ബിഹാറില്‍ ആളില്ലാ ലെവല്‍ ക്രോസില്‍ ട്രെയിന്‍ കാറിലിടിച്ച് ആറു മരണം

ബിഹാറിലെ നവാഡയില്‍ വിവാഹ സംഘം സഞ്ചരിച്ച കാറില്‍ ട്രെയിന്‍ ഇടിച്ച് ആറുപേര്‍ മരിച്ചു. ഒരാള്‍ക്ക് പരുക്കേറ്റു. ചൊവ്വാഴ്ച രാവിലെ 8.45 ഓടെ ഷഫിഗഞ്ചിലെ ആളില്ലാത്ത ലെവല്‍ ക്രോസ് മുറിച്ച് കടക്കുന്നതിനിടയില്‍ പാഞ്ഞുവന്ന ട്രെയിന്‍ വാഹനത്തില്‍ ഇടിക്കുകയായിരുന്നു. നവാഡയില്‍ നിന്നും കെവുളിലേക്ക് പോകുകയായിരുന്നു ട്രെയിന്‍. കനത്ത മൂടല്‍മഞ്ഞിനെ തുടര്‍ന്ന് ട്രെയിന്‍ വരുന്നത് ഡ്രൈവര്‍ കണ്ടിരുന്നില്ല. ഏഴുപേരുമായി വന്ന ബോലേറോ ജീപ്പാണ് അപകടത്തില്‍ പെട്ടത്. എല്ലാവരും വാര്‍സലിഗഞ്ച് ഗ്രാമത്തില്‍ നിന്നുള്ളവരാണ്. ഒരു വിവാഹ ആഘോഷത്തില്‍ പങ്കെടുക്കാന്‍ പോകുകയായിരുന്നു ഇവര്‍. മുഹമ്മദ് നജാബ്, ടിപ്പു സുല്‍ത്താന്‍, മൊഹദ് അക്ബര്‍, മൊഹദ് രാംജന്‍ അലി എന്നിവരാണ് കൊല്ലപ്പെട്ടത്. നവാഡ കലക്ടര്‍ ലാലന്‍ പ്രസാദ് സ്ഥലത്തെത്തി പരിശോധന നടത്തി.
https://www.facebook.com/Malayalivartha






















