്കമാന്റിനെ സംബന്ധിച്ചിടത്തോളം കുടുംബത്തിന്റെ തുടര്ച്ചയാണ്. വൈ.എസ്.ആറിന്റെ മകന് ജഗന്‌മോഹനെ ഒതുക്കാന് കൈവിട്ട കളി കോണ്ഗ്രസ് കളിച്ചതും ഇതുകൊണ്ടുതന്നെയാണ്. ആ കളിക്ക് കൊടുക്കേണ്ടി വന്ന കനത്ത വിലയെക്കുറിച്ച് ഇപ്പോഴും കോണ്ഗ്രസ്സുകാര്പരസ്യമായി വിലപിക്കാത്തത് പാര്ട്ടിക്ക് എല്ലാത്തിലും വലുത് കുടുംബമാണെന്നതു കൊണ്ടു തന്നെയാണ്.
യു.പിയില് കോണ്ഗ്രസ് കളിക്കുന്നതും ഇതുപോലൊരു കളിയാണ്. മായാവതിയേയും അഖിലേഷിനേയും സമ്മര്ദ്ദത്തിലാഴ്ത്തി കുറഞ്ഞത് 15 സീറ്റെങ്കിലും നേടിയെടുക്കുകയാണ് കോണ്ഗ്രസ്സിന്റെ ലക്ഷ്യം. ബി.എസ്.പിയും എസ്.പിയും ലോക്‌സഭയില്‌നിര്ണ്ണായക ശക്തിയാകരുതെന്ന നെഹ്രു കുടുംബത്തിന്റെ താല്പര്യമാണിതിനു പിന്നില്. രാഹുലിനു മുന്നില് മായാവതിക്കും അഖിലേഷിനും വില പേശാനുള്ള ഒരവസരമുണ്ടാവരുതെന്ന് സോണിയ ഗാന്ധിക്ക് നിര്ബ്ബന്ധമുണ്ട്. പ്രിയങ്കയേയും ജ്യോതിരാദിത്യ സിന്ധ്യയേയും യു.പിയില് ഇറക്കിക്കൊണ്ട് കോണ്ഗ്രസ് കളിക്കുന്ന കളിയുടെ പ്രഥമവും പ്രധാനവുമായ ലക്ഷ്യം ഇതു തന്നെയാണ്.
പ്രിയങ്കയുടെ വെല്ലുവിളി ലോക്‌സഭ തിരഞ്ഞെടുപ്പുകൊണ്ട് തീരില്ലെന്നും 2022ലെ നിയമസഭ തിരഞ്ഞെടുപ്പില് പ്രിയങ്ക യു.പിയില്‌കോണ്ഗ്രസ്സിന്റെ മുഖ്യമന്ത്രി സ്ഥാനാര്ത്ഥിയാവാനുള്ള സാദ്ധ്യത ശക്തമാണെന്നും മായാവതിയും അഖിലേഷും തിരിച്ചറിയുന്നുണ്ടാവണം. അതുകൊണ്ടുതന്നെ വളരെ സൂക്ഷിച്ചായിരിക്കും ഇരുവരും മുന്നോട്ടുള്ള ഓരോ ചുവടും വെയ്ക്കുന്നത്. മായാവതിയേയും അഖിലേഷിനെയും വളയ്ക്കാനാവുമോയെന്നാണ് കോണ്ഗസ് നോക്കുന്നത്. പക്ഷേ, അതിനപ്പുറത്തേക്ക് അവരെ ഒടിക്കാന്&്വംഷ; ശ്രമിച്ചാല് കോണ്ഗസ് ആവര്ത്തിക്കുന്നത് ആന്ധ്രയിലെ അബദ്ധമായിരിക്കും.
https://www.facebook.com/Malayalivartha